വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് രമേശ് ചെന്നിത്തല. കുറവന്‍കോണത്ത് വൈഷ്ണയുടെ വാര്‍ഡില്‍ അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കവെയാണ് വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്ന വിധി വന്നത്. കോടതി വിധി ജനാധിപത്യത്തിന്റെയും കോണ്‍ഗ്രസിന്റെയും വിജയമാണെന്ന് ചെന്നിത്തല പറഞ്ഞു.
'കോര്‍പ്പറേഷനില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം എതിരാളികളെ ചൊടിപ്പിച്ചു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വോട്ടവകാശം റദ്ദാക്കാനായി അവര്‍ നടത്തിയ ശ്രമം. സ്വന്തം വിലാസത്തില്‍ 28 കള്ളവോട്ട് ഉള്ള ഒരാളാണ് വൈഷ്ണയുടെ വോട്ടവകാശം റദ്ദാക്കാന്‍ പരിശ്രമിച്ചത്. എന്തായാലും ഒടുവില്‍ സത്യം വിജയിച്ചു. ഇത് ജനാധിപത്യത്തിന്റെയും കോണ്‍ഗ്രസിന്റെയും വിജയമാണ്. ജനങ്ങളുടെ വോട്ടും വൈഷ്ണക്ക് തന്നെ ലഭിക്കും' ചെന്നിത്തല പറഞ്ഞു.
വൈഷ്ണയുടെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് ഹര്‍ജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങുകയും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്‌തെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില്‍ വൈഷ്ണ നല്‍കിയ അപ്പീലില്‍ 19നകം ജില്ലാ കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha























