എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും വോട്ട് രേഖപ്പെടുത്തി, ഹൈബി ഈഡന്‍ എംഎല്‍എയും വോട്ട് ചെയ്തു, വോട്ടിംഗ് ദിനവും വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ സ്ഥാനാര്‍ത്ഥികള്‍, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടിംഗ് സുഗമമായി പുരോഗമിക്കുന്നു...

തൃക്കാക്കരയില്‍ വിധിയെഴുതി ജനങ്ങള്‍. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടുകള്‍ രേഖപ്പെടുത്താന്‍ രാവിലെ ആറ് മണി മുതല്‍ തന്നെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്‍പില്‍ ആളുകള്‍ എത്തിയിരുന്നു.
യാതൊരു തടസ്സങ്ങളും ഇല്ലാതെയാണ് എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടിംഗ് സുഗമമായി പുരോഗമിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും വോട്ട് രേഖപ്പെടുത്തി. ഹൈബി ഈഡന്‍ എംഎല്‍എയും വോട്ട് ചെയ്തു. വോട്ടിംഗ് ദിനവും വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
സംഘര്‍ഷ സാദ്ധ്യതയില്ലെങ്കിലും വലിയ സുരക്ഷയില്‍ ആണ് വോട്ടെടുപ്പ് നടക്കുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. 1,96805 വോട്ടര്‍മാരാണ് വിധി നിര്‍ണയിക്കുക.
3633 പേര്‍ നവാഗത വോട്ടര്‍മാരാണ്. 95274 പുരുഷന്മാരും 1,01530 സ്ത്രീകളും ഒരു ട്രാന്‍സ്ജന്‍ഡര്‍ വോട്ടറുമാണ് മണ്ഡലത്തിലുള്ളത്. 3 മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ ആകെ 8 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പുള്ളത്.
"
https://www.facebook.com/Malayalivartha

























