Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..


കൊച്ചി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ.. നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തല്‍ രാഷ്ട്രീയമായും ചര്‍ച്ചയാകുകയാണ്..


മുതിർന്ന നേതാവ് എ.കെ.ബാലനേ‍ാട് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ.. വായ തുറക്കരുതെന്നു നിർദേശിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി.. വായ തുറന്നാൽ പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടുമെന്നും സിപിഎം..


ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍...പത്മകുമാര്‍ സൂചിപ്പിച്ച ആ ദൈവതുല്യന്‍ കണ്ഠരര് തന്നെയോ? അറസ്റ്റിലേക്ക് നീങ്ങുമോ.. സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു..


സ്പോണ്‍സര്‍ഷിപ് ഇടനില സ്വര്‍ണക്കൊള്ളയായി മാറി: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ; പത്മകുമാറിൻ്റെ ജാമൃ ഹർജിയിൽ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെച്ച് എസ്ഐടിയുടെ അതീവ രഹസ്യനീക്കം: പത്മകുമാര്‍ സൂചിപ്പിച്ച ദൈവതുല്യന്‍ തന്ത്രി...?

പുകയില പരിസ്ഥിതിക്കും ഭീഷണി: മെയ് 31 ലോക പുകയില രഹിത ദിനം... പുകയില വിരുദ്ധ ക്ലിനിക്കുകള്‍ സബ് സെന്റര്‍ തലത്തില്‍ കൂടി: മന്ത്രി വീണാ ജോര്‍ജ്

31 MAY 2022 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ.. നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തല്‍ രാഷ്ട്രീയമായും ചര്‍ച്ചയാകുകയാണ്..

മുതിർന്ന നേതാവ് എ.കെ.ബാലനേ‍ാട് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ.. വായ തുറക്കരുതെന്നു നിർദേശിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി.. വായ തുറന്നാൽ പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടുമെന്നും സിപിഎം..

ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍...പത്മകുമാര്‍ സൂചിപ്പിച്ച ആ ദൈവതുല്യന്‍ കണ്ഠരര് തന്നെയോ? അറസ്റ്റിലേക്ക് നീങ്ങുമോ.. സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു..

സതീശൻ കാണും മുന്നേ മാനത്ത് കണ്ട് RC..!റെജിയെ റാഞ്ചിയത് ചുമ്മാതല്ല...! കോൺഗ്രസ്സിന് റീത്ത് വച്ച് BJP

സതീശാ.. ഒരു പൊടിക്ക് അടങ്ങ് ഷാഫി തീരുമാനിക്കും സതീശൻ അനുസരിക്കും..ഒതുങ്ങിയില്ലെങ്കിൽ BJP തൂക്കും..!കുത്തി നാറ്റിക്കാതെ..!

പുകയില വിരുദ്ധ ക്ലിനിക്കുകള്‍ ഈ വര്‍ഷം മുതല്‍ സബ് സെന്റര്‍ തലത്തില്‍ കൂടി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജെപിഎച്ച്എന്‍, ജെഎച്ച്ഐ എന്നിവര്‍ക്ക് പരിശീലനം നല്‍കി പുകവലി ശീലം ഉള്ളവര്‍ക്ക് കൗണ്‍സിലിംഗും ആവശ്യമായവര്‍ക്ക് ചികിത്സയും നല്‍കുന്നു.

 

തൃശൂര്‍ ജില്ലയില്‍ 25 സബ് സെന്ററുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കുന്നതാണ്. രണ്ടാം ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ഉപയോഗം 12.7 ശതമാനമാണ്. ഒന്നാം സര്‍വേയില്‍ 21.4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതല്‍ 17 വയസുള്ളവരില്‍ ഇതിന്റെ ഉപയോഗം നേരിയ തോതില്‍ വര്‍ധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

 

മാത്രവുമല്ല പൊതുസ്ഥലങ്ങളിലും ഗാര്‍ഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്‌ക്രിയ പുകവലിക്ക് കാരണമാക്കുന്നു എന്നത് പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ്. പുകയിലയുടെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഉപേക്ഷിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്. കേരളത്തില്‍ പുകയില മൂലമുള്ള മരണ കാരണങ്ങളുടെ പട്ടികയില്‍ പുകയിലജന്യമായ ഹൃദ്രോഗവും, വദനാര്‍ബുദവും, ശ്വാസകോശാര്‍ബുദവുമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പുരുഷന്മാരില്‍ കാണുന്ന അര്‍ബുദത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പുകയിലജന്യമായ ശ്വാസകോശാര്‍ബുദവും രണ്ടാമത് പുകയിലജന്യമായ വദനാര്‍ബുദവുമാണ്. ഒരു ലക്ഷത്തില്‍ അയ്യായിരം പേര്‍ക്ക് ബാധിക്കുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സി.ഒ.പി.ഡി) എന്ന ഗുരുതര ശ്വാസകോശത്തിന്റെ ഹേതുക്കളില്‍ പ്രധാനകാരണം പുകയിലയാണ്. ഇതിന് പുറമേ പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍, ആസ്ത്മ, ക്ഷയരോഗം എന്നിവ വര്‍ധിക്കുന്നതിലും പുകയിലയുടെ പങ്ക് വളരെ വലുതാണ്.



'പുകയില: പരിസ്ഥിതിക്കും ഭീഷണി' എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയില രഹിത ദിന സന്ദേശം. പുകയിലയുടെ ഉപയോഗം രോഗങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം പുകയിലയുടെ കൃഷി, ഉത്പാദനം, വിതരണം, മാലിന്യം എന്നിവ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പുകയില കൃഷിയും നിര്‍മ്മാണവും ഉപയോഗവും രാസവസ്തുക്കള്‍, വിഷ മാലിന്യങ്ങള്‍, മൈക്രോപ്ലാസ്റ്റിക് എന്നിവയടങ്ങിയ സിഗരറ്റ് കുറ്റികള്‍, ഇസിഗരറ്റ് മുതലായ മാലിന്യങ്ങളാല്‍ പ്രകൃതിയെ വിഷലിപ്തമാക്കുന്നു.

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ദിശയുടെ ടോള്‍ ഫ്രീ നമ്പറുകളായ 1056, 104 എന്നിവ പുകവലി നിര്‍ത്തുന്നവര്‍ക്കുള്ള ക്വിറ്റ് ലൈനായി കൂടി പ്രവര്‍ത്തിക്കുന്നു. പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ നമ്പറുകളില്‍ വിളിച്ച് ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്, സൈക്ക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കാം. കൂടാതെ സി.ഒ.പി.ഡി രോഗത്തിന്റെ പ്രതിരോധത്തിനും, നിയന്ത്രണത്തിനും ചികിത്സക്കും വേണ്ടിയുള്ള ശ്വാസ് ക്ലിനിക്കുകള്‍, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകള്‍, മാനസികാരോഗ്യ ക്ലിനിക്കുകള്‍ എന്നിവ വഴിയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രാഥമികതലം മുതല്‍ പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള ചികിത്സയും കൗണ്‍സിലിംഗും ലഭ്യമാണ്.



ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ദിനാചരണം മെയ് 31ന് തൃശൂരില്‍ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി കാമ്പയിന്‍ മോഡില്‍ ബോധവത്ക്കരണ പരിപാടികള്‍, മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുകയില വിമുക്തമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും. ഇതിനായി എന്‍.എസ്.എസ് യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. മെയ് 31 ന് തൃശൂര്‍ ജില്ലയിലെ 19 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ പുകയില വിമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..  (19 minutes ago)

ചത്താ പച്ച; ടൈറ്റിൽ പേരോടെ പ്രൊമോസോംഗ് എത്തി.  (37 minutes ago)

Earthquakes നാശനഷ്ടങ്ങൾ വിലയിരുത്തുന്നു  (56 minutes ago)

P Radhakrishnan നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിയില്‍;  (1 hour ago)

AK BALAN സിപിഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം  (1 hour ago)

SABARIMALA തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ  (2 hours ago)

സതീശൻ കാണും മുന്നേ മാനത്ത് കണ്ട് RC..!റെജിയെ റാഞ്ചിയത് ചുമ്മാതല്ല...! കോൺഗ്രസ്സിന് റീത്ത് വച്ച് BJP  (2 hours ago)

സതീശാ.. ഒരു പൊടിക്ക് അടങ്ങ് ഷാഫി തീരുമാനിക്കും സതീശൻ അനുസരിക്കും..ഒതുങ്ങിയില്ലെങ്കിൽ BJP തൂക്കും..!കുത്തി നാറ്റിക്കാതെ..!  (2 hours ago)

സ്പോണ്‍സര്‍ഷിപ് ഇടനില സ്വര്‍ണക്കൊള്ളയായി മാറി: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ; പത്മകുമാറിൻ്റെ ജാമൃ ഹർജിയിൽ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെച്ച് എസ്ഐടിയു  (2 hours ago)

ശബരിമല തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ.  (2 hours ago)

മലപ്പുറത്ത് ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ആറാം...  (2 hours ago)

ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറി..!ജൂബിലി ആശുപത്രി ഡോക്ടർ ഇറങ്ങി ഓടി..! തെളിവുകൾ പുറത്ത്..!  (3 hours ago)

ഇതാദ്യമായിട്ടാണ് ഗവര്‍ണര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കുന്നത്.....  (4 hours ago)

R Sreekalekha നേതൃത്വത്തിന് കടുത്ത അതൃപ്തി  (4 hours ago)

രണ്ട് ദിവസത്തെ മദ്യ നിരോധനം  (4 hours ago)

Malayali Vartha Recommends