ബിസിനസ് പങ്കാളിയെ വെള്ളം കുടുപ്പിച്ചു.. ഇനി സ്വത്തും നഷ്ടപ്പെടും! വിജയ് ബാബുവിനെ പൂട്ടാനുള്ള അതിശക്തമായ നീക്കം ഇങ്ങനെ; ആ ബിസിനസുകാരന്‍ ഇതായിരുന്നോ, മൂക്കത്ത് വിരല്‍വെച്ച് ജനങ്ങള്‍..

വിജയ്ബാബുവിന്റെ ബിസിനസ് പങ്കാളിയായ യുവാവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ടോളിന്‍ ടയേഴ്‌സിന്റെ ഉടമയായ ടോളിനെയാണ് ചോദ്യം ചെയ്തത് എന്നാണ് നിഗമനം. കോഴിക്കോട് സ്വദേശിനിയും പുതുമുഖ നടിയുമായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ വിജയ്ക്ക് ടോളിന്‍ സഹായങ്ങള്‍ ചെയ്തു എന്നുള്ള വിവരം നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോളിനെ ചോദ്യം ചെയ്തത്.
വിജയ്ബാബുവിന്റെ ഉള്ള സുഹൃത്താണ് ടോളിന്‍. ഇയാള്‍ക്ക് ദുബായില്‍ അടക്കം ഗസ്റ്റ് ഹൗസുകളും മറ്റ് ബിസിനസ് സംരംഭങ്ങളുമുണട്. വിജയ് ബാബു എവിടേക്കാണ് മുങ്ങിയത് എന്നറിയാനാണ് ഈ നീക്കം.
വിജയ്ബാബുവിന്റെ ബിസിനസുകളില്‍ ടോളിന്‍ വന്‍ തോതില്‍ മുതല്‍ മുടക്ക് നടത്തിയിട്ടുണ്ടെന്നാണ് വിവരം, അറസ്റ്റ് ഒഴിവാക്കാന്‍ വിദേശത്തേക്കു കടന്ന വിജയ്ബാബുവിന്റെ സ്വത്തു കണ്ടുകെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണു ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്തത്. എന്നാല്‍ ടോളിനെയാണോ ചോദ്യം ചെയ്തതെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്.
മെയ് 30ന് നാട്ടിലേക്ക് തിരിക്കുമെന്നാണ് വിജയ്ബാബുവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. നാട്ടില്‍ കാലുക്കുത്തുന്ന നിമിഷം നടനെ പൊക്കാന്‍ പോലീസും സജ്ജമായിരുന്നു.എന്നാണ് ഗുണമുണ്ടായില്ല. മാത്രമല്ല ഇന്നലത്തെ യാത്ര റദ്ദാക്കിയ പ്രതി നാളത്തെ തീയതിയില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായും വിവരമുണ്ട്.
മാത്രമല്ല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിമാന ടിക്കറ്റ് വിജയ് ബാബു റദ്ദാക്കിയതായി പോലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്നത്തെ ഇമിഗ്രേഷന്‍ ലിസ്റ്റിലും വിജയ് ബാബുവിന്റെ പേരു കണ്ടെത്താനായില്ല.
അതേസമയം കേസില്‍ വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അതിന് ശേഷം നാട്ടിലേക്കു മടങ്ങാനാണു വിജയ്ബാബു ശ്രമിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസായിരുന്ന കെടി തോമസിന്റെ മകനാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ്. അദ്ദേഹം എടുക്കുന്ന നിലപാടുകളാകും ഇനി വിജയ് ബാബു കേസില്‍ നിര്‍ണ്ണായകമാകുക.
അതേസമയം, വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നടി അവശ്യപ്പെട്ടു.
പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടതിനു പുറമേ വിജയ്ബാബുവിനെതിരെ മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ വിജയ്ബാബുവിനെ വിമാനത്താവളത്തില്‍ വച്ചു തന്നെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ നിയമതടസമില്ല. അതുകൊണ്ടാണ് അറസ്റ്റിനു വഴങ്ങാന്‍ തയാറാകാതെ വിജയ്ബാബു നാട്ടിലേക്കുള്ള യാത്ര വീണ്ടും ഒഴിവാക്കിയത്.
അതിനിടയിലാണ് വിജയ്ബാബുവിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തത്. മാത്രമല്ല കഴിഞ്ഞ ദിവസം വിജയ് ബാബുവിനു വേണ്ടി 2 ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ഇത് എത്തിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുംവരെ വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണു ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്.
തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയത്. ഇത് കേന്ദ്രീകരിച്ചും അനേഷണം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























