അറുപതുകാരി ലിഫ്റ്റില്‍ കുടുങ്ങി തലകുത്തനെ കിടന്നത് അരമണിക്കൂറോളം.... പത്തനംതിട്ട നഗരത്തിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ റിട്ട.അധ്യാപികയ്ക്കാണ് ദുരനുഭവമുണ്ടായത്, ആ കാഴ്ച കണ്ട് ആശുപത്രി ജീവനക്കാരി ബോധരഹിതയായി, സംഭവമിങ്ങനെ...

അറുപതുകാരി ലിഫ്റ്റില്‍ കുടുങ്ങി തലകുത്തനെ കിടന്നത് അരമണിക്കൂറോളം.... പത്തനംതിട്ട നഗരത്തിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അറുപതുകാരിയാണ് ലിഫ്റ്റില്‍ കുടുങ്ങി തലകുത്തനെ അരമണിക്കൂറോളം കിടന്നു. ചിറ്റാര്‍ വലിയപറമ്പില്‍ റിട്ട. അധ്യാപിക മറിയാമ്മ തോമസ് ആണ് പ്രാണഭയത്തോടെ മുള്‍മുനയിലായത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോെടയാണ് സംഭവത്തിന് തുടക്കം. ആശുപത്രിയിലെ മുകളിലെ നിലയില്‍ നിന്ന് താഴത്തെ നിലയിലേക്ക് എത്തുകയായിരുന്നു മറിയാമ്മ. പുറത്തേക്കിറങ്ങുന്നതിനിടെ മറിയാമ്മയുടെ കാലുകള്‍ ലിഫ്റ്റിന്റെ വാതിലിനിടയില്‍ കുടുങ്ങുകയും ലിഫ്റ്റ് നീങ്ങുകയും ചെയ്യുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവം കണ്ടു ഭയന്ന ആശുപത്രി ജീവനക്കാരി ബോധംരഹിതയായി.
മറിയാമ്മയുടെ കാലുകള്‍ മുകളിലോട്ടും തല താഴോട്ടുമായ അവസ്ഥയിലായിരുന്നു. ഉടനെ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനമാരംഭിച്ചു.
േൈഹഡ്രാളിക് മെഷീന്‍ ഉള്‍പ്പെടെ ഉപയോഗിച്ചു. സമീപത്തെ ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന ലിഫ്റ്റ് ടെക്‌നീഷ്യനെയും സ്ഥലത്തെത്തിച്ചു. ലിഫ്റ്റിന്റെ സെന്‍സര്‍ തകരാറാണ് സംഭവത്തിന് കാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ നിഗമനം.
പുറത്തെത്തിച്ച മറിയാമ്മയെ സ്‌ട്രെച്ചറിലാണ് ആംബുലന്‍സിലേക്ക് കയറ്റിയത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ വലതുകൈയ്ക്ക് ഒടിവും കാലിന് സാരമായി പരിക്കുമുള്ളതായി കണ്ടെത്തി.
"
https://www.facebook.com/Malayalivartha

























