വോട്ടെടുപ്പ് തുടരുന്നു... തൃക്കാക്കരയില്‍ ആദ്യ ഒന്നരമണിക്കൂറില്‍ 9.85 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര, പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

വോട്ടെടുപ്പ് തുടരുന്നു... തൃക്കാക്കരയില്‍ ആദ്യ ഒന്നരമണിക്കൂറില്‍ 9.85 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര, പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍.
തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ 8.09 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതുവരെ 15,833 പേര്‍ വോട്ട് ചെയ്തു. 9.10 ശതമാനം പുരുഷന്മാരും 7.05 ശതമാനം വോട്ട് രേഖപ്പെടുത്തി.
1,96,805 വോട്ടര്‍മാരാണ് ആകെയുള്ളത്. വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജനം അംഗീകരിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് യുഡിഎഫ് ഉമ തോമസ് പറഞ്ഞു. നൂറു ശതമാനം ആത്മവിശ്വാസമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫും പ്രതികരിച്ചു. ബിജെപി അട്ടിമറി വിജയം നേടുമെന്ന് എഎന്‍ രാധാകൃഷ്ണന്‍.
അതേസമയം ആദ്യമണിക്കൂറുകളില്‍ വോട്ട് ചെയ്യാനെത്തിയവരിലേറെയും പ്രായമായവും മധ്യവയ്‌സകരുമാണ്. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ആദ്യമണിക്കൂറുകളില്‍ നല്ല പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്.
"
https://www.facebook.com/Malayalivartha

























