കുട്ടിക്കും അച്ഛനും 'എട്ടിന്റെപണി, വിദ്വേഷ മുദ്രാവാക്യം വിളിയിലെ പച്ചക്കള്ളം പൊളിച്ചടുക്കി എസ്ഡിപിഐ നേതാവ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍! പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നിലവിളി തുടങ്ങി..

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസ്സുകാരന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നിര്‍ണയക വെളിപ്പെടുത്തല്‍. കുട്ടി മുദ്രാവാക്യം വിളിച്ചത് പിതാവിന്റെ അറിവോടെയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മറ്റ് മതങ്ങളെ അവഹേളിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ പിതാവ് കുട്ടിക്ക് അനുമതി നല്‍കിയെന്നാണ് വിവരം. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
നേരത്തെ വിഷയത്തില്‍ കുട്ടിയുടേയും പിതാവിന്റെയും മൊഴി പുറത്ത് വന്നിരുന്നു. തന്നെ ആരും മുദ്രാവാക്യം പഠിപ്പിച്ചതല്ലെന്നും താന്‍ സ്വയം കാണാതെ പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരന്‍ പ്രതികരിച്ചത്. മാത്രമല്ല നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെയും താന്‍ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു എന്നാണ് കുട്ടി വെളിപ്പെടുത്തിയിരുന്നത്.
അതേസമയം കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ച് വിളിപ്പിച്ചതല്ലെന്നാണ് പിതാവ് അറിയിച്ചത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്..
പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബ സമേതം താന്‍ പങ്കെടുക്കാറുണ്ട്. സിഎഎ പ്രതിഷേധത്തില്‍ വിളിച്ച മുദ്രാവാക്യമാണത്. അവിടെ നിന്നുമാണ് കുട്ടിക്കത് കിട്ടിയത്. നേരത്തെയും പല സ്ഥലങ്ങളിലും വെച്ചും മകന്‍ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അത് യൂട്യൂബിലുമുണ്ട്. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല. മാത്രമല്ല മുദ്രാവാക്യത്തിന്റ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന റിമാന്‍ഡ് റിപ്പോര്‍ട്ട്.
മുദ്രാവാക്യം വിളിക്കാന്‍ കുട്ടിയെ പഠിപ്പിച്ചത് എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയും കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്തുമായ സുധീറാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. മതസ്പര്‍ധ വളര്‍ത്താന്‍ ബോധപൂര്‍വ്വം ഇടപെട്ടതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ കുട്ടികളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നുള്ള നിയമം കുട്ടിയുടെ പിതാവ് ലംഘിച്ചെന്നും കുട്ടി വിളിച്ച മുദ്രാവാക്യം പിതാവ് ഏറ്റുവിളിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് മുപ്പതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 27ാം പ്രതിയാണ് കുട്ടിയുടെ അച്ഛന്‍. കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയായിരുന്നു പത്ത് വയസ്സുകാരന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. റാലിയില്‍ ഒരാളുടെ തോളിലേറി കുട്ടി മുദ്രവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്.
അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങള്‍. എന്നാല്‍, കുട്ടിയെ തള്ളി പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തിയിരുന്നു. സംഘടന അംഗീകരിച്ച മുദ്രാവാക്യമായിരുന്നില്ല ഇതെന്നും ജാഥയില്‍ പ്രവര്‍ത്തകരും അല്ലാത്തവരുമായി നിരവധിപ്പേര്‍ പങ്കെടുത്തിരുന്നെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം അറിയിച്ചത്.
അതേസമയം ഈ കുട്ടി വിളിച്ച മുദ്രാവാക്യം സ്ഥിരീകരിച്ച് പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ രംഗത്ത് വന്നിരുന്നെങ്കിലും റാലിയില്‍ ഏറ്റുചൊല്ലാന്‍ സംഘാടകര്‍ നിര്‍ദേശിച്ച മുദ്രാവാക്യമല്ല ഇതെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പിതാവിന്റെ പങ്ക് വെളിപ്പെടുന്നത്. അതുകൊണ്ട് തന്നെ മറ്റ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി ഈ വിഷയത്തില്‍ പങ്കുണ്ടോ എന്നുകൂടി കണ്ടത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha

























