കനിവ് കാത്ത്.... ബെംഗളൂരുവില്‍ നിയമം പഠിക്കുന്ന ശ്രുതിയുടെ ഫോണ്‍വിളി പ്രതീക്ഷിച്ചിരുന്ന അമ്മ മകളെ കണ്ടത് മോര്‍ച്ചറിയില്‍ മരവിച്ചു കിടക്കുന്ന കാഴ്ച... കഴുത്തില്‍ ക്ഷതമുണ്ടെന്നും മൂന്ന് വാരിയെല്ലുകള്‍ തകര്‍ന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, ശ്രുതി മരിച്ചിട്ട് ഒന്‍പതുമാസം കഴിഞ്ഞിട്ടും ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല, ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് കേരള പോലീസിന്റെ നിലപാട്

ബെംഗളൂരുവില്‍ നിയമം പഠിക്കുന്ന ശ്രുതിയുടെ ഫോണ്‍വിളി പ്രതീക്ഷിച്ചിരുന്ന അമ്മ കൈരളിയെത്തേടി അര്‍ധരാത്രിയോടെ എത്തിയത് മകള്‍ക്ക് സുഖമില്ലെന്ന വിവരമാണ്.
തമിഴ്നാട്ടിലെ ഈറോഡിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്ന്. കൈരളിയുടെ ചോദ്യങ്ങള്‍ക്ക് കിട്ടിയത് വിവിധ ഉത്തരങ്ങളാണ്. ശ്രുതി ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണതാണെന്നും കോവിഡ് ബാധിച്ചതാണെന്നും കൂട്ടുകാരനായ ഹരികൃഷ്ണനോടൊപ്പം യാത്രചെയ്യവേ തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണതാണെന്നുമൊക്കെ പലരും വിശദീകരിച്ചു. ഓഗസ്റ്റ് പതിനേഴിനായിരുന്നു സംഭവം നടന്നത്.
ഈറോഡ് പോലീസ് സ്റ്റേഷനില്‍ പിറ്റേന്ന് പുലര്‍ച്ചെ എത്തിയ കൈരളിയില്‍ നിന്ന് തമിഴിലെഴുതിയ പല കടലാസിലും ഒപ്പിട്ടുവാങ്ങിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി.അപ്പോള്‍ അവിടെ മോര്‍ച്ചറിയില്‍ ശ്രുതി (22) മരവിച്ചുകിടക്കുന്നതാണ് കൈരളി കണ്ടത്. ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.
തൃശ്ശൂര്‍ എടമുട്ടം തവളക്കുളം തെക്ക് താമസിക്കുന്ന കൈരളിയെയും കുടുംബത്തെയും നിയമപാലകര്‍ കൈവിട്ടെങ്കിലും കാലം കൈവിട്ടില്ല. ശ്രുതിയോടൊപ്പം അന്ന് ഈറോഡിലെത്തിയിരുന്ന എറണാകുളം സ്വദേശി ഹരികൃഷ്ണന്‍ മാരകമയക്കുമരുന്നുകളുടെ വന്‍ ശേഖരവുമായി പിടിയിലായെന്ന വാര്‍ത്ത കാലം കാത്തുവെച്ച നീതിയാണെന്ന് കൈരളി കരുതുന്നു. മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍പ്പെട്ടത് എങ്ങനെയെന്ന് പറയാന്‍ ശ്രുതിയില്ല. മരണത്തില്‍ പരാതിയില്ലെന്ന് ഈറോഡ് പോലീസ് എഴുതിവാങ്ങുകയും ചെയ്തു.
കഴുത്തില്‍ ക്ഷതമുണ്ടെന്നും മൂന്ന് വാരിയെല്ലുകള്‍ തകര്‍ന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഏക ആശ്രയം ഇനി ഫോറന്‍സിക് റിപ്പോര്‍ട്ടാണ്. ശ്രുതി മരിച്ചിട്ട് ഒന്‍പതുമാസം കഴിഞ്ഞിട്ടും ഈറോഡ് പോലീസ് ഇത് കൈമാറാന്‍ തയ്യാറായിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും ഡി.ജി.പി.മാര്‍ക്കുമെല്ലാം പരാതി നല്‍കിയിരുന്നു. കേരള മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. കേസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍, ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് കേരള പോലീസിന്റെ നിലപാട്.
https://www.facebook.com/Malayalivartha