Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'നീയായിട്ട് തെരഞ്ഞെടുത്ത ഒരു ബന്ധത്തിലെ കല്ലുകടിയും പീഢനങ്ങളും അവമതികളും നീ ജീവിതകാലം മുഴുവൻ സഹിക്കേണ്ടതില്ല. നമ്മുടെ വീടിന്റെ വാതിൽ നിനക്ക് മുന്നിൽ എന്നും തുറന്ന് തന്നെ കിടക്കും. തിരിച്ചു പോരാൻ കഴിയാത്ത വിധം അകപ്പെട്ടിരിക്കുകയാണെങ്കിൽ വിവരം അറിയിക്കുക. അടുത്ത നിമിഷം ഞാനവിടെത്തും....' സമൂഹമാധ്യമങ്ങളിൽ വൈറലായി ഒരച്ഛൻ മകൾ‌ക്കെഴുതിയ കുറിപ്പ്

31 MAY 2022 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സമൂഹത്തിൽ കണ്ടുവരുന്ന ചില എഴുതപ്പെടാത്ത നിയമങ്ങൾ, അതും സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുന്ന വിധത്തിൽ ഉള്ളവ. ഇതെല്ലാം തന്നെ പൊളിച്ചെഴുതുന്ന വിധത്തിൽ മകൾക്കായി ഒരു അച്ഛൻ‌ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. തലയുയർത്തി നടു നിവർത്തി നിൽക്കുക എന്നാണ് ജയറാം സുബ്രഹ്മണി എന്ന അച്ഛൻ മകൾ അവന്തികക്ക് നൽകുന്ന ആത്മവിശ്വാസം എന്നത്. ഈ കുറിപ്പിലെ ഓരോ മകളോടുള്ള കരുതലും സ്നേഹവും കാണുവാൻ സാധിക്കും. ഒപ്പം വിവാഹിതയായി എന്നുവെച്ച് നീ എന്റെ മകളല്ലാതാകുന്നില്ല എന്നും ഈ അച്ഛൻ ഓർമ്മപ്പെടുത്തുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;

അവന്തികാ....

ഞാൻ നിന്നെ വളർത്തുന്നത് ഏതോ ഒരുത്തന് നിന്റെ ജീവിതം വച്ച് പന്താടാൻ നിന്നെ ഏൽപ്പിക്കാനല്ല. ഏതോ ഒരുത്തന് ചെലവഴിക്കാൻ വേണ്ടി ഞാൻ ഒരു രൂപ പോലും സേവ് ചെയ്യുകയുമില്ല. ഞാൻ നിനക്ക് വിദ്യാഭ്യാസം തരും. സ്വയം സമ്പാദിക്കാനും സ്വന്തം കാലിൽ നിൽക്കാനും നിന്നെ പ്രാപ്തയാക്കും. നിന്നെ വിവാഹിതയാകാൻ ഞാനായിട്ട് പ്രേരിപ്പിക്കുകയില്ല. കല്ല്യാണപ്രായം എന്നൊരു പ്രായം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. അത് കവർ ചെയ്ത് നീ വിവാഹിതയാകാതെ നിൽക്കുന്നതു കൊണ്ട് എന്നെ ചോദ്യം ചെയ്യാൻ വരുന്നവനെ ഞാൻ ആട്ടും. കുടുംബത്തിന്റെ സല്പേരിനെ പറ്റി പ്രസംഗിക്കുന്നവരെ അകറ്റും.

അതിൽ കുറഞ്ഞ സല്പേര് മതി നമുക്ക്. അതിൽ കുറഞ്ഞ ആഢ്യത മതി നമ്മുടെ കുടുംബത്തിന്. നിനക്ക് നിന്റേതായ വഴി തിരഞ്ഞെടുക്കാനും ചോയ്സസ് എടുക്കാനും സ്വാതന്ത്ര്യമുണ്ട്. നിനക്ക് തോന്നി നിന്റെ ഇഷ്ടപ്രകാരം നീ വിവാഹിതയായാൽ... ഒരു കാര്യം ഉറപ്പിച്ചോളുക. നിനക്ക് ആ ബന്ധം ഡിസ്കംഫർട്ടായി തോന്നുന്നുവെങ്കിൽ.. നിന്റെ വ്യക്തിത്വവും കാഴ്ചപ്പാടുമായി ഒത്തു പോകുന്നില്ല ജീവിതമെങ്കിൽ ഒരു നിമിഷം മുൻപ് തിരിച്ച് പോന്നേക്കുക. നീയായിട്ട് തെരഞ്ഞെടുത്ത ഒരു ബന്ധത്തിലെ കല്ലുകടിയും പീഢനങ്ങളും അവമതികളും നീ ജീവിതകാലം മുഴുവൻ സഹിക്കേണ്ടതില്ല. നമ്മുടെ വീടിന്റെ വാതിൽ നിനക്ക് മുന്നിൽ എന്നും തുറന്ന് തന്നെ കിടക്കും.

തിരിച്ചു പോരാൻ കഴിയാത്ത വിധം അകപ്പെട്ടിരിക്കുകയാണെങ്കിൽ വിവരം അറിയിക്കുക. അടുത്ത നിമിഷം ഞാനവിടെത്തും. ഇനി അറിയിക്കാനാകാത്ത വിധമാണ് നിന്റെ സ്ഥിതിയെങ്കിൽ പോലും അത് ഞാനായിട്ടറിഞ്ഞോളാം. അതിനുള്ള വഴികളൊക്കെ എനിക്കറിയാം. വിവാഹിതയായി എന്ന് വച്ച് നീ എന്റെ മകളല്ലാതെയാകുന്നില്ല.

 

അച്ഛനുമമ്മയും വിഷമിക്കുമെന്ന് കരുതി നീ യാഥാർത്ഥ്യങ്ങൾ മറച്ചു വയ്ക്കുമ്പോൾ ഓർക്കുക...നിന്റെ വേദനയിലും വലുതല്ല ഞങ്ങളുടെ വിഷമം. നീ ഇല്ലാതാകുന്നതിലും വലുതല്ല വിവാഹിതയായ നീ തിരിച്ചു വന്നാലുണ്ടായേക്കാവുന്ന കുശുകുശുപ്പുകൾ. ഒരു കാരണവശാലും വ്യക്തിത്വവും സ്വാതന്ത്ര്യവും ബലി കൊടുത്ത് നീ ഒരു കുലസ്ത്രീ പട്ടം അണിയേണ്ടതില്ല. തന്റേടിയെന്നോ താന്തോന്നിയെന്നോ പേര് കേൾക്കുമെന്ന് കരുതി സഹിച്ച് സഹകരിച്ച് ഒതുങ്ങി കൂടേണ്ടതുമില്ല. തലയുയർത്തി നടു നിവർത്തി നിൽക്കുക. നിന്റെ ജീവിതം നിന്റെ മാത്രമാണ്. തന്റേടത്തോടെ ജീവിക്കുക. നീ എനിക്ക് ഏറെ വിലപ്പെട്ടവളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (21 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (1 hour ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (2 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (3 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (3 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (4 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends