Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

ചിറയിന്‍കീഴ് കൂട്ടായ്മ കവര്‍ച്ചാ കേസ് ... 2012ല്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൃത്യം നടത്തിയത്, പോത്തന്‍കോട് സുധീഷ് കൊലക്കേസ് സൂത്രധാരന്‍ ഒട്ടകം രാജേഷടക്കം 7 പേര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്, ഒട്ടകത്തിന് കുരുക്ക് മുറുക്കി തലസ്ഥാനത്തെ കോടതികള്‍

31 MAY 2022 09:40 AM IST
മലയാളി വാര്‍ത്ത

ജയിലറക്കുള്ളില്‍ കഴിഞ്ഞ് ഗുണ്ടാപ്രവര്‍ത്തനവും കഞ്ചാവ് മൊത്ത വ്യാപാരവും ചെയ്യുന്നതായി ആരോപണമുള്ള കൊടും കുറ്റവാളി ഒട്ടകം രാജേഷിന് കുരുക്ക് മുറുക്കി തലസ്ഥാനത്തെ കോടതികള്‍. യുവാവിന്റെ കൈകാലുകള്‍ വെട്ടി മാറ്റി കാല്‍ അര കി. മി. ദൂരെ ബൈക്കില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരന്‍ ഒട്ടകം രാജേഷിന് ചിറയിന്‍കീഴ് കൂട്ടായ്മ കവര്‍ച്ച കേസില്‍ പ്രൊഡക്ഷന്‍ വാറണ്ട്. തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ ലില്ലിയാണ് പ്രതികളെ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടത്.

2012 ല്‍ ഒട്ടകം രാജേഷിന്റെ നേതൃത്വത്തില്‍ ചിറയിന്‍കീഴ് ഭവനഭേദനം നടത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൂട്ടായ്മ കവര്‍ച്ച നടത്തുകയും അലമാര കുത്തിത്തുറന്ന് മോഷണം നടത്തുകയും കൂട്ടു പ്രതികളുമായി ചേര്‍ന്ന് കളവു മുതല്‍ ഒളിപ്പിക്കുകയും വില്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.



ഒട്ടകം രാജേഷ് എന്ന രാജേഷ് , വാള എന്ന അരുണ്‍ , സുജന്‍ എന്ന ഉണ്ണി , വില്‍സണ്‍ എന്ന വിന്‍സെന്റ്, സതീശന്‍ എന്ന സതീഷ് , ആനന്ദ് , ഗണേഷ് എന്നിവരാണ് കൂട്ടായ്മ കവര്‍ച്ച കേസിലെ 1 മുതല്‍ 7വരെയുള്ള പ്രതികള്‍.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 395 (കൂട്ടായ്മ കവര്‍ച്ച) , 461 ( വില പിടുപ്പുള്ള വകകള്‍ അലമാര കുത്തി തുറന്ന് കൈവശപ്പെടുത്തല്‍) , 414 (കളവു മുതല്‍ ഒളിപ്പിക്കാനും വില്‍ക്കാനും സഹായിക്കല്‍) , എക്‌പ്ലോസീവ് സബ്സ്റ്റന്‍സ്' നിയമത്തിലെ 3 , 5 എന്നീ വകുപ്പുകള്‍ പ്രകാരം സെഷന്‍സ് കേസെടുത്താണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.


അതേ സമയം പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ ഒട്ടകം രാജേഷടക്കം11 പ്രതികളെ ജൂണ്‍ 28 ന് ഹാജരാക്കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. എന്‍. ബാലകൃഷ്ണന്‍ ഉത്തരവിട്ടു. ജാമ്യം നിരസിക്കപ്പെട്ട് റിമാന്റില്‍ കഴിയുന്ന പ്രതികളുടെ റിമാന്റ് വാറണ്ടാണ് 28 വരെ ദീര്‍ഘിപ്പിച്ചത്.

ഊരുപൊയ്ക മങ്കാട്ടുമൂല സ്വദേശി സുധീഷ് ഉണ്ണി (29) , ചിറയിന്‍കീഴ് ആഴൂര്‍ വിള വീട്ടില്‍ രാജേഷ് എന്ന ഒട്ടകം രാജേഷ് (35) , ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയില്‍ മിഠായി ശ്യാംകുമാര്‍ (29) , ചിറയിന്‍കീഴ് ശാസ്ത വട്ടം സ്വദേശി മൊട്ട എന്ന നിധീഷ് (27) , ശാസ്ത വട്ടം സ്വദേശി ശ്രീക്കുട്ടന്‍ എന്ന നന്ദിഷ് (23) , കണിയാപുരം മണക്കാട്ടു വിളാകം രഞ്ജിത് പ്രസാദ് (28) , വേങ്ങോട് കട്ടിയാട് സ്വദേശി അരുണ്‍ (23) , വെഞ്ഞാറമൂട് ചെമ്പൂര് സച്ചിന്‍ (24) , കന്യാകുളങ്ങര കുണൂര്‍ സൂരജ് (23) , വിഷ്ണു , വിനീത് എന്നിവരാണ് സുധീഷ് കൊലക്കേസിലെ 1 മുതല്‍ 11 വരെയുള്ള പ്രതികള്‍.


ഒട്ടകം രാജേഷിന്റെ ഉറ്റ സുഹൃത്തും 2014 ല്‍ ജീവനൊടുക്കിയ തോപ്പില്‍ വിനീഷിന്റെ കുഴിമാടത്തില്‍ പ്രാര്‍ത്ഥിച്ചാണ് എല്ലാ കുറ്റകൃത്യങ്ങളും രാജേഷ് ആസൂത്രണം ചെയ്യുന്നത്. ഇപ്രകാരം ലഹരി മരുന്നു സംഘത്തേയും ക്വട്ടേഷന്‍ ഗ്യാംങുകളെയും കുഴിമാടത്തിനരികില്‍ വിളിച്ചു വരുത്തിയാണ് സുധീഷിനെ കൊലപ്പെടുത്താന്‍ രാജേഷ് ഗൂഢാലോച നടത്തിയത്. രാജേഷിന്റെ ഉറ്റ സുഹൃത്തായ ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ മാതാപിതാക്കളെ സുധീഷ് ആക്രമിച്ചതും സുധീഷ് ഉണ്ണിയെ കൊലപ്പെടുത്താന്‍ 6 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ കൊല്ലപ്പെട്ട സുധീഷ് ഏറ്റെടുത്തതുമാണ് സുധീഷിനെ കൊലപ്പെടുത്താനുള്ള വിരോധ കാരണമായി പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഒട്ടകം രാജേഷിന്റെ പേരില്‍ 28 ക്രൈം കേസുകളുണ്ട്.


കൊല്ലപ്പെട്ട സുധീഷ് പട്ടികജാതിയില്‍പ്പെട്ടയാളായതിനാല്‍ പട്ടികജാതി അതിക്രമം തടയല്‍ നിയമ പ്രകാര പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 143 ,144 , 147 (ലഹളയുണ്ടാക്കാന്‍ ന്യായവിരോധമായി മാരകായുധങ്ങളുമായി സംഘം ചേരല്‍) ,149 ( ന്യായവിരോധ സംഘത്തിലെ അംഗമാകല്‍) , 120 - ബി (ക്രിമിനല്‍ ഗൂഢാലോചന) , 294 - ബി (അസഭ്യം വിളിക്കല്‍) , 341 ( അന്യായ തടസ്സം ചെയ്യല്‍) , 324 ( മാരകായുധം കൊണ്ട് ദേഹോപദ്രവമേല്‍പ്പിക്കല്‍) , 326 (കാല്‍ മുറിച്ചു മാറ്റിയതടക്കമുള്ള കഠിന ദേഹോപദ്രവമേല്‍പ്പിക്കല്‍) , 449 ( വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിലേക്കായുള്ള ഭവനഭേദനം) , 302 (കൊലപാതകം) , 201 ( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ തെളിവ് നശിപ്പിക്കലും കളവായ വിവരം നല്‍കലും) , ആയുധ നിയമത്തിലെ 27 , എസ് സി എസ് റ്റി നിയമത്തിലെ 3 (2)(5) വകുപ്പുകള്‍ പ്രകാരമാണ് കോടതി സെഷന്‍സ് കേസെടുത്തത്.



2021 ഡിസംബര്‍ 11 പട്ടാപ്പകല്‍ 2.45 മണിക്കാണ് പോത്തന്‍കോട് കല്ലൂര്‍ കോളനിയിലെ വീട് വളഞ്ഞ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടിനുള്ളില്‍ അതിക്രമിച്ച് കടന്നാണ് സുധീഷിനെ കൊലപ്പെടുത്തിയത്. രാജേഷടക്കം 11 പേര്‍ 2 ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായെത്തിയാണ് പ്രദേശവാസികളുടെയും പിഞ്ചു കുട്ടികളുടെയും മുന്നിലിട്ട് സുധീഷിനെ മൃഗീയമായി കൊലപ്പെടുത്തിയത്. സമീപ വീടുകളിലും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സുഷ്ടിച്ച് സ്ഥലവാസികളെ ഭയപ്പെടുത്തിയാണ് പ്രതികള്‍ കൃത്യം നിര്‍വ്വഹിച്ചത്. ഭീഷണി മുഴക്കി സാക്ഷികളെ ഭയപ്പെടുത്തി കൊല നടത്തുന്നതാണ് ഒട്ടകം രാജേഷിന്റെ മോഡസ് ഓപ്പറാന്റി (കൃത്യം നടപ്പാക്കല്‍ രീതി).

സംസ്ഥാനം നടുങ്ങിയ സുധീഷ് കൊലക്കേസില്‍ 10 പ്രതികള്‍ ഡിസംബര്‍ 13 ,14 , 16 എന്നീ തീയതികളിലായി പിടിയിലായിട്ടും
അരുംകൊലയുടെ മുഖ്യ സൂത്രധാരനും കൃത്യത്തില്‍ നേരിട്ട് പങ്കും പങ്കാളിത്തവും വഹിച്ചയാളുമായ ഒട്ടകത്തെ പിടിക്കാന്‍ സിറ്റി - റൂറല്‍ പോലീസിനായില്ല. പ്രതി ജില്ല വിട്ടു പോയിട്ടില്ലെന്ന് പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും കൃത്യം നടന്ന് 10 ദിവസമായിട്ടും അറസ്റ്റ് ചെയ്യാനായില്ല. ഡിസംബര്‍ 15 ന് രാജേഷും സുധീഷ് ഉണ്ണിയം ശ്യാമും പിരപ്പന്‍കോടെത്തി. ഒളിസങ്കേതത്തില്‍ നിന്നും രാജേഷ് പണം സ്വരൂപിക്കാന്‍ ഒരാളെ കാണാന്‍ പോയി. ഈ സമയം ഒളി സങ്കേതത്തില്‍ നിന്നും രണ്ടു പ്രതികളെ പോലീസ് പിടികൂടി. ഇതറിഞ്ഞ രാജേഷ് തമിഴ് നാട്ടിലൂടെ കര്‍ണ്ണാടകയിലേക്ക് കടന്നു. തുടര്‍ന്ന് തിരികെ പഴനി വഴി കേരളത്തിലെത്തി ആറ്റിങ്ങല്‍ കോടതിയിലോ വഞ്ചിയൂര്‍ കോടതിയിലോ കീഴടങ്ങാന്‍ തീരുമാനിച്ചു. ഡിസംബര്‍ 21 ന് കൊല്ലം സ്റ്റാന്റിലെ കെ എസ് ആര്‍ റ്റി സി ബസ് കണ്ടക്ടര്‍ രാജേഷിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തി പോലീസിന് കൈമാറിയതാണ് കേരളാ പോലീസ് തേടിക്കൊണ്ടിരുന്ന സംസ്ഥാനത്തെ നടുക്കിയ കൊടും ക്രിമിനലിനെ പിടികൂടാന്‍ സഹായിച്ചത്.

അതിനിടെ ഒളിയിടം സംശയിച്ച് ഡിസംബര്‍ 18 ന് രാജേഷിനെ പിടിക്കാന്‍ ചിറയിന്‍കീഴ് വക്കം കായല്‍ വഴി വള്ളത്തില്‍ പോകവേ വള്ളം മുങ്ങി എ.ആര്‍.ക്യാമ്പ് സിവില്‍ പോലീസ് ഓഫീസര്‍ ബാലു (27) വക്കം പണയില്‍ കടവില്‍ മരണപ്പെടുകയും ചെയ്തു. ഒട്ടകം രാജേഷ് അഞ്ചു തെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് രഹസ്യവിവരം ലഭിച്ചത്. വര്‍ക്കല സി ഐ യുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം യന്ത്ര വല്‍കൃത വള്ളത്തില്‍ അങ്ങോട്ടു തിരിക്കവേയാണ് വള്ളം അപകടത്തില്‍ പെട്ടത്.
പോലീസാക്രമണക്കേസിലടക്കം പ്രതിയായ കൊടും ക്രിമിനലിനെ പിടിക്കാന്‍ വെറും 3 അംഗ സംഘത്തെ അയച്ചതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും സൂപ്പര്‍വൈസിംഗ് ഉദ്യേഗസ്ഥരായ ഡിവൈഎസ്പി , റൂറല്‍ എസ്പി , ഐ ജി തുടങ്ങിയ മേലുദ്യോഗസ്ഥര്‍ക്കെതിരെയും പോലീസ് സേനക്കകത്തുള്ള സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സിന് അമര്‍ഷമുണ്ട്. കൊടും ക്രിമിനലിനെ പിടിക്കാന്‍ പോയി വീരമൃത്യു വരിച്ച സഹപ്രവര്‍ത്തകന്റെ മൃതദേഹം ഒരു നോക്ക് കാണാന്‍ കൂട്ടാക്കാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മേലുദ്യോഗസ്ഥരായ ഐഎഎസ് - ഐ പി എസ് ഉദ്യോഗസ്ഥര്‍ സൗഹൃദ ക്രിക്കറ്റ് കളി മത്സരം നടത്തിയതും സേനക്കകത്ത് വിമര്‍ശനമുണ്ടായി. മത്സരം മാറ്റി വക്കാതെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അടക്കം മത്സരത്തില്‍ പങ്കെടുത്തു. പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ ബാലുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് അതില്‍ പങ്കെടുങ്കാതെ തകൃതിയായി ക്രിക്കറ്റ് കളിച്ചത്.

കുറ്റകൃത്യം തടയുന്നതിലും ഗുണ്ടകളായ പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതും കോടതിയുടെ അറസ്റ്റ് വാറണ്ടുത്തരവുകള്‍ നടപ്പിലാക്കാതെ പ്രതികളുമായി ഒത്തുകളിച്ച് പ്രതികളെ ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതികളില്‍ നിന്ന് പണവും പാരിതോഷികങ്ങളും പറ്റിക്കൊണ്ട് പോലീസ് വ്യാജ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് വിചാരണ അട്ടിമറിക്കുന്നതിനാലുമാണ് സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ തഴച്ചു വളരാനും മൃഗീയമായ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ പെരുകാനും കാരണമാകുന്നത്.

2019 ഫെബ്രുവരി 23 ന് ചിറയിന്‍കീഴില്‍ കഞ്ചാവ് കച്ചവടത്തിനിടെ രാജേഷ് സ്വയം നിര്‍മ്മിച്ച 5 നാടന്‍ ബോംബുകളും വാക്കത്തിയുമായി എക്‌സൈസ് പിടിയിലായിരുന്നു. ശത്രു പക്ഷത്തുള്ള തലസ്ഥാന നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് കഞ്ചാവ് കടത്തു കേസില്‍ എക്‌സൈസ് പിടിയിലായത്. 2 കൊലപാതകമുള്‍പ്പെടെ അനവധി വധശ്രമക്കേസ് , കൂലിത്തല്ല് , ക്വട്ടേഷന്‍ ആക്രമണക്കേസുകളിലും പ്രതിയായ രാജേഷ് തിരുവനന്തപുരം സിറ്റി പൂജപ്പുര - റൂറല്‍ ചിറയിന്‍കീഴ്, മംഗലപുരം, പോത്തന്‍കോട് , വാമനപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ജനങ്ങളുടെ പേടിസ്വപ്നമാണ്. ബോംബു നിര്‍മ്മാണത്തില്‍ വിദഗ്ധനായ ഇയാള്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരന്‍ കൂടിയാണ്. ആന്ധ്ര , തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും മാസം തോറും കഞ്ചാവ് കിലോക്കണക്കിന് കടത്തി ക്കൊണ്ടുവന്ന് ചിറയിന്‍കീഴ് , ആഴൂര്‍ , പെരുങ്ങുഴി , പോത്തന്‍കോട് കേന്ദ്രീകരിച്ചുള്ള ചില്ലറ വില്‍പ്പനക്കാര്‍ക്ക് വില്‍പ്പന നടത്തി വരവെയാണ് എക്‌സൈസ് പിടിയിലായത്. ജോയിന്റ് , സ്റ്റഫ് എന്നീ കോഡു വാക്കുകളിലാണ് കച്ചവടം നടത്തിവന്നത്.


പ്രായപൂര്‍ത്തിയാകും മുമ്പേ രാജേഷ് മണല്‍ - ക്വാറി മാഫിയ ക്വട്ടേഷന്‍ ഗുണ്ടയായി. 50 ഓളം ക്രൈം കേസുകളില്‍ പ്രതിയാണ്. അടിപിടി കേസില്‍ ചെറു പ്രായത്തില്‍ ജയിലിലായി. പിന്നീട് ക്വട്ടേഷന്‍ സംഘാംഗമായി. ഒരു കൊലക്കേസില്‍ പോലീസ് തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ കോടതി വെറുതെ വിട്ടു. ചിറയിന്‍കീഴ് ആഴൂരില്‍ 2018 ല്‍ നടന്ന ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു സ്ഥലത്ത് നിന്നും മുങ്ങി. ഈ പോലീസ് ആക്രമണ കേസന്വേഷണത്തിന്റെ ഭാഗമായി രാജേഷിന്റെ താവളത്തില്‍ നടത്തിയ റെയ്ഡില്‍ 26 നാടന്‍ ബോംബുകളും 12 വാളുകളും പോലീസ് കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട രാജേഷിനെ ഗുണ്ടാ ആക്റ്റില്‍ ഉള്‍പ്പെടുത്തി ജയിലിലും പാര്‍പ്പിച്ചു. ജയിലില്‍ കിടന്നു കൊണ്ടും പുറത്ത് കൂട്ടാളികളെക്കൊണ്ട് കഞ്ചാവ് കച്ചവടം നിര്‍ബാധം നടത്തി. ജയിലില്‍ എത്തുന്ന സഹ തടവുകാരെ സംഘത്തില്‍ ചേര്‍ത്താണ് കുറ്റകൃത്യങ്ങള്‍ നടത്തിവന്നത്.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫോർട്ട് കൊച്ചി സ്വദേശി യാത്ര ചെയ്തത് ​ഗൂ​ഗിൾ മാപ്പിട്ട്  (4 minutes ago)

മദ്രസ കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെ അപകടം...‌  (15 minutes ago)

അധ്യാപകരുടെ പീഡനം  (20 minutes ago)

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച  (22 minutes ago)

കാൽ തൊട്ടു വന്ദിച്ച് ഐശ്വര്യ റായ്  (38 minutes ago)

നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ  (48 minutes ago)

രാജി സൂചന നൽകി ഡി കെ  (57 minutes ago)

വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന നിലയിൽ  (58 minutes ago)

ദർശനമോഹം ഉപേക്ഷിച്ച് മടങ്ങിയ എട്ടം​ഗസംഘം വീണ്ടും മലകയറി അയ്യനെ തൊഴുതു....  (1 hour ago)

അല്‍ ഫലാഹിലെ ഭീകരവാദം  (1 hour ago)

കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു, പ്ര  (1 hour ago)

. ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിച്ചു  (1 hour ago)

ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു,  (2 hours ago)

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (8 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (9 hours ago)

Malayali Vartha Recommends