Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്യാജ വീഡിയോ വിവാദം ഇനി ഉണ്ടാകില്ല, ജോ ജോസഫിന്റെ പേരുദോഷം മാറിക്കിട്ടി! സിപിഎം വീണ്ടും ആവേശത്തില്‍.. തൃക്കാക്കരയിലെ ചിത്രം മാറിമറിയുന്നു..

31 MAY 2022 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ അറസ്റ്റില്‍. മലപ്പുറം കോട്ടല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം. ലീഗ് പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയയില്‍ ലീഗിന്റെ പ്രചാരകനകുമാണ് ലത്തീഫ് എന്നാണ് പുറത്തുവരുന്ന വിവരം.

കേരളം ഉറ്റു നോക്കുന്ന തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് തകൃതിയായി നടക്കുമ്പോഴാണ് ലത്തീഫ് അറസ്റ്റിലായിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കോയമ്പത്തൂരില്‍ നിന്ന് തൃക്കാക്കര പൊലീസ് ഇയാളെ പിടികൂടിയത്. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. ട്വിറ്ററില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു..


ജോജോസഫിനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നേരത്തെ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. പാലക്കാട് സ്വദേശികളായ ശിവദാസന്‍, ഷുക്കൂര്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും കോണ്‍ഗ്രസ് ബന്ധമുള്ളവരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ഷുക്കൂര്‍.

യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയാണ് ശിവദാസന്‍. അറസ്റ്റിലായ രണ്ടുപേര്‍ക്ക് പുറമേ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സൈബര്‍ വിദഗ്ധര്‍ വിശദമായി പരിശോധിച്ചു വരുകയായിരുന്നു. അതിനിടയിലാണ് വീഡിയോ അപ്ലോഡ് ചെയ്തയാള്‍ തന്നെ പോലീസിന്റെ പിടിയിലായത്.

 

അതേസമയം നേരത്തെ അറസറ്റിലായ എറണാകുളം മെഡിക്കല്‍കോളേജ് ജീവനക്കാരനായ കെ ഷിബുവിനെതിരെ ശക്തമായ നടപടി മെഡിക്കല്‍ കോളജ് അധികൃതര്‍ സ്വീകരിച്ചു എന്നാണ് വിവരം. ക്ലീനിങ് വിഭാഗത്തിലെ താത്കാലിക ജീവനക്കാരനായിരുന്ന ഷിബുവിനെ പിരിച്ചുവിട്ടു. കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത ഷിബുവിനെ തൃക്കാക്കര പൊലീസിന് കൈമാറിയിരുന്നു.

ആര്‍ടി ആക്ട്, ഐടി ആക്ട് സെക്ഷന്‍ 67 (എ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. നിലവില്‍ ഈ സംഭവത്തില്‍ ആറുപേരാണ് അറസ്റ്റിലുള്ളത്.

 

അതേസമയം ഇടത് സ്ഥാനാര്‍ത്ഥിയുടെ വ്യാജ വീഡിയോ വിവാദം അവസാന ഘട്ടത്തിലും സിപിഎം ആളിക്കത്തിച്ചിരുന്നു. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് കടന്നത്.

നിലവില്‍ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ അറസ്റ്റിലായതിലൂടെ ജോജോസഫിന്റെ മേലുള്ള കറ നീക്കാന്‍ സിപിഎമ്മിന് സാധിച്ചു. വരും മണിക്കൂറുകളില്‍ ഇത് വിധിയെഴുത്തിലും പ്രതിഫലിക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (21 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (1 hour ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (1 hour ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (2 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (2 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (3 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (3 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (4 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends