കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട.... വിദേശത്തു നിന്നും സ്വര്‍ണവുമായെത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍, മൈക്രോവേവ് ഓവനില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട.... വിദേശത്തു നിന്നും സ്വര്‍ണവുമായെത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍, മൈക്രോവേവ് ഓവനില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണവും ഇയാളുടെ പക്കല്‍ നിന്നും പോലീസ് പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
തലശ്ശേരി പൊന്ന്യം വെസ്റ്റ് സ്വദേശി ഗഫൂറാണ് പോലീസ് പിടിയിലായത്. 1560 ഗ്രാം സ്വര്‍ണമാണ് മൈക്രോ വേവ് ഒവനില്‍ ഒളിപ്പിച്ച് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
ദുബായില്‍ നിന്നുമാണ് ഇയാള്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഗഫൂറിനെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു.
https://www.facebook.com/Malayalivartha

























