Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

10 കോടിയുടെ വിഷു ബമ്പർ സമ്മാനടിക്കറ്റുമായി എത്തിയിട്ട് കാര്യമില്ല! മണവാളക്കുറിച്ചി സ്വദേശികൾക്ക് ഉടനെയൊന്നും കോടികൾ കിട്ടില്ല.. കാരണം ഇങ്ങനെ..

31 MAY 2022 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

10 കോടിയുടെ വിഷു ബമ്പർ സമ്മാനം ലഭിച്ച ഭാഗ്യവാന്മാർ കഴിഞ്ഞ ദിവസമാണ് ലോട്ടറി ഓഫീസിൽ എത്തിയത്. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളാണ് ഡോ. പ്രദീപ് കുമാറും ബന്ധു രമേശനും. ഇന്നലെ ഇരുവരും ലോട്ടറി ഡയറക്ടറേറ്റിലെത്തി ടിക്കറ്റ് കാണിച്ച് അവകാശം ഉന്നയിക്കുകയായിരുന്നു. എന്നാൽ ലോട്ടറി അധികൃതർ ടിക്കറ്റ് സ്വീകരിച്ചില്ല. കാണാമറയത്തായിരുന്നു ഇതുവരെ വിഷുബമ്പർ ഭാഗ്യശാലികൾ. മാത്രമല്ല, കേരളത്തിനു പുറത്തുള്ളവർ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോൾ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയൽ രേഖകൾക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും സീലും, ഉദ്യോഗപ്പേരും നോട്ടറി സ്റ്റാമ്പും സമർപ്പിക്കണം. അത് ഉണ്ടായിരുന്നില്ല. അതിനാലാണ് സ്വീകരിക്കാതിരുന്നത്.

തിരിച്ചറിയൽ രേഖകൾക്കൊപ്പം കേരളത്തിൽ വരാനുള്ള സാഹചര്യം വിശദീകരിച്ചുള്ള കത്തോ, കേരള സർക്കാർ നൽകിയ തിരിച്ചറിയൽ രേഖയോകൂടി ഹാജരാക്കേണ്ടതുണ്ട്. ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയാകും. 22നായിരുന്നു നറുക്കെടുപ്പ്. ടിക്കറ്റുമായി ആരും എത്താത്തതിനാൽ സമ്മാനം സർക്കാരിനു ലഭിക്കുമെന്ന തോന്നൽവരെയുണ്ടായി. 90 ദിവസത്തിനകം ടിക്കറ്റുമായി ആരുമെത്തിയില്ലെങ്കിൽ സമ്മാനത്തുക സർക്കാരിന് കിട്ടും. ഏജൻസി കമ്മിഷനും നികുതിയും കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ലഭിക്കുക. കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്നു വിറ്റ എച്ച്.ബി 727990 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. വലിയതുറ സ്വദേശികളായ ജസീന്ത രംഗൻ ദമ്പതികളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ടിക്കറ്റ് വിറ്റത്. ഈ മാസം 15ന് രാവിലെ വിദേശത്തുനിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ലോട്ടറിയെടുത്തതെന്ന് ഡോ.പ്രദീപ് പറഞ്ഞു.

നറുക്കെടുപ്പിനുശേഷം രണ്ടു ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചതറിഞ്ഞത്. ഒരു മരണവും ആരോഗ്യപ്രശ്നങ്ങളും കാരണം എത്താൻ വൈകി. എന്നും ഒരുമിച്ച്എപ്പോഴും രമേശനുമായി ചേർന്നാണ് ഡോ. പ്രദീപ്‌ ലോട്ടറി എടുക്കാറുള്ളത്. ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. അതെല്ലാം പകുതി പകുതിയായി വീതിക്കുമായിരുന്നു. സമ്മാനത്തുക കൊണ്ട് ഫാമിലിയിൽ ചെയ്യാൻ ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തുകഴിയുമ്പോൾ ബാക്കി ഒന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ചാരിറ്റിയിൽ കൊടുക്കും എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ കുടുംബത്തിൽ തന്നെ കാര്യങ്ങളെല്ലാം ചെയ്യാനുണ്ടെന്നും ഡോ.പ്രദീപ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (30 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (48 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (55 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends