കൂട്ട ബലാത്സംഗത്തിനിടെ അലറിവിളിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി, തേയിലത്തോട്ടത്തിലിക്കവേ പെൺകുട്ടിയെ തനിച്ചുകിട്ടാൻ ആൺസുഹൃത്തിനെ യുവാക്കൾ മർദ്ദിച്ച് ഓടിച്ചു, പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരി നേരിട്ടത് ക്രൂര മർദ്ദനവും പീഡനവും....

ഇടുക്കി പൂപ്പാറയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. ക്രൂരമായ മർദ്ദവും പീഡനവുമാണ് പതതിനഞ്ചുകാരിക്ക് നേരിടേണ്ടിവന്നത്. ബംഗാൾ സ്വദേശിയായ ആണ്‍സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിലാണ് പെണ്‍കുട്ടി പൂപ്പാറയിലെത്തിയത്.
ഇവിടുത്തെ ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും സുഹൃത്ത് മദ്യം വാങ്ങി.തുടർന്ന് ഇരുവരും എസ്റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ചുപേർ ഇവരുടെ അടുത്തെത്തിയത്.ഇവർ ആൺസുഹൃത്തിനെ മർദിച്ച ശേഷമാണ് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.
എന്നാൽ പെണ്‍കുട്ടി ബഹളംവച്ചതോടെ അതുവഴി പോയ നാട്ടുകാരിൽ ചിലർ എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ക്രൂരമായി പീഡനത്തിനിരയായ പെൺകുട്ടിക്ക് ജീവൻ തിരികിട്ടിയത് നാട്ടുകാർ ഓടിയെത്തിയതോടെയാണ്.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി.
പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യപരിശോധന നടത്തി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസിൽ രണ്ട് പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടവരാണ് ഇപ്പോൾ പിടിയിലായത്. പെൺകുട്ടിയുടെ സുഹൃത്ത് അടക്കം അഞ്ചുപേരെ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളായ പശ്ചിമബംഗാൾ സ്വദേശികളാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.
https://www.facebook.com/Malayalivartha
























