Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ലോകത്തിലെ എല്ലാ സ്വർണവും ഞാൻ അമ്മയ്ക്ക് കൊണ്ടു തരും... മോഷണശേഷം സ്വർണത്തിന്റെ ചിത്രം സുഹൃത്തുക്കൾക്കായി കാണിച്ചു കൊടുത്തു... ഇത്രയധികം സ്വർണം ആദ്യമായിട്ടാണ് കാണുന്നത്! സ്വർണം അട്ടിയട്ടിയായി ഇരിക്കുന്നതു കണ്ടപ്പോൾ കണ്ണു തള്ളിപ്പോയി.. ഗുരുവായൂർ സ്വർണക്കവർച്ചാകേസിലെ പ്രതി കടുത്ത കെജിഎഫ് ആരാധകൻ! ലുങ്കിയും ബനിയനും ധരിച്ച്, കമ്പിളി പുതപ്പ് വിറ്റ് കേരള പൊലീസ്; ഗുരുവായൂർ മോഷണക്കേസിലെ പ്രതിയെ കുടുക്കിയത് ആ ഒരൊറ്റ നിർണായക തെളിവിൽ...

31 MAY 2022 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച മോഷണം. ഗുരുവായൂർ സ്വ‌ർണക്കവർച്ചാ കേസിലെ പ്രതി ധർമ്മരാജനെ കുടുക്കിയത് കൈയിലെ പച്ചകുത്താണെന്ന് പൊലീസ് വെളിപ്പെടുത്തൽ പുറത്ത് വരുകയാണ്. മോഷണശേഷം ഒരു തെളിവും ബാക്കി വയ്‌ക്കാതെ മുങ്ങിയതാണെങ്കിലും സിസിടിവി കാമറയിൽ പ്രതിയുടെ പച്ചകുത്ത് വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് ഇതിന്റെ പിന്നാലെയായി പൊലീസിന്റെ അന്വേഷണം. തമിഴ്‌നാട് തൃശിനാപ്പിള്ളി ലാൽഗുഡി അണ്ണാനഗർ കോളനിയിൽ ധർമരാജിനെയാണ് (രാജ് 26) പൊലീസ് സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് പൊലീസിന് ഇയാളെ പിടിക്കാനായത്.

ഈ മാസം 12ന് വൈകിട്ട് ഏഴരയോടെയാണ് വീട്ടുകാർ തൃശൂരിൽ സിനിമയ്ക്ക് പോയ സമയത്ത് സ്വർണ്ണവ്യാപാരിയായ കുരഞ്ഞിയൂർ തമ്പുരാൻപടി അശ്വതിയിൽ ബാലന്റെ വീട്ടിൽ മോഷണം നടന്നത്. മൂന്ന് മാസം മുമ്പ് തഞ്ചാവൂർ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കെതിരെ തമിഴ്‌നാട്ടിൽ ലുക്കൗട്ട് നോട്ടീസുണ്ട്.ജില്ലയിൽ പഴയന്നൂർ, മണ്ണുത്തി, ഒല്ലൂർ സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും പാലക്കാട് ജില്ലയിലെ തൃത്താല, ഷൊർണൂർ സ്റ്റേഷനുകളിലും 17ഓളം കേസുകളുണ്ട്. എറണാകുളത്തെ അങ്കമാലി, എളമക്കര സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസുണ്ട്.

പ്രവാസി സ്വർണ്ണവ്യാപാരിയുടെ വീട്ടിൽ നിന്നും ഒന്നരക്കോടി വിലവരുന്ന മൂന്നേ മുക്കാൽ കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും കവർന്നാണ് ഇയാൾ മുങ്ങിയത്. സ്വന്തം നാടായ ഛണ്ഡീഗഡിൽ എത്തിയ ശേഷം ദിവസങ്ങളോളം അവിടത്തെ ആഡംബര ഹോട്ടലിലായിരുന്നു താമസം.വെറും പത്ത് ദിവസത്തെ താമസത്തിന് ഒരു ലക്ഷം രൂപയാണ് ഹോട്ടൽ വാടകയായി നൽകിയത്. ധർമരാജനെ അന്വേഷണ സംഘം അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തത്. തമ്പുരാൻപടിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തെളിവെടുപ്പിനെത്തിച്ചപ്പോൾ 40 മിനിട്ട് കൊണ്ട് വന്ന വഴിയും വീടിനകത്ത് കയറിയ രീതിയും സ്വർണമെടുത്തതുമെല്ലാം വള്ളിപുള്ളി വിടാതെ ധർമരാജൻ പൊലീസിനോട് പറഞ്ഞു. മോഷ്ടിച്ച ബൈക്കിലാണ് വീട്ടിലെത്തിയത്. മതിൽ ചാടിക്കടന്ന് വീടിന് പിറകിലൂടെ മുകൾ നിലയിലേക്ക് കയറിയ രീതിയും കൃത്യമായി അവതരിപ്പിച്ചു. ആ അലമാര കാണാനില്ലല്ലോ എന്നായിരുന്നു അകത്ത് കയറിയ ശേഷം പ്രതി ചോദിച്ചത്. വീട്ടുടമ സ്വർണബിസിനസ് അവസാനിപ്പിച്ച് നാട്ടിലെത്തിയതിനാൽ ബാറുകളാക്കിയാണ് സ്വർണം സൂക്ഷിച്ചിരുന്നത്. കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് പ്രതി സ്വർണവും പണവും കവർന്നത്. ആ അലമാര കേടുവരുത്തിയതു കൊണ്ടാണ് മുറിയിൽ നിന്നും മാറ്റിയത്. ഇത്രയധികം സ്വർണം ആദ്യമായിട്ടാണ് കാണുന്നതെന്നും അട്ടിയട്ടിയായി ഇരിക്കുന്നതു കണ്ടപ്പോൾ കണ്ണു തള്ളിപ്പോയെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ആദ്യം കയറിയ മുറിയിൽ നിന്നും ഇത്രയധികം സ്വർണം കിട്ടിയതോടെ മറ്റു മുറികളിലേക്കൊന്നും പോകാനും മുതിർന്നില്ല. വിരലടയാളം കിട്ടാതിരിക്കാനായി സ്പർശിച്ചയിടങ്ങളെല്ലാം തുണി കൊണ്ട് മായ്‌ക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.

അറസ്റ്റിലാകുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ധർമരാജന്റെ വാട്സാപ്പ് സ്റ്റാറ്റസ് കെജിഎഫ് സിനിമയിലെ ഹിറ്റ് ഡയലോഗായിരുന്നു. ഈ ലോകത്തിലെ എല്ലാ സ്വർണവും ഞാൻ അമ്മയ്ക്ക് കൊണ്ടു തരും. മോഷണശേഷം സ്വർണത്തിന്റെ ചിത്രം പ്രതി സുഹൃത്തുക്കൾക്ക് കാണിച്ചു കൊടുത്തിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (31 minutes ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (49 minutes ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (56 minutes ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (1 hour ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (1 hour ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (1 hour ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (2 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (3 hours ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (3 hours ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (4 hours ago)

Malayali Vartha Recommends