ഇൻസ്റ്റാഗ്രാമിലൂടെ യുവാക്കളുമായി സൗഹൃദം സ്ഥാപിക്കും; ഓൺലൈൻ വഴി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കും; ശേഷം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെന്ന് യുവാക്കളോട് പറയും; ലോഡ്ജമുറിയിലേക്ക് വന്നു കഴിഞ്ഞാൽ പിന്നെ സംഭവിക്കുന്നത്! ഹണിട്രാപ്പ് സംഘത്തെ തൂക്കിയെടുത്ത് പോലീസ്

ഹണിട്രാപ്പ് സംഘത്തെ തൂക്കിയെടുത്ത് പോലീസ്. യുവാക്കളെയാണ് ഇവർ ഹണിട്രാപ്പിൽ കുടുക്കുന്നത്. അരീക്കാട് സ്വദേശി അനീഷ, നല്ലളം സ്വദേശി ഷംജാദ് (28) എന്നിവരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. കാസർഗോഡ് സ്വദേശിയുടെ പണവും മൊബൈൽ ഫോണും ഇവർ തട്ടിയെടുത്തിരുന്നു. ഈ കേസിലാണ് കോഴിക്കോട് ടൗൺ പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇൻസ്റ്റാഗ്രാമിലൂടെ യുവാക്കളുമായി അനീഷ സൗഹൃദം സ്ഥാപിക്കുകയാണ് ആദ്യ പടി. ഓൺലൈൻ വഴി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കും. ശേഷം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെന്ന് യുവാക്കളോട് പറയും. ലോഡ്ജമുറിയിലേക്ക് വിളിച്ച് വരുത്തി ട്രാപ്പ് ചെയ്യുകയാണ് പതിവ്. ഇത്തരത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്തിരിക്കുകയാണ് യുവതി.
ഇപ്പോൾ തട്ടിപ്പിനിരയായ കാസർഗോഡ് സ്വദേശിയായ യുവാവിനെ ഇൻസ്റ്റാഗ്രാമിലൂടെയാണ് അനീഷ പരിചയപ്പെട്ടത്. പ്രണയമാണെന്ന് വിശ്വസിപ്പിച്ച് യുവാവിനെ കോഴിക്കോടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. കോഴിക്കോട് എത്തിയ യുവാവിനെ ആനിഹാൾ റോഡിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനീഷ എത്തിച്ചു.
അവിടെ കാത്തിരുന്ന ഷംജാദുമായി ചേർന്ന് മർദിച്ച് അവശനാക്കി. യുവാവിന്റെ പക്കലുണ്ടായിരുന്ന പണവും, മൊബൈലും മോഷ്ടിച്ചു. ഇരുവരും ചേർന്ന് നിരവധിപേരെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയതായി വിവരം ലാബിമാകുന്നുണ്ട്. നാണക്കേട് പേടിച്ച് ആരും പരാതി നൽകാൻ തയാറായിട്ടില്ല.
https://www.facebook.com/Malayalivartha
























