ഭര്‍ത്താവിന്റെ വീട്ടുകാര്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് 30കാരിയുടെ അതിക്രൂരത; ആറു മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന് കൊല വിളിച്ച് അമ്മ

ആറു മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന് കൊല വിളിച്ച് അമ്മയുടെ പ്രതികാരം. കുടുംബവഴക്കായിരുന്നു കൊലപാതകങ്ങൾക്ക് വഴി വച്ചത്. കുടുംബവഴക്ക് കലശലായതോടെ ആറു മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു മാതാവ്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് 30കാരിയായ യുവതി മക്കളെ അതിക്രൂരമായി കൊന്നത്.
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖാരാവല്ലി മഹാഡിലാണു സംഭവം നടന്നത്. കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ആറു മക്കളില്‍ 5 പേരും പെണ്‍കുട്ടികളാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
18 മാസം മുതല്‍ 10 വയസ്സുവരെ പ്രായമുള്ള കുട്ടികളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മഹാദ് താലൂക്കിലെ ഖരാവലി ഗ്രാമത്തിലായിരുന്നു അതിദാരുണമായ സംഭവം നടന്നിരിക്കുന്നത്. അതിക്രൂരവും പൈശാചികവുമായ സംഭവം മനുഷ്യ മനസാക്ഷിയെ നടുക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























