Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

ലാത്വിയന്‍ യുവതി ലിഗ സ്‌ക്രെമേന കൊലക്കേസ്... ലിഗയുടെ സഹോദരി ഇഷ ലിഗയുടെ വസ്ത്രങ്ങളടക്കം 5 തൊണ്ടിമുതലുകള്‍ തിരിച്ചറിഞ്ഞു, എഫ് ഐ ആറും എഫ് ഐ എസും രേഖകളായി കോടതി തെളിവില്‍ സ്വീകരിച്ചു, ഒന്നാം സാക്ഷിയെ ഇന്ന് ഹാജരാക്കണം, സാക്ഷിയെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയതിന് തിരുവല്ലം പോലീസ് 27 ന് കേസെടുത്തു, ഉമേഷ് പോക്‌സോ കോടതിയില്‍ ഹാജരാകണം, നിലപാട് കടുപ്പിച്ച് കുരുക്ക് മുറുക്കി കോടതിയും

02 JUNE 2022 11:32 AM IST
മലയാളി വാര്‍ത്ത

വിദേശ വനിതയെ മയക്കു മരുന്ന് ചേര്‍ത്ത സിഗരറ്റ് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയില്‍ കെട്ടി തൂക്കിയ കേസില്‍ ലിഗയുടെ സഹോദരി ഇഷ സ്‌ക്രെക്രെമേന ലിഗയുടെ വസ്ത്രങ്ങളടക്കം 5 തൊണ്ടി മുതലുകള്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണയിലാണ് രണ്ടാം സാക്ഷിയായ ഇഷ തൊണ്ടിമുതലുകള്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കിയത്.

മൃതദേഹം കണ്ടെത്തിയ ശേഷം പോലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ (പ്രേത വിചാരണ) കണ്ടെടുത്ത കൃത്യസമയം ലിഗ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ , മൃതദേഹത്തിനരികില്‍ കണ്ടെത്തിയ സിഗരറ്റ് ലൈറ്റര്‍ , സിഗരറ്റ് കവര്‍ എന്നിവ തിരിച്ചറിഞ്ഞ് മൊഴി നല്‍കി. വിചാരണ കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍ അവ പ്രോസിക്യൂഷന്‍ ഭാഗം ഒന്നു മുതല്‍ അഞ്ചു വരെയുള്ള തൊണ്ടി മുതലുകളായി അക്കമിട്ട് തെളിവില്‍ സ്വീകരിച്ചു. സഹോദരിയെ കാണാത്തതിനാല്‍ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് പോത്തന്‍കോട് പോലീസില്‍ സമര്‍പ്പിച്ച എഫ് ഐ ആറും എഫ് ഐ എസും ആണ് കോടതി മുമ്പാകെയുള്ളതെന്നും അതില്‍ കാണുന്ന ഒപ്പ് തന്റേതാണെന്നും മൊഴി നല്‍കി. അവ ഒന്നും രണ്ടും രേഖകളായി കോടതി തെളിവില്‍ സ്വീകരിച്ചു.

പോത്തന്‍കോട് ആയുര്‍വ്വേദ ഹോളിസ്റ്റിക് സെന്ററില്‍ മാനസിക ചികിത്സക്കായെത്തിയ സഹോദരിയെ 2018 ഫെബ്രുവരി 14 മുതല്‍ കാണാതായി. പോലീസില്‍ നിന്നും നീതി ലഭിക്കാത്തതിനാല്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്നാണ് 20-ാം തീയതി സഹോദരിയുടെ ചേതനയറ്റ ശരീരം പോലീസ് വീണ്ടെടുത്തതെന്നും അവര്‍ മൊഴി നല്‍കി.


അതേ സമയം സമന്‍സ് കൈപ്പറ്റിയിട്ടും ദൃക്‌സാക്ഷിയും നിര്‍ണ്ണായക മൊഴി നല്‍കേണ്ട ഒന്നാം സാക്ഷിയുമായ തിരുവല്ലം ശാന്തിപുരം സ്വദേശ.പ്രദീപ് കോടതിയില്‍ ഹാജരായില്ല. ഒന്നാം സാക്ഷിയെ ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി. ഒന്നാം സാക്ഷിയെ മൊഴി മാറ്റാന്‍ വധഭീഷണി മുഴക്കി ഭീഷണിപ്പെടുത്തിയതിന് തിരുവല്ലം പോലീസ് മെയ് 27 ന് കേസെടുത്ത് അറസ്റ്റ് ചെയ്തു.


തിരുവല്ലം തിന വിള പുത്തന്‍ വീട്ടില്‍ ജയപാലനെ (54) യാണ് തിരുവല്ലം പോലീസ് പിടികൂടിയത്. ഇയാള്‍ പ്രതികളുടെ ബന്ധുവാണ്. പ്രദീപിന്റെ സുഹൃത്തുക്കളോട് ജൂണ്‍ 1 ന് കേസ് വിളിക്കുമെന്നും പ്രതികളായവര്‍ക്കെതിരെ പോലീസ് കുറ്റം കെട്ടിച്ചമച്ചതാണെന്ന് പറയണമെന്നും അല്ലാത്തപക്ഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചാല്‍ സാക്ഷിയെ കൊല്ലുമെന്നും നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

2018 മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാത്വിയന്‍ യുവതി ലിഗയെ കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടില്‍ വഞ്ചിയില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികള്‍ കാട്ടുവള്ളി കഴുത്തില്‍ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.


കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയര്‍ ടെയ്ക്കര്‍ ജോലിയുള്ള തിരുവല്ലം വെള്ളാര്‍ വടക്കേ കൂനം തുരുത്തി വീട്ടില്‍ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാര്‍ ( 24 ) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
ലിഗയുടെ ശരീരത്തില്‍ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. പോത്തന്‍കോട് ആയുര്‍വ്വേദ കേന്ദ്രത്തില്‍ മാാനസിക ചികിത്സക്കായെത്തിയ ലിഗ ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച് ബസ്സില്‍ കയറി കോവളം തീരത്തെത്തുകയായിരുന്നു. പ്രതികള്‍ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തി ലിഗയെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിച്ചു തരാമെന്നും വൈറ്റ് ബീഡി ( കഞ്ചാവ് ) നല്‍കാമെന്നും വിശ്വസിപ്പിച്ച് മോട്ടോര്‍ ഘടിപ്പിച്ച വഞ്ചിയില്‍ കയറ്റി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ എത്തിക്കുകയായിരുന്നു. കഞ്ചാവ് ബീഡി നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

സ്ഥലത്തെ ക്രിമിനലുകളായ പ്രതികളെ ഭയന്ന് സ്ഥലവാസികള്‍ ആദ്യം മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. അതേ സമയം സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന ലിഗയുടെ സഹോദരിയെ തിരുവല്ലം പോലീസ് പരിഹസിച്ച് മടക്കി അയച്ചു. ഉടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ ലിഗയെ ജീവനോടെയെങ്കിലും ലഭിക്കുമായിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ ഹൈക്കമ്മീഷനും എംബസിയും ഉന്നത തലത്തില്‍ ഇടപെട്ടതോടെയാണ് പരാതിക്ക് മേല്‍ കിടന്നുറങ്ങിയ തിരുവല്ലം പോലീസിന് അനക്കം വച്ചത്. ഒടുവില്‍ ദിവസങ്ങള്‍ പഴകി കഴുത്തു വേര്‍പെട്ട് കാട്ടു വള്ളി പടര്‍പ്പില്‍ ഉടല്‍ വേര്‍പെട്ട് അഴുകിയ നിലയിലുള്ള ലിഗയുടെ ഭൗതിക ശരീരമാണ് പോലീസ് കണ്ടെടുത്തത്. അനാശാസ്യം , ചീട്ടുകളി തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്റ്റേഷനതിര്‍ത്തിക്കകമായ കുറ്റിക്കാടിനെപ്പറ്റിയും പ്രതികളുടെ നടത്തയെക്കുറിച്ചും കൃത്യമായി അറിയാവുന്ന തിരുവല്ലം പോലീസ് ഉറക്കം നടിച്ചതാണ് വിദേശ വനിതയെ കണ്ടെത്താന്‍ വൈകിയത്. സ്റ്റേഷനതിര്‍ത്തിക്കകം ലിഗ ഉണ്ടായിട്ടും അന്വേഷിക്കാന്‍ മെനക്കെടാതെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാന്ന് പോലീസ് ധൃതി കാട്ടിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.


ലിഗയുടെ കൊലക്ക് ശേഷമാണ് ഉമേഷിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പോക്‌സോ കോടതിയില്‍ കോവളം പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറായത്. ഇതില്‍ നിന്നു തന്നെ പ്രതികള്‍ക്ക് പോലീസിലുള്ള സ്വാധീനം വെളിവാകുന്നതാണ്. ആ കേസില്‍ ഉമേഷ് ഹാജരാകാന്‍ നെയ്യാറ്റിന്‍കര പോക്‌സോ കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 366 , 376 എന്നിവയും പോക്‌സോ നിയമത്തിലെ 3 , 4 , 5 (1) , 6 എന്നീ വകുപ്പുകളും ചുമത്തിയാണ് കോവളം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 minutes ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (35 minutes ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (1 hour ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (2 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (2 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (3 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (3 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (3 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (4 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (4 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (4 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (4 hours ago)

പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഐശ്വര്യ റായ്‌യുടെ വൈറല്‍ പ്രസംഗം  (4 hours ago)

ജര്‍മ്മനിയിലെ 'തലകീഴായ ട്രെയിന്‍'പാളത്തിനടിയില്‍ തൂങ്ങിക്കിടക്കാം; 120 വര്‍ഷം പഴക്കമുള്ള എഞ്ചിനീയറിംഗ് അത്ഭുതം ..  (4 hours ago)

Malayali Vartha Recommends