റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം

റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന ലോറികളില്‍ നിന്ന് 60 ലിറ്ററോളം ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ ചിറ്റാര്‍ പൊലീസ് അറസ്റ്റുചെയ്തു. അസാം ബിന്യാചര സ്വദേശി നജറുല്‍ ഹഖ് (38), ചിറ്റാര്‍ പുലിക്കൂട്ടുങ്കല്‍ വീട്ടില്‍ സനൂപ് സത്യന്‍ (39), ഇയാളുടെ സഹോദരന്‍ അനൂപ് സത്യന്‍ (37) എന്നിവരാണ് പിടിയിലായത്. അസാം സ്വദേശിയായ മറ്റൊരാളെ പൊലീസ് തെരയുന്നുണ്ട്. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും ഇപ്പോള്‍ ആലപ്പുഴ കേന്ദ്രീകരിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതുമായ വേദ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ ടോറസ് ലോറികളില്‍ നിന്നാണ് ഇവര്‍ ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്.
അസാം സ്വദേശികളായ രണ്ടു പേരും ഇതേ കമ്പനിയിലെ ജോലിക്കാരാണ്. ഇവരോട് സൗഹൃദം സ്ഥാപിച്ച് നാട്ടുകാരായ മറ്റു രണ്ടു പേരും കൂടി ചേര്‍ന്നാണ് ഡീസല്‍ മോഷ്ടിക്കാന്‍ പദ്ധതിയിട്ടത്. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ രണ്ട് ലോറികളില്‍ നിന്നായി 60 ലിറ്ററോളം ഡീസല്‍ മോഷ്ടിച്ച് കന്നാസുകളിലാക്കി മറ്റൊരു കാറിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘത്തിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് കുമാര്‍.പി.പി, അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീവ്, ടിന്റോ സെലസ്റ്റിന്‍, സജിന്‍.കെ.എസ് എന്നിവരടങ്ങിയ സംഘം പ്രതികളെ സ്‌റ്റേഷനിലെത്തിച്ചു. വേദ് കമ്പനിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികളുടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























