സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി വളരെ വിജയകരമായാണ് മുന്നോട്ടു പോകുന്നത്. ഇപ്പോഴിതാ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും നടപ്പിലാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.
വ്യാഴാഴ്ച കൊച്ചിയിൽ വെച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതിയുടെ പ്രഖ്യാപനം നടത്തും. പട്ടികജാതി, പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി. പിന്നാക്ക വിഭാഗത്തിലെ സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും മൈക്രോ ലെവൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമാണ് വായ്പ ലഭിക്കുക.
സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നാളെ എറണാകുളം പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമഗ്ര 2026 പരിപാടിയിൽ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
"
https://www.facebook.com/Malayalivartha
























