Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്

22 JULY 2026 06:18 AM IST
മലയാളി വാര്‍ത്ത

അനുകൂല നടപടിയുണ്ടായില്ല.... നീറ്റ് അടക്കമുള്ള പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും നടപടി ഉണ്ടായില്ലെന്നും രാഹുൽ ഗാന്ധി. പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ . അനുകൂല നടപടിയില്ലാതിരുന്നതിനാലാണ് പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നും വീഡിയോ സന്ദേശം പങ്കുവെച്ച് രാഹുൽ ഗാന്ധി വിശദീകരിക്കുകയും ചെയ്തു.

വിദ്യാർഥികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, നിലവിൽ നടക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ബുധനാഴ്ച തന്നെ വിഷയം വിശദമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. ലോക്‌സഭാ സ്പീക്കറെ കണ്ട്, വിദ്യാർഥികൾക്ക് എന്ത് സംഭവിച്ചു എന്ന് ചർച്ച ചെയ്യാൻ അനുവദിക്കേണ്ടത് എത്ര പ്രധാനമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, വിഷയത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന്റെ അനുമതി വേണമെന്നാണ് സ്പീക്കർ പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ ചർച്ച നടത്താനായി സർക്കാരിന് യാതൊരു താല്പര്യവുമില്ലെന്ന് പിന്നീട് ഞങ്ങൾക്ക് വ്യക്തമായതെന്നും രാഹുൽ ഗാന്ധി.

പരീക്ഷക്രമക്കേടുകൾക്കെതിരെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്. മൂന്ന് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും കടുത്ത ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മല്ലികാർജ്ജുന ഖർഗെയുടെ വസതിയിൽ ജന്മദിനാഘോഷത്തിന് എന്ന പേരിൽ സംഘടിച്ച രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ അപ്രതീക്ഷിതമായാട്ടാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചായി നീങ്ങിയത്.

പ്രധാനമന്ത്രിയുടെ വസതിയുടെ അതീവസുരക്ഷാഗേറ്റിലേക്ക് ജാഥയായി എത്തിയ നേതാക്കൾ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. രാഹുലും പ്രിയങ്കയും കൂടാതെ കോൺഗ്രസ് അധ്യക്ഷൻ ഖർഗെ, കെസി വേണുഗോപാൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരും പ്രതിഷേധത്തിനിരുന്നു. കേരള ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി വിഡി സതീശനും മന്ത്രി പിസി വിഷ്ണുനാഥും പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പ്രതിഷേധ സ്ഥലത്തെത്തി. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും സമരത്തിന്റെ ഭാഗമായി. അപ്രതീക്ഷിത നീക്കത്തില്‍ പ്രതിരോധത്തിലായ ഡൽഹി പൊലീസ് അനുനയത്തിന് ശ്രമിച്ചെങ്കിലും നേതാക്കൾ വഴങ്ങിയില്ല.

തുടർന്ന് ചർച്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജീതേന്ദ്ര സിങ്ങ് സ്ഥലത്തെത്തി. രാഹുൽ ഗാന്ധിയുമായി മന്ത്രി സംസാരിച്ചെങ്കിലും, വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് രാഹൽ ഗാന്ധി അറിയിക്കുകയായിരുന്നു . പിന്നാലെ ന്യൂഡൽഹി ഡിസിപി ഉൾപ്പെടെ വീണ്ടും അനുനയത്തിന് ശ്രമിച്ചു. പരാജയപ്പെട്ടതോടെയാണ് ബലമായി നേതാക്കളെ നീക്കാനായി പൊലീസ് തീരുമാനിച്ചത്.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (4 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (29 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (45 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (57 minutes ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (1 hour ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (2 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (10 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (10 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (10 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (10 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (10 hours ago)

Malayali Vartha Recommends