Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം

22 JULY 2026 12:57 AM IST
മലയാളി വാര്‍ത്ത

മികച്ച പിന്നണി ഗായികയ്ക്കുള്ള 72 മത് നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയ ലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. വൈക്കത്തെ വിജയലക്ഷ്മിയുടെ വീട്ടിലെത്തിയ സംവിധായകന്‍ ജി മാര്‍ത്താണ്ടന്‍, നടന്‍ ഹരിശ്രീ അശോകന്‍, എന്നിവര്‍ ചേര്‍ന്ന് വൈക്കം വിജയ ലക്ഷ്മിയെ പൊന്നാട അണിയിച്ചു. ഓട്ടം തുള്ളലില്‍ ഒരു മനോഹര ഗാനം ആലപിച്ചിട്ടുണ്ട് വൈക്കം വിജയ ലക്ഷ്മി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ജ് കഴിഞ്ഞു പിറ്റേ ദിവസം തന്നെ വിജയ ലക്ഷ്മിയ്ക്ക് അവാര്‍ഡ് കിട്ടിയതിലെ സന്തോഷം സംവിധായകന്‍ പങ്കു വെച്ചു.

ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിനും അംഗീകാരങ്ങള്‍ ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടത്തി ആശംസകള്‍ അറിയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഹരിശ്രീ അശോകനും വ്യക്തമാക്കി. ഇവരെ കൂടാതെ സിനിമയിലെ നടന്‍ ജെറോം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹിരണ്‍, ഡിസ്ട്രിബൂട്ടര്‍ ദീപക് ദിനേശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജി.കെ.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട് നിര്‍മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍ എന്നിവരാണ് ബിനു ശശിറാം രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

പോളി വത്സന്‍, ടിനി ടോം, മനോജ് കെ.യു., കുട്ടി അഖില്‍, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, അച്ഛാ ദിന്‍, പൃഥ്വിരാജ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം പാവാട, കുഞ്ചാക്കോ ബോബന്‍ നായകനായ ജോണി ജോണി യെസ് അപ്പ, റോഷന്‍ മാത്യു ഷൈന്‍ ടോം ചാക്കോ ടീം വേഷമിട്ട മഹാറാണി എന്നിവക്ക് ശേഷം ജി. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് 'ഓട്ടം തുള്ളല്‍'. ഹിരണ്‍ മഹാജന്‍, ജി മാര്‍ത്താണ്ഡന്‍ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഛായാഗ്രഹണം പ്രദീപ് നായര്‍, സംഗീതം രാഹുല്‍ രാജ്, ക്രിയേറ്റീവ് ഹെഡ് അജയ് വാസുദേവ്, ശ്രീരാജ് എകെഡി, എഡിറ്റര്‍ ജോണ്‍കുട്ടി, ആര്‍ട്ട് സുജിത് രാഘവ്, മേക്കപ്പ് അമല്‍ സി. ചന്ദ്രന്‍, വസ്ത്രലങ്കാരം സിജി തോമസ് നോബല്‍, വരികള്‍ ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യ സുരേഷ് മേനോന്‍, ചീഫ് അസ്സോസിയേറ്റ് ഡിറക്ടര്‍സ് അജയ് ചന്ദ്രിക, പ്രശാന്ത് എഴവന്‍, അസ്സോസിയേറ്റ് ഡിറക്ടര്‍സ് സാജു പൊട്ടയില്‍കട, ഡിഫിന്‍ ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍സ് റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്, സ്‌ക്രിപ്റ്റ് അസ്സോസിയേറ്റ് ദീപു പുരുഷോത്തമന്‍, സൗണ്ട് മിക്‌സിങ് അജിത് എ. ജോര്‍ജ്, സൗണ്ട് ഡിസൈന്‍ ചാള്‍സ്, ഫിനാന്‍സ് കണ്‍ട്രോളര്‍ വിഷ്ണു എന്‍.കെ., സ്റ്റില്‍സ് അജി മസ്‌കറ്റ്, മീഡിയ ഡിസൈന്‍ പ്രമേഷ് പ്രഭാകര്‍, ഡിസ്ട്രിബൂഷന്‍ : ഗുഡ് ഫെല്ലാസ് സിനിമാസ്. ഡിജിറ്റല്‍ – ഉണ്ണി രാജേന്ദ്രന്‍ പി ആര്‍ ഓ ഐശ്വര്യ രാജ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (41 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (51 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends