ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്

ഏഷ്യാനെറ്റും ജിയോ ഹോട്സ്റ്റാറും ചേര്‍ന്നാണ് പ്രേക്ഷകരില്‍ ആവേശം നിറച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്. ബിഗ് ബോസ് വീടിനുള്ളില്‍ മത്സരാര്‍ത്ഥികളായി ആരൊക്കെയാകും എത്തിച്ചേരുന്നതെന്ന ചര്‍ച്ചകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായിരിക്കുന്നതിനിടയിലാണ് പ്രൊമോ വീഡിയോ പുറത്തിറങ്ങിയത്.
ഒരു സിനിമയുടെ ട്രെയിലറിന് സമാനമായാണ് പ്രൊമോ വീഡിയോ ബിഗ് ബോസ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഒരു ഗെറ്റപ്പില്‍ കാറോടിച്ചെത്തുന്ന മോഹന്‍ലാല്‍, ചിലന്തിവലകള്‍ കെട്ടിക്കിടക്കുന്ന പഴയൊരു ലൈബ്രറിയിലേക്ക് പ്രവേശിക്കുന്നു. പുസ്തകത്താളുകള്‍ക്കിടയിലൂടെ നീങ്ങി ചാണക്യന്റെ പ്രസിദ്ധമായ 'അര്‍ത്ഥശാസ്ത്രം' അദ്ദേഹം കൈയിലെടുക്കുന്നു. 'ഐ ആം നോട്ട് ദ കിംഗ്, ഐ ആം ദ കിംഗ് മേക്കര്‍' എന്ന മോഹന്‍ലാലിന്റെ ഗാംഭീര്യമുള്ള ശബ്ദത്തിലുള്ള ഡയലോഗാണ് പ്രൊമോയുടെ പ്രധാന ആകര്‍ഷണം.
'പ്രജകളുടെ സന്തോഷമാണ് രാജാവിന്റെ സന്തോഷം. അവരുടെ ക്ഷേമമാണ് രാജാവിന്റെ ക്ഷേമം. സ്വന്തം താല്പര്യങ്ങള്‍ക്കല്ല, പ്രജകളുടെ താല്പര്യങ്ങള്‍ക്കാണ് രാജാവ് മുന്‍ഗണന നല്‍കേണ്ടത്... ബട്ട്, ഐ ആം നോട്ട് ദ കിംഗ്... ഐ ആം ദ കിംഗ് മേക്കര്‍. അതിബുദ്ധിമാന്മാരായ മത്സരാര്‍ത്ഥികളും അവരുടെ തന്ത്രങ്ങളും നിറഞ്ഞ കിടിലന്‍ പോരാട്ടമായിരിക്കും ഇത്തവണത്തെ സീസണില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന സൂചനയാണ് പ്രൊമോ നല്‍കുന്നത്.
https://www.facebook.com/Malayalivartha
























