സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. പവന് 560 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,05,760 രൂപയായി ഉയർന്നു. ഗ്രാമിന് ആനുപാതികമായി 70 രൂപയുടെ വർധനവാണുണ്ടായത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില 13,220 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും സാമ്പത്തിക ചലനങ്ങളുമാണ് പ്രാദേശിക വിപണിയിലും സ്വർണവില ഉയരാനായി കാരണമായത്.ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
"
https://www.facebook.com/Malayalivartha
























