Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊലക്കേസ് പ്രതിയുടെ പൂജപ്പുര ജയില്‍ ചാട്ടം... ജാഹിര്‍ ഹുസൈനെ ഹാജരാക്കാന്‍ കോടതി ഉത്തരവ്, പൂജപ്പുര ജയില്‍ ചാടിയ ജീവപര്യന്ത തടവു ശിക്ഷാ പ്രതി 10 ദിവസത്തിന് ശേഷം കോടതിയില്‍ കീഴടങ്ങിയിരുന്നു , പ്രത്യേക സംഘം അന്വേഷിച്ചിട്ടും തുമ്പ് കിട്ടാതിരുന്നപ്പോഴാണ് 10 ദിവസത്തിന് ശേഷം പ്രതി നാടകീയമായി കോടതിയില്‍ കീഴടങ്ങിയത്

06 JUNE 2022 08:51 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചാടിയ കേസില്‍ പ്രതിയായ ജാഹിര്‍ ഹുസൈനെ ഹാജരാക്കാന്‍ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ചാല ജുവല്ലറി ഉടമയുടെ കവര്‍ച്ചാ കൊലപാതകക്കേസില്‍ ജീവപര്യന്ത തടവു ശിക്ഷാ പ്രതിയായി ജയിലില്‍ കഴിയുന്ന തമിഴ്‌നാട് തൂത്തുക്കുടി കായല്‍ പട്ടണം സ്വദേശി ജാഹിര്‍ ഹുസൈനാണ് ജയില്‍ ചാട്ടക്കേസിലെ ഏക പ്രതി.

 

ഇയാളെ ജൂണ്‍ 8 ന് ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് എ സി ജെ എം ഷിബു ഡാനിയേല്‍ ഉത്തരവിട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 225 ബി (നിയമാനുസൃതം തടഞ്ഞുവെച്ചിട്ടുള്ള കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടല്‍) എന്ന വകുപ്പ് പ്രകാരം കലണ്ടര്‍ കേസെടുത്താണ് പ്രതിയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

 


2021 സെപ്റ്റംബര്‍ 7 ന് ജയില്‍ ചാടി പോയ ശേഷം ജാഹിര്‍ ഹുസൈന്‍ ഭാര്യക്കും മകനുമൊപ്പം 2021 സെപ്റ്റംബര്‍ 18 ന് 12 മണിയോടെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഹുസൈന്‍ 2017 ല്‍ ചാല സ്വര്‍ണ്ണക്കടയുടമയെ കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരവേയാണ് ജയില്‍ ചാടിയത്.

 


കഠിന തടവു ശിക്ഷാ പ്രതിയായതിനാല്‍ ഇയാളെ ജയില്‍ ചുറ്റുമതിലിന് ചേര്‍ന്നുള്ള അലക്കു യന്ത്രത്തിലായിരുന്നു ജോലിക്ക് നിയോഗിച്ചിരുന്നത്. പതിവു പോലെ രാവിലെ സെല്‍ തുറന്ന് 7.30 മണിയോടെ ഇയാളെ ഇവിടെ ജോലിക്കെത്തിച്ചു. എന്നാല്‍ വൈകിട്ട് 5 മണിക്ക് തടവുകാരുടെ എണ്ണമെടുത്ത് സെല്‍ പൂട്ടുന്ന സമയത്താണ് രക്ഷാപ്രതി ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിയുന്നത്. സംഭവത്തില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണ വീഴ്ചക്ക് അസി. പ്രിസണര്‍ പി.എസ്. അമലിനെ സസ്‌പെന്റ് ചെയ്തിരുന്നു.

 


റോഡിലെ സി സി റ്റി വി പരിശോധനയില്‍ ഹുസൈന്‍ ജയില്‍ചാടിയ ശേഷം രാജീവ് ഗാന്ധി ബയോടെക് സ്ഥാപത്തിന്റെ ഭാഗത്ത് എത്തി ഓട്ടോയില്‍ രക്ഷപ്പെട്ട് ബസില്‍ തമിഴ്‌നാട് റൂട്ട് പോയതായി കണ്ടെത്തിയിരുന്നു. പ്രത്യേക സംഘം അന്വേഷിച്ചിട്ടും തുമ്പ് കിട്ടാതിരുന്നപ്പോഴാണ് 10 ദിവസത്തിന് ശേഷം പ്രതി നാടകീയമായി കോടതിയില്‍ കീഴടങ്ങിയത്.

 


ജയില്‍ വളപ്പില്‍ നിന്നിറങ്ങിയ ഇയാള്‍ തമ്പാനൂരിലേക്ക് പോയ ഓട്ടോയ്ക്ക് കൂലി കൊടുത്തിരുന്നു. തടവുകാര്‍ക്ക് ജയിലില്‍ നിന്ന് നല്‍കുന്ന കൂലിയാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ബസില്‍ കളിയിക്കാവിള കടന്നുവെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തടവുകാരന്‍ രക്ഷപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് പോലീസിന് വിവരം ലഭിച്ചത്. ജയില്‍ ബ്ലോക്കില്‍ നിന്ന് തടവുകാരെ ജയില്‍ വളപ്പിലേക്ക് ഗ്യാങ് ജോലിക്കായി കൊണ്ടു പോകുമ്പോള്‍ 6 തടവുകാര്‍ക്ക് ഒരു ഉദ്യോഗസ്ഥനെ വീതം മേല്‍നോട്ടത്തിന് നിയോഗിക്കാറുള്ളത്. ജാഹിര്‍ ഹുസൈന്റെ ഗ്യാങ്ങില്‍ അയാളുള്‍പ്പെടെ 2 തടവുകാരാണുണ്ടായിരുന്നത്.

 

ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് തടവുകാരെ പുറം യൂണിറ്റുകളില്‍ ജോലിക്ക് നിയോഗിക്കുന്നത്. രക്ഷപ്പെടാന്‍ സാധ്യതയുള്ള അലക്കു കേന്ദ്രത്തില്‍ തടവുകാരനെ നിര്‍ത്തിയിട്ട് മേല്‍നോട്ട ഉദ്യോഗസ്ഥനായ അസി. പ്രിസണര്‍ മറ്റൊരു തടവുകാരനുമായി പ്രഭാത ഭക്ഷണം എടുക്കാന്‍ ജയില്‍ വളപ്പിലേക്ക് കയറിയത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. ഈ വീഴ്ച മുതലെടുത്താണ് പ്രതി രക്ഷപ്പെട്ടത്. അലക്കു കേന്ദ്രത്തില്‍ നിന്നായതിനാല്‍ വസ്ത്രം മാറി രക്ഷപ്പെടാനും അവസരം ലഭിച്ചു.

 


സംഭവത്തെ തുടര്‍ന്ന് ജയില്‍ ജീവനക്കാരുടെ ഡ്യൂട്ടി ക്രമത്തില്‍ മാറ്റം വരുത്തി. അസി. പ്രിസണര്‍മാര്‍ക്ക് 2 ഡ്യൂട്ടി അടുപ്പിച്ച് നല്‍കിയിരുന്നത് നിര്‍ത്തലാക്കി. 24 മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് പിറ്റേന്ന് അവധി നല്‍കിയിരുന്നു. ഇതിന് പകരം ആഴ്ചയില്‍ ഒരു അവധി വീതം ഏര്‍പ്പെടുത്തി. ഇതോടെ കൂടുതല്‍ ജീവനക്കാരെ ഡ്യൂട്ടിക്ക് ലഭിക്കുന്ന അവസ്ഥ സംജാതമായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (7 minutes ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (24 minutes ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (36 minutes ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (43 minutes ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (48 minutes ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (53 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (1 hour ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (1 hour ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (1 hour ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (1 hour ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (2 hours ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (2 hours ago)

Malayali Vartha Recommends