ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ ജയിലിൽ വിഎസ് അനുസ്മരണം നടത്തിയാതായി ആരോപണം. എന്നാൽ ആരോപണത്തെ അധികൃതർ നിഷേധിച്ചു. ജയിൽ ചട്ടം ലംഘിച്ച് ജില്ലാ ജയിലിൽ രാഷ്ട്രീയ പരിപാടി നടത്തി എന്നാണ് ആരോപണമുയരുന്നത് . കഴിഞ്ഞ ദിവസം വിഎസ് ഓർമ്മയായിട്ട് ഒരു വർഷമായിരുന്നു. പിന്നാലെയാണ് വിഎസ് അനുസ്മരണ പരിപാടി ജയിലിൽ സംഘടിപ്പിച്ചത്.
സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി.ബിനു, കോർപറേഷൻ മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. എന്നാൽ ജയിൽ അധികൃതർ ഈ ആരോപണത്തെ നിഷേധിച്ചു. ജയിലിൽ രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിനു വിലക്കുണ്ടെന്നും ഇങ്ങനെയൊരു സംഭവം നടന്നതായി അറിയില്ലെന്നായിരുന്നു വിശദീകരണം. പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ജയിലിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് അന്വേഷണം നടത്താനാണ് നീക്കം.
സിപിഎം പ്രവർത്തകർ വിഎസ് അനുസ്മരണം സംഘടിപ്പിച്ചത് ഗുരുതര ചട്ട ലംഘനം. റിമാന്റിലുള്ള ഇഡി ആക്രമണക്കേസിലെ എല്ലാ പ്രതികളും അനുസ്മരണത്തിൽ പങ്കെടുത്തു എന്നാണ് ലഭിക്കുന്ന വിവരം.സംഭവം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകിയതായാണ് വിവരം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ ഉൾപ്പെടെ കർശന നടപടിയും ഉണ്ടാകും.
https://www.facebook.com/Malayalivartha


























