Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

വീണ്‌ കിടക്കുന്ന ആളെ മലർത്തി കിടത്തി രണ്ട്‌ തോളിലും അമർത്തി തട്ടി വിളിക്കുക; പ്രതികരിക്കുന്നുണ്ടോ എന്ന്‌ നോക്കുക; ഇല്ലെങ്കിൽ, ശ്വാസമുണ്ടോ എന്ന്‌ മൂക്കിന്‌ താഴെ വിരൽ വെച്ച്‌ നോക്കണം; എന്ത് വന്നാലും നെഞ്ചിലമർത്തുന്നത്‌ നിർത്താൻ പാടില്ല; അമർത്തി കൊണ്ട്‌ തന്നെ ഉറക്കെ സഹായത്തിനായി വിളിക്കണം; വണ്ടിയിൽ ആശുപത്രിയിലേക്ക്‌ ഷിഫ്‌റ്റ്‌ ചെയ്യുമ്പോഴും കമ്പ്രഷൻ തുടരണം; സിപിആർ പഠിച്ച്‌ വെക്കുന്നത്‌ എന്ത് കൊണ്ടും നല്ലതാണ്‌; ഒരു ജീവൻ രക്ഷിക്കാൻ സാധിക്കുന്നത് നമുക്കാണെങ്കിലോ? ഡോക്ടർ ഷിംന അസീസിന്റെ കുറിപ്പ്

07 JUNE 2022 11:10 AM IST
മലയാളി വാര്‍ത്ത

തിയറ്ററുകളിൽ തകർത്തോടുന്ന വിക്രം സിനിമയിൽ ഒരിടത്ത് രക്ഷകനായെത്തിയതോടെ CPR എന്ന Cardio Pulmonary Resuscitation കൂടുതൽ ആളുകൾക്കിടയിൽ സംസാരവിഷയമായിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; തിയറ്ററുകളിൽ തകർത്തോടുന്ന വിക്രം സിനിമയിൽ ഒരിടത്ത് രക്ഷകനായെത്തിയതോടെ CPR എന്ന Cardio Pulmonary Resuscitation കൂടുതൽ ആളുകൾക്കിടയിൽ സംസാരവിഷയമായിരിക്കുകയാണല്ലോ. കുഴഞ്ഞ്‌ വീണ് മരണങ്ങൾ വാർത്തകളിൽ വരുമ്പോഴും വീണ ആളെ രക്ഷിക്കാൻ CPR അറിയാവുന്ന ഒരാളെങ്കിലും അടുത്തുണ്ടായിരുന്നെങ്കിൽ എന്ന്‌ നമ്മളോരോരുത്തരും ആഗ്രഹിക്കുന്നതാണ്.

പലരുടെയും ധാരണ ഒരു ഡോക്ടർക്കോ മെഡിക്കൽ പ്രൊഫഷണലിനോ മാത്രം ചെയ്യാൻ പറ്റുന്നൊരു കോമ്പ്ലിക്കേറ്റഡ് പണി ആണിതെന്നാണ്. എന്നാൽ അങ്ങനെയല്ല, ഏതൊരാൾക്കും ഏതാനും മണിക്കൂറുകളുടെ പരിശീലനം കൊണ്ട് തന്നെ സ്വായത്തമാക്കാവുന്നൊരു സ്കിൽ ആണിത്. ധാരാളം സന്നദ്ധസംഘടനകൾ CPR പരിശീലനം നൽകാറുണ്ട്. നിങ്ങളുടെ നാട്ടിലെ വൊളണ്ടിയർ ഗ്രൂപ്പുകളിൽ അന്വേഷിച്ചാൽ CPR ക്ലാസുകൾ നടക്കുന്നതെവിടെ എന്ന വിവരം ലഭിക്കും. ഒരു നാട്ടിൽ കുറച്ചധികം ആളുകൾ ഇത് പഠിക്കാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ അവിടെ വച്ച് തന്നെ ക്ലാസുകൾ സംഘടിപ്പിക്കാനും സാധിക്കും.

ഓൺലൈനിൽ CPR പഠിക്കാൻ സഹായിക്കുന്ന ധാരാളം വെബ്സൈറ്റുകളും വീഡിയോസുമെല്ലാം ലഭ്യമാണെങ്കിലും പറ്റുന്നതും നേരിട്ട് പ്രാക്റ്റിക്കൽ എക്സ്പീരിയൻസോടെ ഒരു തവണ ഇത് പഠിച്ചെടുക്കുന്നതാണ് നല്ലത്. നേരിട്ടുള്ള ക്ലാസിലാവുമ്പോൾ ഇതിനായി പ്രത്യേകം നിർമ്മിക്കപ്പെട്ട ഡമ്മി ശരീരം ഉപയോഗിച്ച് കൃത്യമായ രീതിയിൽ എളുപ്പം ഇത് പഠിച്ചെടുക്കാം. സാധാരണക്കാർക്ക് സ്‌ഥിരമായി ചെയ്യേണ്ടിവരാത്ത ഒരു കാര്യമായത്‌ കൊണ്ടും എത്ര തന്നെ അറിയാമെങ്കിലും ഏറെ ജാഗ്രത വേണ്ട സമയത്ത്‌ മറന്ന്‌ പോകാൻ സാധ്യതയുള്ളത്‌ കൊണ്ടും ഇടക്കിടെ ഇൻസ്ട്രക്ഷനുകൾ വായിക്കുകയും വീഡിയോ കാണുകയുമൊക്കെ ചെയ്യുന്നത് നല്ലതാണ്.

ആ ആവശ്യത്തിനായി സിപിആറിന്റെ അടിസ്ഥാന സ്‌റ്റെപ്പുകൾ വിവരിക്കുകയാണിവിടെ. ആദ്യം വീണുകിടക്കുന്ന ആളുടെ ചുറ്റുപാടും നോക്കുക. വൈദ്യുതാഘാതം ഏറ്റോ മറ്റോ ആണ്‌ വ്യക്‌തിക്ക്‌ ഹൃദയസ്‌തംഭനം ഉണ്ടായതെങ്കിൽ അടുത്ത്‌ പൊട്ടിക്കിടക്കുന്ന കമ്പികൾ കണ്ടേക്കാം. ഇതിൽ നിന്ന്‌ നമുക്ക് ഷോക്കടിക്കാം. എപ്പോഴും സീൻ സേഫാണ്‌, അവരവർ സേഫാണെന്ന്‌ ആദ്യം ഉറപ്പിക്കുക. ശേഷം, വീണ്‌ കിടക്കുന്ന ആളെ മലർത്തി കിടത്തി രണ്ട്‌ തോളിലും അമർത്തി തട്ടി വിളിക്കുക. പേരറിയാമെങ്കിൽ പേര്‌ തന്നെ ഉറക്കെ വിളിച്ച്‌ കൊണ്ട്‌ തട്ടുക.

പ്രതികരിക്കുന്നുണ്ടോ എന്ന്‌ നോക്കുക. ഇല്ലെങ്കിൽ, ശ്വാസമുണ്ടോ എന്ന്‌ മൂക്കിന്‌ താഴെ വിരൽ വെച്ച്‌ നോക്കണം. ശേഷം കഴുത്തിന്‌ ഇരുവശത്തുമുള്ള കാരോട്ടിഡ്‌ ആർട്ടറി തൊട്ട്‌ പൾസ്‌ കിട്ടുന്നോ എന്ന്‌ നോക്കുക. പൾസില്ല, ശ്വസനമില്ല എങ്കിൽ, ഉടൻ CPR- Cardio Pulmonary Resuscitation തുടങ്ങണം. ചെസ്‌റ്റ്‌ കമ്പ്രഷൻ ചെയ്‌ത്‌ കൊണ്ടാണിത് (നെഞ്ചിന്‌ മധ്യത്തിൽ അമർത്തൽ) തുടങ്ങേണ്ടത്. വെള്ളം കൊടുക്കുന്നതിനേക്കാളും വീശി കൊടുക്കുന്നതിനേക്കാളും ഒക്കെ പ്രാധാന്യം ഇതിനാണ്‌. എന്ത് വന്നാലും നെഞ്ചിലമർത്തുന്നത്‌ നിർത്താൻ പാടില്ല. അമർത്തി കൊണ്ട്‌ തന്നെ ഉറക്കെ സഹായത്തിനായി വിളിക്കണം. വണ്ടിയിൽ ആശുപത്രിയിലേക്ക്‌ ഷിഫ്‌റ്റ്‌ ചെയ്യുമ്പോഴും കമ്പ്രഷൻ തുടരണം.

മിനിറ്റിൽ 100-120 തവണ എന്ന വേഗതയിലാണ് CPR ചെയ്യേണ്ടത്. നെഞ്ചിന്‌ മധ്യഭാഗത്തായി ഒരു കൈപ്പത്തിക്ക്‌ മേൽ രണ്ടാമത്‌ കൈപ്പത്തി വെച്ച്‌ കൈ മടങ്ങാതെ കൈമുട്ടുകൾ ലോക്ക്‌ ചെയ്‌ത്‌ വെച്ച് രണ്ടിഞ്ച്‌ താഴ്‌ചയിൽ അമർത്തുക എന്നതാണ് രീതി. അമർത്തുന്ന വ്യക്‌തിയുടെ ചുമൽ രോഗിയുടെ നെഞ്ചിന്‌ മുകളിലായിരിക്കണം. തീരെ ചെറിയ കുട്ടികൾക്ക് CPR നൽകുമ്പോൾ കൈപ്പത്തിക്ക് പകരം വിരൽ ആണ് ഉപയോഗിക്കുക. നേരിട്ട് ഒരു ക്ലാസിൽ ചെന്ന് CPR ചെയ്യാൻ പഠിക്കുമ്പോൾ അവിടെ ഒരു ഡമ്മി ശരീരത്തിന്റെ സഹായത്തോടെയാണ് ഇത് ചെയ്യുക എന്ന് പറഞ്ഞല്ലോ... നമ്മൾ ചെയ്യുന്ന വേഗവും, അമർത്തുന്ന പ്രഷറും ശരിയാണോ അല്ലയോ എന്നതിനനുസരിച്ച് ചുവപ്പ് പച്ച ലൈറ്റ് വഴി സിഗ്നൽ തരുന്ന സംവിധാനം ഈ ഡമ്മി ശരീരത്തിൽ ഉണ്ടാവാറുണ്ട്‌. അതുകൊണ്ട് തന്നെ കൃത്യമായ രീതി നമ്മൾ എളുപ്പം പഠിച്ചെടുക്കുകയും ചെയ്യും.

30 തവണ കഴിയുമ്പോൾ രണ്ട്‌ തവണ കൃത്രിമശ്വാസം നേരിട്ടോ ആമ്പ്യൂബാഗ്‌ ലഭ്യമെങ്കിൽ അങ്ങനെയോ നൽകണം. AED (Automated External Defibrillator) ലഭ്യമെങ്കിൽ കമ്പ്രഷൻ തുടങ്ങിയ ഉടനെ ഉപയോഗിക്കണം. ഇപ്പോൾ ആശുപത്രികളിൽ മാത്രമല്ല, പല ഷോപ്പിംഗ് മാളുകളിലും അതുപോലെ ആളുകൾ കൂടുന്നയിടങ്ങളിലും മറ്റും AED ലഭ്യമായി വരുന്നുണ്ട്. അപകടസ്ഥലത്ത് ലഭ്യമായ മോഡൽ മെഷീൻ ഉപയോഗിച്ച് പരിചയമില്ലാത്ത ഒരാൾക്കാണെങ്കിൽ പോലും അത് പ്രവർത്തിപ്പിക്കാൻ വേണ്ട മാർഗനിർദേശങ്ങൾ മെഷീന്‌ മുകളിൽ ലളിതമായി എഴുതിയിട്ടുണ്ടാകും.

ഷോക്കിന്‌ ശേഷവും അനക്കമില്ലെങ്കിൽ കമ്പ്രഷൻ തുടരുക. ആശുപത്രിയിലേക്ക്‌ എത്രയും പെട്ടെന്ന് നെഞ്ചിലമർത്തിക്കൊണ്ട്‌ തന്നെ ഷിഫ്‌റ്റ്‌ ചെയ്യുക. ഈ സമയത്തിനുള്ളിൽ ഫോൺ സ്‌പീക്കർ മോഡിലിട്ടോ മറ്റോ സഹായത്തിന്‌ ആളും വാഹനവുമെത്തിക്കാൻ ശ്രമിക്കണം. ഒരു അപകടസ്ഥലത്ത് CPR അറിയുന്ന ഒന്നിലധികം ആളുകൾ ഉണ്ടെങ്കിൽ കുറേക്കൂടെ ഫലപ്രദമായി ഇത് ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ എല്ലാവരും ഒരുപോലെ CPR പഠിച്ച്‌ വെക്കുന്നത്‌ എന്ത് കൊണ്ടും നല്ലതാണ്‌. ആർക്കറിയാം, ഒരു ജീവൻ രക്ഷിക്കാൻ സാധിക്കുന്നത് നമുക്കാണെങ്കിലോ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (8 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (10 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (10 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (11 hours ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (11 hours ago)

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി  (11 hours ago)

തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി; കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിര  (11 hours ago)

ശബരിമലയിലെ സ്ഥിതി ഭയാനകമാണ്; സർക്കാരിന്റെ കെടുകാര്യസ്ഥത പുറത്തേക്ക്; സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല  (11 hours ago)

വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...  (11 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാട  (11 hours ago)

അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?  (11 hours ago)

'ഷൂ ബോംബർ? ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ച രഹസ്യ വീഡിയോ: ഉമർ നബിയുടെ ‘ചാവേർ’ പ്രസംഗം പുറത്ത്  (12 hours ago)

സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ ധിക്കരിച്ചും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നൽകി; മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്  (12 hours ago)

Malayali Vartha Recommends