കണ്ണൂരിൽ ആണ്‍കുട്ടികളെ പീഡിപ്പിച്ചു, ദര്‍സ് അധ്യാപകനും സീനിയര്‍ വിദ്യാര്‍ത്ഥിയും പിടിയില്‍, കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി രക്ഷിതാക്കള്‍ അന്വേഷണം നടത്തിയപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരം...!

കണ്ണൂർ പാനൂരില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ദര്‍സ് അധ്യാപകനും സീനിയര്‍ വിദ്യാര്‍ത്ഥിയും പിടിയില്‍. മട്ടന്നൂര്‍ ചാവശ്ശേരി അബ്ദുല്‍ റഷീദ്, വിദ്യാര്‍ത്ഥി കാസര്‍ഗോഡ് ഉപ്പളയില്‍ ബിലാല്‍ എന്നിവരാണ് അറസ്റ്റിലായത്.റഷീദിനെ തലശ്ശേരില്‍ നിന്നും ബിലാലിനെ കൊയിലാണ്ടിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
12 വയസ്സിന് താഴെയുള്ള മൂന്ന് ആണ്‍ കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോക്സോ കേസില്‍ ഇരുവരെയും തലശ്ശേരി കോടതി റിമാന്റ് ചെയ്തു. കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി രക്ഷിതാക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം അറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം, കൊല്ലത്ത് പതിനാറുകാരിയെ പ്രണയം നടിച്ച് മദ്യവും ലഹരിമരുന്നും നൽകി പീഡിപ്പിച്ച യുവാവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ്‌ചെയ്‌തു. ആലപ്പാട് വെള്ളനാതുരുത്ത് കുന്നുംപുറത്ത് വീട്ടിൽ സച്ചു (27)ആണ് അറസ്റ്റിലായത്. പതിനാറുകാരിയെ സ്കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് മദ്യവും ലഹരിമരുന്നും നൽകി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതിയിലാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്‌തു.
തൃക്കുന്നപ്പുഴയിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു പ്രതി. യുവാവ് തീരദേശത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതായും കൗമാരക്കാരായ പെൺകുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.യുപി സ്കൂൾ വിദ്യാർഥിനിയായിരിക്കുമ്പോൾ തന്നെ ഇയാൾ പെൺകുട്ടിക്ക് ലഹരി നൽകി പീഡിപ്പിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.
അതിനാൽ 2021 മുതൽ പെൺകുട്ടി കൊല്ലത്തെ പുവർഹോമിൽ കഴിഞ്ഞുവരികയായിരുന്നു. കൗൺസലിങ്ങിലാണ് പെൺകുട്ടി ലൈംഗികാതിക്രമം സംബന്ധിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ എസ്എച്ച്ഒ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, എഎസ്ഐമാരായ ഷാജിമോൻ, ശ്രീകുമാർ, നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ അറസ്റ്റ്ചെയ്തത്.
https://www.facebook.com/Malayalivartha






















