ആ കണ്ടക ശനി പിണറായിയെ കൊണ്ടേ പോകൂ; ബിരിയാണിക്കുള്ളില്‍ സ്വര്‍ണം? മുഖ്യനും കുടുംബവും പെട്ടു

സ്വര്‍ണക്കടത്ത് എന്ന കണ്ഠക ശനി പിണറായി വിടാതെ പിന്തുടരുകയാണ്. ഇന്നത്തെ സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തല്‍ പിണറായിയെ കൂടുതല്‍ വെട്ടിലാക്കുന്നതാണ്. പിണറായിക്കും കുടുംബത്തിന്‍ ഈ കേസിലുള്ള പങ്ക് വെളിപ്പെടുത്തിക്കൊണ്ടാണ് ഇന്ന് സ്വപ്‌നാസുരേഷിന്റ രംഗപ്രവേശനം. തനിക്കെതിയെയുള്ള ആരോപണങ്ങളെ മുഖവിലയ്‌ക്കെടുക്കാത്ത മുഖ്യന്‍ പക്ഷേ കുടുംബത്തിന് എതിരെ വരുന്ന ഈ വെളിപ്പെടുത്തലില്‍ ഏറെ അസ്വസ്ഥനാണ് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇത്രയും ആക്രമിക്കപ്പെട്ടിട്ടും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ സ്വപ്‌ന ഉറച്ചു നില്‍ക്കുന്നത്, മുഖ്യന്റെ കുടുമ്പത്തിന് ഇതില്‍ എന്തോ പങ്ക് ഉള്ളതുകൊണ്ടല്ലേ എന്നുള്ള സ്വഭാവികമായ ചോദ്യവും ഇപ്പോള്‍ പൊതു സമൂഹത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
എറണാകുളം കോടതിയില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണ്ടപ്പോഴാണ് സ്വപ്‌ന കേരളത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന ഈ വെൡപ്പെടുത്തല്‍ നടത്തിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും കേസില്‍ പങ്കുണ്ടെന്നു തന്നെയാണ് സ്വപ്‌ന സുരേഷ് പറയുന്നത്. 2016 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തിയ സമയത്താണ് ശിവശങ്കര്‍ തന്നെ ആദ്യമായി ബന്ധപ്പെട്ട്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും അത് ഉടന്‍ ദുബായില്‍ എത്തിക്കണമെന്നും അന്ന് ശിവശങ്കര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈയ്യിലാണ് ബാഗ് കൊടുത്തുവിട്ടത്. കോണ്‍സുലേറ്റില്‍ എത്തിയ നോക്കിയപ്പോള്‍ ബാഗിനകത്ത് കറന്‍സി ഉണ്ടായിരുന്നു. സ്‌കാനിംഗ് മെഷീനിലൂടെയാണ് ഇത് വെളിപ്പെട്ടതെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. അന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. മാത്രമല്ല ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയതെന്നും. കേസുമായി ബന്ധമുള്ളവരില്‍നിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ മന്ത്രി കെ.ടി. ജലീല്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരേ രഹസ്യമൊഴി നല്‍കിയതായും സ്വപ്‌ന വെളിപ്പെടുത്തി.
'മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്‌തെന്നുമുള്ളത് രഹസ്യമൊഴിയില്‍ നല്‍കിയിട്ടുണ്ട്. 2016ല്‍ മുഖ്യമന്ത്രി ദുബായില്‍പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് ദുബായില്‍ എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.
നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. എന്റെ മൊഴികളില്‍ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജന്‍ഡയില്ല. അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടല്‍ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ എവിടെയും പോകുന്നില്ല, എല്ലാം നിങ്ങളുടെ മുന്നില്‍വന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതല്‍കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. കോടതിയെ ബഹുമാനിക്കണം. നിങ്ങളല്ലേ സ്വപ്ന സുരേഷിനെ സ്വപ്ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങള്‍ അന്വേഷിക്കൂ' സ്വപ്‌ന പറഞ്ഞു.
https://www.facebook.com/Malayalivartha






















