സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം.... മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത്‌കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം....പോലീസ് ലാത്തി വീശി, കേരളത്തിന്റെ വിവിധയിടങ്ങളിലും ഇന്നും പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത്‌കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും ബിരിയാണി വിതരണം ചെയ്തുമാണ് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. ഇവിടേക്ക് കൂടുതല്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്.
സെക്രട്ടേറിയറ്റിന് ചുറ്റിലും വന്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പോലീസ് ജലപീരങ്കി എത്തിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കരുതലിലാണ് പോലീസ്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിന്റെ വിവിധയിടങ്ങളിലും ഇന്നും പ്രതിഷേധം. വിവിധ ജില്ലാ കലക്ട്രേറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തി. യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തിലേക്ക് വഴിമാറി. ബിരിയാണി ചെമ്പുമായുള്ള യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേരെ പലയിടത്തും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോഴിക്കോടും കൊല്ലത്തും യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക് നീക്കി. കൊല്ലത്ത് മാര്‍ച്ചിന്റെ ഉദ്ഘാടനത്തിന് ശേഷം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോഴിക്കോടും യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കൊച്ചിയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗമുണ്ടായി. വിവിധ സ്ഥലങ്ങളിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
"
https://www.facebook.com/Malayalivartha