സ്വപ്നയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമില്ല... സ്വപ്ന സുരേഷിന്റേയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കെ ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ പി സി ജോര്‍ജിനും സ്വപ്ന സുരേഷിനുമെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു

സ്വപ്ന സുരേഷിന്റേയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വപ്നയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നുതെന്നും കോടതി കണക്കിലെടുത്തു. സരിത്ത് നിലവില്‍ പ്രതിയല്ലെന്ന സര്‍ക്കാര്‍ വാദവും അംഗീകരിച്ചു.സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന നടത്തിയ കേസിലാണ് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കെ ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ പി സി ജോര്‍ജിനും സ്വപ്ന സുരേഷിനുമെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.
മുഖ്യമന്ത്രിക്കെതിരായ പരാതിപിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയുള്ളതായി സ്വപ്ന പറഞ്ഞു. ഇന്ന് 10 മണിക്കകം പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്നും സ്വപ്ന പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 153 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ സ്വപ് ഒന്നാം പ്രതിയും പി സി ജോര്‍ജ് രണ്ടാം പ്രതിയുമാണ്.
പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ കള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നതെന്ന് ജലീല്‍ പരാതിയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha