വമ്പൻ ലഹരി വേട്ട! 30 ലക്ഷത്തിന്റെ MDMA... 24കാരനെ പൊക്കി പോലീസ്.... ഉറക്കമൊഴിച്ച് പഠിക്കാനുള്ള വിദ്യയെന്ന് വിദ്യാർത്ഥികൾ

30 ലക്ഷം രൂപയോളം വിലവരുന്ന മാരക ലഹരി മരുന്നയായ MDMA യും കഞ്ചാവുമായി യുവാവ് പള്ളിക്കൽ പോലീസിന്റെ പിടിയിൽ. നാവായിക്കുളം ക്ഷേത്രത്തിനു സമീപം അമരാവതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണൻ മകൻ അഖിൽകൃഷ്ണൻ ( 24 ) ആണ് അറസ്റ്റിലായത്. 06-06-2022 ന് കടമ്പാട്ടുകോണം ഇലങ്കം ക്ഷേത്രത്തിനു സമീപം കുളമട റോഡിൽ യുവാവ് MDMA വില്പനയ്ക്കായി കൊണ്ടുവരുന്നതായി വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പള്ളിക്കൽ സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ കൈവശം നിന്നും 20ഗ്രാം MDMA യും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. MDMA വാണിജ്യാടിസ്ഥാനത്തിലുള്ള അളവാണ്. നിലവിൽ മാർക്കറ്റിൽ 30 ലക്ഷത്തോളം രൂപ വില വരും. പ്രതിയുടെ പക്കൽ നിന്നും ഡിജിറ്റൽ ത്രാസ് , ആയിരത്തിലധികം കവറുകൾ, 8000 രൂപ എന്നിവ പിടിച്ചെടുത്തു. റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യാ വി. ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ NDPS ഡ്രൈവ് നടത്തിവരുകയായിരുന്നു. സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ചാണ് ഇവർ ലഹരി മരുന്ന് വില്പന നടത്തുന്നത്.
ഒരോ ചെറിയ പാക്കറ്റിനും 2,500 - 3,500 രൂപ വരെയാണ് ഈടാക്കുന്നത്. ആവശ്യക്കാരിൽ നിന്നും മുൻകൂട്ടി ഓർഡർ സ്വീകരിച്ച് പണം മുൻകൂർ വാങ്ങിയാണ് ഇവർ MDMA എത്തിച്ചു നൽകുന്നത്. പണം നേരിട്ട് കൈപ്പറ്റാതെ ഓൺലൈൻ വഴിയാണ് സ്വീകരിച്ചിരുന്നത്. ഉറക്കം വരാതെയിരുന്ന് ഉത്സാഹത്തോടെ പഠിക്കുന്നതിത് MDMA ഉപയോഗിക്കുന്നത് നല്ലതാണെന്ന തരത്തിൽ വ്യാജ പ്രചരണം വിദ്യാർത്ഥികൾക്കിടയിലുണ്ട്.
ജനുവരി മാസത്തിൽ പള്ളിക്കൽ പോലീസ് MDMA വാണിജ്യാടിസ്ഥാനത്തിൽ വില്പന നടത്തിയ 5 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് MDMA വിതരണം ചെയ്തിരുന്നത് ഇപ്പോൾ അറസ്റ്റിലായ അഖിൽ കൃഷ്ണനാണ്. കഴിഞ്ഞ രണ്ടു കൊല്ലമായി ഇയാൾ മാരക ലഹരി മരുന്ന് വില്പന നടത്തിവരുകയായിരുന്നു. ഇതുവരേയും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
നാട്ടുകാർക്കോ വീട്ടുകാർക്കോ ഇയാൾ ഇത്തരം കച്ചവടം നടത്തുന്നത് അറിയാൻ കഴിഞ്ഞിരുന്നില്ല. വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു പ്രതി ഇതിനായി സജ്ജീകരിച്ചിരുന്നത്. സ്കൂൾ കോളേജ് പരിസരങ്ങളിലെ ലഹരി മരുന്ന് റെയ്ഡുകൾ തുടരുമെന്ന് പോലീസ് അറിയിച്ചു. പള്ളിയ്ക്കൽ സി ഐ ശ്രീജിത്ത് പി, എസ് ഐ സഹിൽ. എം, എസ്.ഐ. റാഫി, എ.എസ്.ഐ. സജിത്ത്, സിപിഒ മാരായ ഷമീർ, അജീസ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha