ചെമ്പിൽ ബിരിയാണി വിളമ്പി കോൺഗ്രസ്.... ഒടുവിൽ പൊലീസ് ലാത്തി ചാർജും ജലപീരങ്കിയും... കൊച്ചിയിലും കോഴിക്കോടും സംഘർഷം; വീഡിയോ...

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ബിരിയാണി കലങ്ങളേന്തി മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ബിരിയാണി ചെമ്പ് ചാലഞ്ച് എന്നാണു സമരത്തിന്റെ പേര്.
പാളയത്തുനിന്നാരംഭിച്ച സമരത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ ബിരിയാണി ചെമ്പും സ്വർണക്കട്ടികളുടെ മാതൃകയും കയ്യിലേന്തിക്കൊണ്ടാണ് എത്തിയത്. തൃശൂർ, കൊല്ലം, കൊച്ചി നഗരങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. കൊല്ലത്ത് കലക്ടറേറ്റിനു മുന്നിലേക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു.
പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരാൾക്കു പരുക്കേറ്റു. തൃശൂരിൽ യുവമോർച്ച പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് യുവമോർച്ച പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മാർച്ചിനിടെ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു.
https://www.facebook.com/Malayalivartha