സംസ്ഥാനത്ത് വീണ്ടും കോവിഡ് രൂക്ഷമാകുമോ? ഇന്ന് 2,415 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്

സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 2,415 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.
796 പേര്‍ക്കാണ് ഇന്ന് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 368 പേര്‍ക്കും കോട്ടയത്ത് 260 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്നലെയും ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്തായിരുന്നു. 2193 കേസുകളാണ് ഇന്നലെ സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തത്. 2271 കോവിഡ് കേസുകളാണ് ചൊവ്വാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഇന്ത്യയില്‍ കൊറോണ വൈറസിന്റെ ബിഎ.4 , ബിഎ.5 ഉപ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ SARS-CoV-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചു. തമിഴ്‌നാട്ടിലും തെലങ്കാനയിലും ആണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉപ വകഭേദങ്ങള്‍ ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു വരികയാണ്. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയിലാണ് ബിഎ.4, ബിഎ.5 ഉപവകഭേദങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ ഏറ്റവുമധികം കേസുകള്‍ ഉള്ളതും ദക്ഷിണാഫ്രിക്കയിലാണ്.
https://www.facebook.com/Malayalivartha