പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പിനുനേരേ ബോംബേറ്... കെ.ഹരിദാസനെ വധിച്ച കേസിലെ പ്രതിയെ അന്വേഷിച്ച് മടങ്ങവേയായിരുന്നു സംഭവം... സ്ഫോടനത്തില്‍ നടുങ്ങി പ്രദേശം

പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പിനുനേരേ ബോംബേറ്... കെ.ഹരിദാസനെ വധിച്ച കേസിലെ പ്രതിയെ അന്വേഷിച്ച് മടങ്ങവേയായിരുന്നു സംഭവം... സ്ഫോടനത്തില്‍ നടുങ്ങി പ്രദേശം
സി.പി.എം. പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലിലെ കെ.ഹരിദാസനെ വധിച്ച കേസിലെ പ്രതിയെ അന്വേഷിച്ച് മടങ്ങുകയായിരുന്ന ന്യൂമാഹി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പിനുനേരേയാണ് ബോംബേറ് നടന്നത്.
ചാലക്കര മൈദക്കമ്പനിക്ക് സമീപത്തായി ബുധനാഴ്ച രാത്രി 11-നാണ് സംഭവമുണ്ടായത്. കേസില്‍ പിടികിട്ടാനുള്ള ചാലക്കര വരപ്രത്ത് കാവിനടുത്ത മീത്തലെ കേളോത്ത് വീട്ടില്‍ ദീപക് എന്ന ഡ്രാഗണ്‍ ദീപു (30)വിന്റെ വീട്ടില്‍ പരിശോധന നടത്തി മടങ്ങുകയായിരുന്നു പോലീസ്.
ന്യൂമാഹി എസ്.ഐ. ടി.എം.വിപിനും സംഘവുമാണ് ജീപ്പിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. സ്ഫോടനം നടന്ന ഉടനെ പോലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ബോംബെറിഞ്ഞ സംഘം രക്ഷപ്പെട്ടിരുന്നു.
ഇന്നലെ വൈകിട്ട് ന്യൂമാഹി പഞ്ചായത്തിന്റെയും മാഹിയുടെയും അതിര്‍ത്തിപ്രദേശമായ ചെമ്പ്ര, ചാലക്കര, ഈയ്യത്തുങ്കാട് ഭാഗങ്ങളില്‍ മാഹി പള്ളൂര്‍, ന്യൂമാഹി പോലീസ് സംയുക്തമായി റെയ്ഡ് നടത്തി. കേസിലെ മൂന്നാംപ്രതിയാണ് ദീപക്. നാലാംപ്രതി ന്യൂമാഹി കുറിച്ചിയില്‍ ഈയ്യത്തുങ്കാട് പുത്തന്‍പുരയില്‍ 'പുണര്‍ത'ത്തില്‍ നിഖില്‍ എന്‍. നമ്പ്യാറും (27) ഒളിവിലാണ്. ഹരിദാസനെ ഇരുവരും വെട്ടിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ഫെബ്രുവരി 21-ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha