കല്ലുവാതില്‍ക്കല്‍ വിഷമദ്യ ദുരന്തകേസ്... പ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടിയുമായി സര്‍ക്കാര്‍

കല്ലുവാതില്‍ക്കല്‍ വിഷമദ്യ ദുരന്തകേസ്... പ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടിയുമായി സര്‍ക്കാര്‍.
വിട്ടയക്കാനുള്ള തടവുകാരുടെ എണ്ണത്തില്‍ എങ്ങനെ കുറവു വന്നു എന്ന സംശയത്തിന് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. മറുപടി പരിശോധിച്ച് ഗവര്‍ണര്‍ ഉടന്‍ തീരുമാനം എടുക്കും.
2018ല്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചതായി നേരത്തേ ഗവര്‍ണര്‍ക്ക് അയച്ച ഫയലില്‍ ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നില്ല എന്നതാണ് സംശയത്തിന് കാരണമായത്. എന്നാല്‍ 2018ലെ ഉത്തരവ് തടവുകാരുടെ സാധാരണ രീതിയിലുള്ള മോചനം സംബന്ധിച്ചാണെന്നും ഇപ്പോള്‍ പരിഗണിക്കുന്ന ഫയല്‍ തടവുകാരുടെ ശിക്ഷാ കാലാവധി ഇളവു ചെയ്ത് മോചനം നല്‍കുന്നതിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
മാത്രമല്ല, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ച് വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഉദ്ദ്യോഗസ്ഥ തല സമിതി ശുപാര്‍ശ ചെയ്ത പട്ടിക 64 ല്‍ നിന്നും 33 ആയി ചുരുങ്ങിയതെന്നും സര്‍ക്കാര്‍ വിശദമാക്കുന്നു. സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ കൂടി പരിശോധിച്ചു നിയമ വകുപ്പുമായി ആലോചിച്ചാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കുള്ള മറുപടി നല്‍കിയത്.
മറുപടി ചീഫ് സെക്രട്ടറി വഴി രാജ്ഭവനിലേക്ക് അയയ്ക്കുകയായിരുന്നു. വിട്ടയയ്ക്കാന്‍ ശുപാര്‍ശ ചെയ്തവരുടെ പട്ടികയില്‍ ഹീന കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ ഇല്ലെന്നാണു സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതിയായ മണിച്ചന്റെ ജയില്‍ മോചനത്തില്‍ സര്‍ക്കാര്‍ നാല് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ജയില്‍ ഉപദേശക സമിതി നല്‍കിയ രേഖകള്‍ പരിശോധിച്ച ശേഷമാണ് നിര്‍ദേശം. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
"
https://www.facebook.com/Malayalivartha
























