സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിനോട് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയാന്‍ ആവശ്യപ്പെട്ടത് അഭിഭാഷകന്‍ കൃഷ്ണരാജാണ്; കൃഷ്ണരാജിന്റെ പേര് പുറത്തു വരണ്ടെന്ന് വിചാരിച്ചിട്ടാണ് ശിവശങ്കറിന്റെ പേര് പറഞ്ഞതെന്ന് സ്വപ്ന പറഞ്ഞു. വെളിപ്പെടുത്തലുമായി ഷാജ് കിരണ്‍

അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷാജ് കിരണ്‍. സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിനോട് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയാന്‍ ആവശ്യപ്പെട്ടത് അഭിഭാഷകന്‍ കൃഷ്ണരാജ് എന്നാണ് ഷാജ് കിരണ്‍ പറയുന്നത്.
സ്വപ്‌ന വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും പേര് പറയാന്‍ കൃഷ്ണരാജ് നിര്‍ബന്ധിക്കുകയായിരുന്നെന്നാണ്. രഹസ്യമൊഴി നല്‍കിയ സമയം മാധ്യമങ്ങളെ കണ്ടതും കൃഷ്ണരാജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന് സ്വപ്‌ന പറഞ്ഞെന്നും ഷാജ് കിരണ്‍ വ്യക്തമാക്കി.
പേരുകള്‍ പറഞ്ഞത് സ്വയം പറഞ്ഞതാണെന്ന് സ്വപ്‍ന പറഞ്ഞിരുന്നു. നിങ്ങള്‍ കള്ളം പറയരുതെന്ന് സ്വപ്നയോട് പറഞ്ഞിരുന്നു. അപ്പോള്‍ സ്വപ്‍ന പറഞ്ഞത് ഷാജി, എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന സ്ഥാപനം പറഞ്ഞിട്ടാണ് പിസി ജോര്‍ജിനെ കണ്ടതെന്നാണ് . എച്ച്ആര്‍ഡിസി പറഞ്ഞിട്ടാണ് എഴുതി കൊടുത്തതും. 164 കഴിഞ്ഞിട്ട് എന്തിനാണ് മാധ്യമങ്ങളെ കണ്ടതെന്ന് ചോദിച്ചു.
കൃഷ്ണരാജ് എന്ന എന്റെ അഭിഭാഷകന്‍ പറഞ്ഞിട്ടാണെന്നും സ്വപ്‍ന പറഞ്ഞു. കൃഷ്ണരാജിന്റെ പേര് പുറത്തു വരണ്ടെന്ന് വിചാരിച്ചിട്ടാണ് ശിവശങ്കറിന്റെ പേര് പറഞ്ഞതെന്നും സ്വപ്ന പറഞ്ഞു. പേരുകളുടെ കാര്യം, വക്കീല്‍ പ്രത്യേകം ഇന്‍സിസ്റ്റ് ചെയ്തുവത്രേ.
നിങ്ങള്‍ മറ്റുള്ളവരെ വലിച്ചിഴച്ചത് പോലെ മകളുടെ പേര് പറഞ്ഞാല്‍ കൊള്ളാമോ, ഫാമിലിയേ പറഞ്ഞാല്‍ കൊള്ളാമോയെന്ന്. ഇത് ആരായാലും ചോദിക്കില്ലേ എന്ന് ചോദിച്ചപ്പോൾ തനിക്ക് പേടിയായി. വന്ന് പെട്ടത് വലിയ കുഴിയിലാണ് എന്നാണ് അവർ പറഞ്ഞതെന്നും എച്ച്ആര്‍ഡിഎസ് പറയുന്നതേ എനിക്ക് പറയാന്‍ സാധിക്കൂയെന്നും അവർ പറഞ്ഞു എന്നാണ് കിരൺ രാജ് പറഞ്ഞത്.
https://www.facebook.com/Malayalivartha