പ്രണയപ്പകയില്‍ കൃത്യമായ ആസൂത്രിത ആക്രമണം, പെട്രോള്‍ വാങ്ങി കൈയില്‍ കരുതി, രണ്ട് ദിവസം മുമ്പ് ആയുധവും വാങ്ങി സൂക്ഷിച്ചു, പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി കൊടുവാള്‍ കൊണ്ട് തലയ്ക്ക് വെട്ടി, വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍...!

കോഴിക്കോട് നാദാപുരത്ത് പ്രണയപ്പകയില്‍ പെണ്‍കുട്ടിയെ കൊടുവാള്‍ കൊണ്ട് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ആക്രമണത്തില്‍ പരുക്കേറ്റ നഹീമയുടെ സുഹൃത്തു കൂടിയായ മൊകേരി സ്വദേശി റഫ്നാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് നാദാപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്നുതന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.
വധശ്രമത്തിനടക്കം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൈ ഞരമ്പ് മുറിച്ച് ആശുപത്രിയിലായ പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ഉടനെയാണ് പിടികൂടിയത്. കൃത്യമായ ആസൂത്രണം നടത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇയാള്‍ അക്രമത്തിന് മുന്‍പ് പെട്രോള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ആയുധവും വാങ്ങി.
ഗുരുതരമായി പരുക്കേറ്റ കോളജ് വിദ്യാര്‍ത്ഥിനി നഹീമയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഇയാള്‍ കൊടുവാള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു.
പെണ്‍കുട്ടിയുടെ നീല അതീവ ഗുരുതരമായി തുടരുകയാണ്. തോളിനും തലയ്ക്കുമാണ് പരുക്കേറ്റിട്ടുള്ളത്. പെണ്‍കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയകള്‍ ഇന്ന് നടത്തും.നഹീമ കോളേജിൽ നിന്ന് തിരിച്ചുവരുന്ന വഴിയിലാണ് ആക്രമണമുണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.
ഇരുവരും നേരത്തെ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരായിരന്നു. നിലവിൽ കല്ലാച്ചിയിലെ ഒരു കടയിലാണ് റഫ്നാസ് ജോലി ചെയ്യുന്നത്.പ്രണയ നൈരാശ്യം മൂലമാണ് ആക്രമം നടത്തിയതെന്ന് റഫ്‌നാസ് പൊലീസിനോട് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha