മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിപ്പിങ് കമ്പനിയിൽ മകന് ജോലി; മാർച്ച് 17-ന് തുർക്കിയിലേക്ക് പോയി; വീട്ടിലേക്ക് സന്തോഷത്തോടെ ഫോൺ ചെയ്തിരുന്ന മകൻ പിന്നീട് ദുഃഖത്തോടെ സംസാരിച്ചപ്പോൾ മാതാപിതാക്കൾ കാര്യം തിരക്കി; ''കപ്പലിലെ ബോസ് എപ്പോഴും വഴക്കാണ് ഉപദ്രവിക്കും'' മകൻ പറഞ്ഞ കാര്യങ്ങൾ താങ്ങാനാകാതെ മാതാപിതാക്കൾ; പിന്നീട് കപ്പൽ അധികൃതർ വീട്ടിലേക്ക് വിളിച്ച് പറഞ്ഞത് ഞെട്ടിക്കുന്ന വിവരം; കടലിൽ ചാടിയ മകനെയും കാത്ത് ഒരച്ഛൻ

മകനെ കാണാതായിട്ട് 44 ദിവസങ്ങൾ... മകനെത്തുമെന്ന പ്രതീക്ഷയോടെ ഈ മാതാപിതാക്കൾ. മുംബൈ ആസ്ഥാനമായുള്ള ഷിപ്പിങ് കമ്പനിയിൽ ജോലി കിട്ടിയതായിരുന്നു അർജുൻ രവീന്ദ്രന്. ജോലി സംബന്ധമായി അദ്ദേഹം വീട്ടിൽ നിന്നും പോയി. ജോലി ചെയ്തിരുന്ന കപ്പലിൽ നിന്നും മകനെ കുറിച്ചുള്ള ഒരു വിവരങ്ങളും വീട്ടുകാർക്ക് ഇത് വരെ ലഭ്യമായിട്ടില്ല. ആറ്റിങ്ങൽ മാമം പൂരം വീട്ടിൽ രവീന്ദ്രൻ-ഭാമ ദമ്പതിമാരുടെ ഇളയ മകനാണ് അർജ്ജുൻ.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിപ്പിങ് കമ്പനിയിലാണ് ജോലി കിട്ടിയത്. മാർച്ച് അഞ്ചിന് അർജ്ജുൻ വീട്ടിൽ നിന്നു പോയി. മാർച്ച് 17-ന് തുർക്കിയിലേക്കു പോയി. അവിടെ നിന്ന് കപ്പലിൽ ജോലിക്കു കയറുകയും ചെയ്തു. എന്നാൽ ഒന്നും രണ്ടും ദിവസം കഴിയുമ്പോൾ വീട്ടിലേക്കു വിളിക്കുമായിരുന്നു. പക്ഷേ വിളിയും മറ്റു വിവരങ്ങൾ ഒന്നും കിട്ടാനുമില്ല.
വീട്ടിലേക്ക് സന്തോഷത്തോടെ വിളിച്ച മകൻ പിന്നീട് ദുഖത്തോടെ സംസാരിക്കാൻ തുടങ്ങി. കപ്പലിലെ ബോസ് എപ്പോഴും വഴക്കാണെന്നും ഉപദ്രവിക്കുമെന്നും മകൻ പറഞ്ഞു. ജോലി ഉപേക്ഷിക്കാൻ പറഞ്ഞപ്പോൾ മുന്നോട്ടു പോകാമെന്നുമായിരുന്നു അർജ്ജുന്റെ തീരുമാനം. ഏപ്രിൽ 20-ന് കപ്പൽ ടുണീഷ്യയിൽ എത്തിയപ്പോൾ അർജ്ജുൻ അവസാനമായി വിളിച്ചത്. പിന്നീട് അർജ്ജുനെ കപ്പലിൽനിന്നു കാണാതായെന്നു പറഞ്ഞ് ഏപ്രിൽ 27-ന് കമ്പനിയിൽ നിന്നുള്ള അറിയിപ്പാണ് രവീന്ദ്രനെ തേടിയെത്തിയത്. അർജ്ജുൻ കപ്പലിൽനിന്ന് ലൈഫ് ജാക്കറ്റുമായി കടലിൽച്ചാടി രക്ഷപ്പെട്ടുവെന്നു പറഞ്ഞ് 28-നും കമ്പനിയിൽനിന്നു വിളിച്ചു.
പിന്നീട് ഒരു വിവരവും കമ്പനി അധികൃതരുടെ ഭാഗത്തു നിന്നും വീട്ടുകാർക്ക് കിട്ടിയിട്ടില്ല. മെയ് 13-ന് ടുണീഷ്യൻ കടലിൽനിന്ന് ഒരു മൃതശരീരം ലഭിച്ചു. അത് അർജ്ജുന്റേതാണോയെന്നു തിരിച്ചറിയാൻ അമ്മയുടെ ഡി.എൻ.എ. പരിശോധനാഫലം വേണമെന്നും എംബസിയിൽ നിന്ന് അറിയിച്ചിരുന്നു. അമ്മയുടെ ഡി.എൻ.എ. പ്രൊഫൈൽ മെയ് 21-ന് അയച്ചു. പക്ഷേ ലവട്ടം അന്വേഷണം നടത്തി. ഒരു വിവരവും കിട്ടിയിട്ടില്ല. പരിശോധനാഫലം എന്താണെന്നു പോലും അറിയിച്ചിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി.
മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഷിപ്പിങ് മന്ത്രാലയം, അടൂർ പ്രകാശ് എംപി., ശശി തരൂർ എംപി., ഒ.എസ്.അംബിക എംഎൽഎ., പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർക്കെല്ലാം പരാതികൾ നൽകി. ഒ.എസ്.അംബിക എംഎൽഎ., അടൂർ പ്രകാശ് എംപി. എന്നിവർ വീട് സന്ദർശിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഹൈക്കോടതിയിലും ഹർജി നൽകി.
https://www.facebook.com/Malayalivartha