പ്രമുഖ ചെറുകഥാ കൃത്ത് വി.ആര്‍.സുധീഷിനെതിരെ പരാതിയുമായി യുവതി; സമൂഹമാധ്യമം വഴി അപമാനിച്ചുവെന്ന പരാതിയിൽ കേസെടുത്ത് പോലീസ്

പ്രമുഖ ചെറുകഥാ കൃത്ത് വി.ആര്‍.സുധീഷിനെതിരെ പോലീസ് കേസെടുത്തു. ഒരു സ്ത്രീയുടെ പരാതിയെത്തുടര്‍ന്നാണ് കേസ്. തന്നെ സമൂഹമാധ്യമം വഴി അപമാനിച്ചുവെന്നാണ് മുഖ്യപരാതി. ഫോണിലൂടെ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു .
വിശദാംശങ്ങള്‍ അന്വേഷിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കോഴിക്കോട് ടൗണ്‍ അസി.കമ്മിഷണര്‍ അറിയിച്ചിട്ടുണ്ട്. കോഴിക്കാട് പ്രവര്‍ത്തിക്കുന്ന ഒരു പ്രസാധകയാണ് പരാതിക്കാരി. പുതിയ പ്രസാദകന് സുധീഷ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ കൊടുത്തിരുന്നു.
പ്രസിദ്ധീകരച്ച പുസ്തകം നിറയെ അക്ഷരത്തെറ്റുകളായിരുന്നു എന്നാല്‍ അടുത്തിടെ ഒരു പ്രസാധകര്‍ക്ക് കൊടുത്ത കുറിപ്പ് വായിച്ചിട്ട് മനസിലായില്ലെന്നും കഥാകൃത്ത് തന്റെ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. തുടര്‍ന്നാണ് കഥാകൃത്തിനെതിരെ ലൈംഗിക ആരോപണം അടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി പ്രസാധക രംഗത്തു വന്നത്.
https://www.facebook.com/Malayalivartha