സമൂഹമാധ്യമം വഴി പരിചയം, പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു, പരാതിക്ക് പിന്നാലെ കാമുകിയുടെ ഹോസ്റ്റലില്‍ ഒളിവിൽ താമസം, പൊലീസ് സംഘം പിടികൂടാനായി എത്തിയതും കാമുകിയുമായി ബൈക്കില്‍ കടന്നു, തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന അനുലാലിനെ സാഹസികമായി പിടികൂടി പോലീസ്

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ ഒളിവില്‍ കഴിയുകയും പിന്നീട് ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി. കൊല്ലം അറയ്ക്കല്‍ ചന്ദ്രമംഗലത്ത് വീട്ടില്‍ അനുലാല്‍(25) എന്നയാളാണ് പിടിയിലായത്.സമൂഹമാധ്യമം വഴി പരിചയപ്പെട്ട അടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഫെബ്രുവരിയിലാണ് ഇയാള്‍ ആലപ്പുഴ ബീച്ചിന് സമീപത്തെ ലോഡ്ജില്‍വെച്ച് പീഡിപ്പിച്ചത്.
പീഡനത്തിന് ഇരയായ വിവരം വീട്ടില്‍ പറഞ്ഞതോടെ പെണ്‍കുട്ടിയും കുടുംബവും അടൂര്‍ പൊലീസില്‍ പരാതി നല്‍കി.എന്നാൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അനുലാല്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനുലാല്‍ എറണാകുളത്ത് ഉണ്ടെന്ന് മനസിലാക്കിയത്.
അനുലാലിന്‍റെ നമ്പരില്‍നിന്ന് സ്ഥിരമായി വിളിച്ചിരുന്ന കാമുകിയുടെ നമ്പര്‍ മനസിലാക്കിയാണ് പൊലീസ് എറണാകുളത്ത് എത്തിയത്.കാമുകിയുടെ ഹോസ്റ്റലില്‍ ഒളിവില്‍ കഴിയുകയായിരുന്ന അനുലാലിനെ പൊലീസ് സംഘം പിടികൂടാനായി എത്തിയെങ്കിലും പൊലീസിനെ വെട്ടിച്ച്
ഇരുവരും ബൈക്കില്‍ കടന്നു. കാമുകിയ്ക്കൊപ്പം ബൈക്കില്‍ തമിഴ്നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അനുലാല്‍ പിടിയിലായത്.ബൈക്കിനെ പിന്തുടര്‍ന്ന പൊലീസ് സംഘം ചാലക്കുടിക്കും അതിരപ്പിള്ളിക്കും സമീപം വെച്ച് അനുലാലിനെ പിടികൂടുകയായിരുന്നു.
നേരത്തെ കാപ്പ ചുമത്തി കൊല്ലം ജില്ലയില്‍ നിന്ന് ഇയാളെ നാടുകടത്തിയിരുന്നു. വീടുകയറി ആക്രമണം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, വധശ്രമം തുടങ്ങി എട്ടോളം കേസുകളില്‍ പ്രതിയായിരുന്നു അനുലാല്‍. അടൂര്‍ സി.ഐ ടി.ഡി പ്രജീഷ്, എസ്‌ഐമാരായ എം മനീഷ്, ബിജു ജേക്കബ്, സിപിഒമാരായ സൂരജ്, രതീഷ്, റോബി ഐസക്, ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട പൊലീസ് സംഘമാണ് അതി സാഹസികമായി അനുലാലിനെ പിടികൂടിയത്.
https://www.facebook.com/Malayalivartha