Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സര്‍ക്കാര്‍ നിലപാടില്‍ വിറങ്ങലിച്ച് കേരളം ;സര്‍വ്വകക്ഷിയോഗം ബഹിഷ്‌ക്കരിച്ച് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന ഏറെ ആശങ്കകളിലേക്ക്; വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന യു.ഡി.എഫ്, ബി.ജെ.പി ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചു

15 NOVEMBER 2018 02:40 PM IST
മലയാളി വാര്‍ത്ത

ഒരടി പിറകോട്ടില്ല. സര്‍ക്കാര്‍ നിലപാടില്‍ വിറങ്ങലിച്ച് കേരളം. സര്‍വ്വകക്ഷിയോഗം ബഹിഷ്‌ക്കരിച്ച് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന ഏറെ ആശങ്കകളിലേക്ക്. യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉറച്ചുതന്നെ. സര്‍ക്കാരിനു പിടിവാശിയെന്ന് പ്രതിപക്ഷം. വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന യു.ഡി.എഫ്, ബി.ജെ.പി ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചു.

എന്നാല്‍ സര്‍ക്കാര്‍ വിധി നടപ്പിലാക്കുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കാനാണ് യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പിന്നീടു പറഞ്ഞു. ചുരുക്കത്തില്‍ വര്‍വ്വകക്ഷിയോഗം പൂര്‍ണ്ണ പരാജയമായി.
ശബരിമല മണ്ഡലകാലത്തിന് ഇനി 44 മണിക്കൂര്‍. വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാല്‍ പിറകോട്ട് പോകാന്‍ നിയമപരമായും, രാഷ്ട്രീയമായ നിലപാടിന്റെ പേരിലും സര്‍ക്കാര്‍ പെട്ട അവസ്ഥയിലാണ് ഇന്നത്തെ സര്‍വ്വകക്ഷി യോഗം നടന്നത്.

സമവായ ചര്‍ച്ചകള്‍ നടത്താതെ മുഖം രക്ഷിക്കുക സര്‍ക്കാരിന് എളുപ്പമല്ല. പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് കാര്യങ്ങളെ ഇത്ര വഷളാക്കിയത് എന്ന ആരോപണം ബി.ജെ.പി ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുമ്പോള്‍ പിടിവാശി കാട്ടി കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ അത് കൂടുതല്‍ കുഴപ്പമാകും. സര്‍വകക്ഷി യോഗത്തിന് മുന്‍പ് സര്‍വത്ര ആശയക്കുഴപ്പമായിരുന്നു സര്‍ക്കാരിന്. സാവകാശ ഹര്‍ജി നല്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെ സര്‍ക്കാര്‍ നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി എതിര്‍ത്തു. എന്നാല്‍ ദെവസ്വം കമ്മീഷണര്‍ സാവകാശ ഹര്‍ജി നല്കുമെന്ന് പറയുകയും മന്ത്രി കടകംപള്ളി അത് തിരുത്തുകയും ചെയ്തത് കൂടുതല്‍ ആശയക്കുഴപ്പം വ്യക്തമാക്കുന്നതായിരുന്നു. പിണറായി വിജയന്‍ മുന്‍പോട്ടുവച്ച നവോത്ഥാന മുന്നേറ്റ കാഴ്ചപ്പാടും, സര്‍ക്കാര്‍ നിലപാടും മയപ്പെടുത്തിയാല്‍ കഴിഞ്ഞ ഒരു മാസത്തെ സി.പി.എം പരിശ്രമങ്ങള്‍ എന്തിനായിരുന്നെന്ന് ചോദ്യമുയരും.

യു.ഡി.എഫും, ബി.ജെ.പിയും നിലപാട് തിരുത്താതെ കൂടുതല്‍ ശക്തമായി നില്ക്കുന്നത് പ്രതിസന്ധിയുമാണ്. കോടതി എന്തു പറഞ്ഞാലും ഒരു യുവതിയെപ്പോലും മല ചവിട്ടിക്കില്ലെന്നാണ് ബി.ജെ.പി പറയുന്നത്. അതു തന്നെയാണ് കോണ്‍ഗ്രസിലെ കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാടും.
മണ്ഡല മകരവിളക്ക് 65 ദിവസം നീളുന്ന ദൈര്‍ഘ്യമേറിയ കാലയളവാണ്. ഇത്രയും കാലം കനത്ത സുരക്ഷാബന്തവസ് ഒരുക്കുന്നതിന് ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ദീര്‍ഘകാലം സമരവും പ്രതിരോധവും തീര്‍ക്കുക സമരക്കാര്‍ക്കും അത്രയെളുപ്പമാവില്ല.

സര്‍ക്കാരിന്റെ ഒരു പുറകോട്ടുപോക്ക് ഇപ്പോള്‍ സി.പി.എം മുന്നോട്ടുവയ്ക്കുന്ന പുരോഗമന കാഴ്ചപ്പാടില്‍ നിന്ന് പുറകോട്ടേയ്ക്കുള്ള മടക്കമാണ്. യോഗത്തിനു മുന്നോടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതി തയ്യാറാക്കിയ 12 പേജുള്ള പ്രസ്താവന വായിച്ചു. മുഖ്യമന്ത്രിക്ക് ശേഷം രമേശ് ചെന്നിത്തല സംസാരിച്ചു. യുവതീ പ്രവേശനം അനുവദിക്കരുത് എന്ന നിലപാടാണ് യു.ഡി.എഫിനെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കിയതോടെ സര്‍വ്വകക്ഷി യോഗം പൊളിയുകയായിരുന്നു. ഇനി സംഘര്‍ഷ നിര്‍ഭരമായ ദിവസങ്ങളിലേക്കാണ് ശബരിമല കടക്കുന്നതെന്ന് വ്യക്തം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (6 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (12 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (42 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (49 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (55 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends