മധുവിന് പിന്നാലെ ചന്ദ്രനും; മോഷണ കുറ്റം ആരോപിച്ച് കെട്ടിയിട്ട് മര്‍ദിച്ചയാള്‍ മരിച്ചു! ആള്‍ക്കൂട്ട ആക്രമണത്തില്‍ ഞെട്ടിവിറച്ച് കേരളം; നടുക്കം മാറാതെ തലസ്ഥാനം..

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് തിരുവനന്തപുരത്ത് നിന്ന് വരുന്നത്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രന്‍ ആണ് മരിച്ചത്. മോഷണ കുറ്റം ആരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ മര്‍ദിച്ചത്.
പാത്രങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് കഴിഞ്ഞമാസം 28 നാണ് ഒരു കൂട്ടം ആളുകള്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദിച്ചത്. ഈ സംഭവം നടന്ന്് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ചന്ദ്രന്‍ മരിച്ചത്.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട സംഭവം കേരളം മറന്നുകാണില്ല. 2018 ഫെബ്രുവരി 22ന് മധു എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ചുമത്തിയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.. ഇതുസംബന്ധിച്ച് 16 പേരെ പ്രതികളാക്കി കേസെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴും മധുവിന് നീതികിട്ടാനായി ആ കുടുംബം കാത്തിരിക്കുകയാണ്.
മധു മരിച്ച കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നതിലും വീട്ടുകാര്‍ കടുത്ത ആശങ്കയിലാണ്. കോടതിയില്‍ ഹാജരാക്കിയ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. പത്താംസാക്ഷി ഉണ്ണിക്കൃഷ്ണന്‍, മധുവിന്റെ ബന്ധുവായ 11ആം സാക്ഷി ചന്ദ്രന്‍ എന്നിവരാണ് കൂറുമാറിയത്. സാക്ഷികളെ പ്രതികള്‍ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. പണം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റുകയാണെന്ന് മധുവിന്റെ അമ്മ ആരോപിക്കുന്നു. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മധുവിന്റെ സഹാദരിയും വ്യക്തമാക്കി.
വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും മധുവിന്റെ മരണത്തിലെ ഞെട്ടലില്‍ നിന്ന് കരകയറാന്‍ കേരളത്തിന് ഇനിയും സാധിച്ചിട്ടില്ല. അതിന് പിന്നാലെയാണ് ഇപ്പോള്‍ ചന്ദ്രനേയും ആള്‍കൂട്ടം മര്‍ദിച്ച് കൊന്നിരിക്കുന്നത്. അതേസമയം അള്‍സര്‍ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചന്ദ്രന്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്തായാലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ...
പാത്രങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് കഴിഞ്ഞമാസം 28 നാണ് ഒരു കൂട്ടം ആളുകള്‍ ചിറയന്‍കീഴ് സ്വദേശിയായ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദിച്ചത്. ഈ സംഭവം നടന്ന്് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ചന്ദ്രന്‍ മരിച്ചത്.
https://www.facebook.com/Malayalivartha