തവനൂരില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം... കരിങ്കൊടി കാട്ടി പ്രവര്‍ത്തകര്‍.... ജലപീരങ്കി പ്രയോഗിച്ച് പോലീസ്.... പുതിയ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനത്തിനായി തവനൂരിലേക്ക് പോകവേയാണ് സംഭവം

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടി ബിജെപി പ്രവര്‍ത്തകര്‍. പുതിയ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനത്തിനായി തവനൂരിലേക്ക് പോകവേ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കുന്ദംകുളത്ത് വച്ചാണ് ബി ജെ പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
ഇതിന് പിന്നാലെ തവനൂരിലെത്തിയ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും രംഗത്തെത്തി. ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദിയ്ക്ക് പുറത്താണ് പ്രതിഷേധം നടക്കുന്നത്.
പ്രതിഷേധവും കരിങ്കൊടിയുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ജല പീരങ്കി ഉള്‍പ്പെടെ ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. കൂടാതെ പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ചെയ്തു. ഇതിനിടെ ബാരിക്കേഡിനിടയിലൂടെ അകത്തേക്ക് കയറിയ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്നും പൊലീസ് ജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു. പകരം മഞ്ഞ മാസ്‌ക് നല്‍കുകയും ചെയ്തു. ഉദ്ഘാടനത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരെ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നുള്ളു.
മാസ്‌ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളെടുക്കാന്‍ മാദ്ധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേസമയം മാസ്‌ക് അഴിപ്പിച്ച പൊലീസ് പ്രവര്‍ത്തിയെ ന്യായീകരിച്ച് ഇടത് നേതാക്കളും രംഗത്തെത്തി. മാസ്‌ക് മാറ്റുന്നതിന് നിര്‍ദ്ദേശമില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.
അതേസമയം 700 ഓളം പൊലീസുകാരെയാണ് മലപ്പുറത്തെ പരിപാടികളുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha