'അപ്പോള്‍ അതാണല്ലേ മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടി....' മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും എതിരെ രഹസ്യമൊഴി കൊടുത്തതിന് പിന്നാലെ കേസ് വീണ്ടും വലിയ വിവാദത്തിലേക്കാണ് നയിച്ചിരുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.
ആയതിനാൽ തന്നെ പ്രതിഷേധത്തിനിടെ സംഘര്‍ഷ സാധ്യതയുള്ളത് കൊണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. അങ്ങനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പരിപാടിയില്‍ കറുത്ത് മാസ്‌കിന് വിലക്കുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയുണ്ടായി.
ഇതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കറുത്ത വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബക്കില്‍ പോസ്റ്റ് ചെയ്താണ് രാഹുലിന്റെ പരിഹാസം എന്നത്. 'അപ്പോള്‍ അതാണല്ലേ മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടി' എന്ന കുറിപ്പോടെയാണ് രാഹുല്‍ ചിത്രം പങ്കുച്ചിരിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ വന്‍ സുരക്ഷായാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. പോലീസിന് ഇത്തരത്തിലുള്ള യാതൊരു നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാണിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌ക്ക് ധരിച്ച് എത്തിയവരോട് അത് ഊരി മാറ്റാന്‍ കോട്ടയത്തെയും എറണാകുളത്തെയും പരിപാടികളില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായി മാറിയത്.
എന്നാൽ ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. കറുത്ത മാസ്‌ക്കിന് വിലക്ക് ഇല്ലെന്നും പോലീസിനോട് ഇത് പരിശോധിക്കണം എന്നോ പിടികൂടാനോ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കിടെ കറുത്ത വസ്ത്രം ധരിച്ച് എത്തിയ ട്രാന്‍സ്ജെന്റേഴ്സിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha