കണ്ണിൽച്ചോരയില്ലാത്ത വനപാലകർ? കൊന്ന് കറിവച്ചത് വഴിയരികിൽ അവശയായി കിടന്ന മാനിനെ! സംരക്ഷിത വിഭാഗത്തിലെ ഷെഡ്യൂൾ മൂന്നിൽപെട്ട മാനിനെ കറിവച്ചത് ആദിവാസികളുടെ കൂരയിൽ ഇറച്ചി വെന്താൽ ഓടിയെത്തി വന്യമൃഗ ഇറച്ചി അല്ലെന്ന് ഉറപ്പാക്കുന്ന വനപാലകർ

വനപാലകരുടെ കണ്ണീച്ചോരയില്ലാത്ത പ്രവർത്തിയിൽ അന്തിച്ച് ഒരു നാട്. വഴിയിൽ അവശയായി കിടന്ന മാനിനെ വനപാലകർ കൊണ്ടു പോയി കൊന്നു കറി വച്ചതായി റിപ്പോർട്ട്. ചൂളിയാമല സെക്‌ഷനിൽ കഴിഞ്ഞ 10ന് ആണ് സംഭവം നടന്നതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഗുരുതര കുറ്റകൃത്യമായിട്ടും ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ഉന്നതർ സംഭവം രഹസ്യമാക്കി വയ്ക്കുകയും ചെയ്യുകയായിരുന്നു. ഇതോടൊപ്പം തന്നെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിക്കാത്ത വിവരവും പുറത്ത് വരുന്നുണ്ട്. ആദിവാസികളുടെ കൂരയിൽ ഇറച്ചി വെന്താൽ ഓടിയെത്തി വന്യമൃഗ ഇറച്ചി അല്ലെന്ന് ഉറപ്പാക്കുന്ന വനപാലകരാണ് സംരക്ഷിത വിഭാഗത്തിലെ ഷെഡ്യൂൾ മൂന്നിൽപെട്ട മാനിനെ ഇത്തരത്തിൽ കറിവച്ചത്.
അതോടൊപ്പം തന്നെ മാനിനെ വേട്ടയാടുകയോ ഇറച്ചിയാക്കുകയോ ചെയ്താൽ 3വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എന്നതാണ്. 15 കിലോഗ്രാമോളം വലുപ്പമുള്ള കേഴമാൻ ചുളിയാമല വഴിയരികിൽ അവശയായി കിടക്കുന്നുവെന്ന് പ്രദേശ വാസികളാണ് വനം വകുപ്പിനെ അറിയിച്ചിരിക്കുന്നത്. സെക്‌ഷനിലെ ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനൊപ്പം റേഞ്ച് ഓഫിസറെയും വിവരം ധരിപ്പിക്കുകയുണ്ടായി. ആദ്യം വിവരമറിഞ്ഞ രണ്ട് അംഗം വനപാലക സംഘം സ്ഥലത്തെത്തി മാനിനെ ‘കസ്റ്റഡി’യിലെടുക്കുകയുണ്ടായി സെക്ഷൻ ഫോറസ്റ്റ് ഓഫിസെത്തിച്ച് ഇറച്ചിയാക്കിയെന്നാണ് വിവരം.2 ദിവസത്തിനു ശേഷം റേഞ്ച് ഓഫിസറെത്തി വനപാലകരോട് കേഴ മാനിന്റെ കാര്യം തിരക്കിയിരുന്നു.
കൂടാതെ ചത്തു പോയെന്നും മറവ് ചെയ്തെന്നുള്ള മറുപടിയാണ് നൽകിയതത്രെ. സംശയം തോന്നിയ ഉദ്യോഗസ്ഥൻ മറവ് ചെയ്ത സ്ഥലം കാണിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ കൂട്ടാക്കിയിരുന്നില്ല. എന്നാൽ നടപടി ഉണ്ടാകാത്തത് വനം വകുപ്പിലെ ഒരു യൂണിയന്റെ ഇടപെടൽ കാരണമാണെന്നാണു ലഭ്യമാകുന്ന വിവരം. 2 ആഴ്ച മുൻപ് തിരുവനന്തപുരം ഡിഎഫ്ഒയ്ക്ക് ലഭിച്ച മറ്റൊരു പരാതിയിൽ സംഘത്തിലുണ്ടായിരുന്ന ഒരു വാച്ചറെ പുറത്താക്കിയിരുന്നു. ഇതിനിടെയാണ് മാനിനെ കൊന്ന് കറിവച്ചുവെന്ന ആരോപണം ഉയർന്നു വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























