കണ്ണീർക്കാഴ്ചയായി... ചെങ്ങന്നൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു

കണ്ണീരടക്കാനാവാതെ... കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതിൽ ടോം തോമസിന്റെയും ജിൻസിയുടെയും മകൻ ആക്സ്റ്റൺ പി. തോമസ് ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. വീട്ടിലെ മറ്റൊരു മുറിയിൽ കുട്ടി കളിക്കുകയായിരുന്നു. ഇതിനിടെ ജിൻസി അടുക്കളയിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. തെരച്ചിലിലാണ് കുട്ടിയെ കുളിമുറിയിലെ ബക്കറ്റിൽ വീണനിലയിൽ കണ്ടത്.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കളിക്കുന്നതിനിടെ മുറിയോടു ചേർന്ന കുളിമുറിയിലേക്ക് കുട്ടി പോയതാണ്. ബക്കറ്റിൽ വെള്ളം കുറവായിരുന്നെങ്കിലും തലകുത്തി വീണതാണ് മരണകാരണമായത്.
"
https://www.facebook.com/Malayalivartha























