Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ മലയാളികള്‍... തലസ്ഥാന ഭരണം പിടിച്ച് 45-ാം ദിനത്തിൽ വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും


‌‌‌തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും...കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


  ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...

ആകാംക്ഷയോടെ മലയാളികള്‍... തലസ്ഥാന ഭരണം പിടിച്ച് 45-ാം ദിനത്തിൽ വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും

21 JANUARY 2026 09:28 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവല്ലയിൽ വീട്ടിലെ കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

അവസാന മണിക്കൂറിൽ ഹൈക്കോടതിയിൽ കൊടൂര നീക്കം..! രാഹുലിനെതിനെ POCSO..? അഡ്വ ജോൺ V/S അഡ്വ രാജീവ്

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടി വിജയിച്ച മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത കോൾ സെന്‍റർ സംവിധാനമായ 'സ്മാർട്ടി' പ്രവർത്തനസജ്ജമായി...

23 ന് മോദി തലസ്ഥാനത്ത് നഗരം വിറപ്പിച്ച് റോഡ് ഷോ..! SPG വളഞ്ഞു, കാൽലക്ഷം പേർ ഇറങ്ങും,VVR-ന്റെ പട്ടാഭിഷേകം..!

അങ്ങനെ ബിജെപി വാക്ക് പാലിക്കുന്നു. തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ബി ജെ പി ഭരണം പിടിച്ച തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിൻറ് വഴി മിഷൻ കേരളമാണ് ലക്ഷ്യം. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഭരണം പിടിച്ചതിന് പിന്നാലെ വാക്ക്പാലിച്ച് എത്തുന്ന മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ തലസ്ഥാനത്ത് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വികസിത തിരുവനന്തപുരത്തിന്‍റെ ബ്ലൂപ്രിന്റ് പ്രധാനമന്ത്രി പുറത്തിറക്കുന്നതാകും ഏറ്റവും ശ്രദ്ധേയം. കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

തലസ്ഥാനത്ത് പുതിയ കേന്ദ്ര പദ്ധതികൾ, സ്മാർട്ട് സിറ്റിയുടെ അടുത്തഘട്ടം, മാലിന്യ സംസ്ക്കരണത്തിനുള്ള ബൃഹദ് സംരഭം, വിഴിഞ്ഞം തുറമുഖം കണക്ട് ചെയ്തുള്ള വികസന കോറിഡോർ അടക്കം പ്ലാനിലുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്താണ് പരിപാടികൾ. ആദ്യം അമൃത് ഭാരത് സർവീസുൾപ്പടെ നാല് പുതിയ ട്രെയ്നുകളുടെ ഫ്ലാഗ് ഓഫ്. പിന്നാലെയാണ് ബി ജെ പിയുടെ പൊതുസമ്മേളനം. പൊതുസമ്മേളനം വമ്പൻ വിജയമാകുമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളെ മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്ക് മുമ്പേയെത്തിയ അമിത് ഷാ സംസ്ഥാന ബി ജെ പിക്ക് മുന്നിൽ വച്ചത് മിഷൻ 2026 ആണ്. പ്രധാനമന്ത്രി കൂടിയെത്തുന്നതോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ബി ജെ പി സജീവമാക്കും.

അഴിമതി ചെയ്യാൻ ഒരാളെയും അനുവദിക്കില്ലെന്ന് തിരുവനന്തപുരം മേയർ വിവി രാജേഷ്. കോർപ്പറേഷൻ ഉദ്യോഗസ്ഥരോടാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്. ഭരിക്കുന്ന പാർട്ടിക്ക് പണം സമ്പാദിക്കാനുള്ള കറവ പശുവല്ല കോർപറേഷനെന്നും രാഷ്ട്രീയപാർട്ടികളുടെ ഫ്ലക്സ് പരിപാടി കഴിഞ്ഞാൽ നിർബന്ധമായി മാറ്റണം, 10 മുതൽ അഞ്ച് മണി വരെ ജോലി ചെയ്യുന്നെന്ന് ഉറപ്പാക്കണം. കൊടി കെട്ടുകയോ, പാർട്ടി പ്രവർത്തനമോ ചെയ്യാം, പക്ഷേ ജോലി സമയത്ത് പാടില്ല. ജനങ്ങളോട് സൗഹർദപരമായി പെരുമാറണം. അനാവശ്യമായി ഫയലുകൾ പിടിച്ചുവയ്ക്കരുത് എന്നീ നിർദേശങ്ങളാണ് മേയർ വിവി രാജേഷ് നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെയാണ് തിരഞ്ഞെടുത്തത്. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് വോട്ട് ചെയ്തു. കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി. നന്തൻകോട് കൗൺസിലര്‍ കെ ആർ ക്ലീറ്റസ്, വെങ്ങാനൂര്‍ കൗൺസിലര്‍ എസ് ലതിക എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. ഒപ്പിട്ടതിലെ പിഴവാണ് കാരണം. കോൺഗ്രസ് വിമതനായി പൗണ്ട്കടവിൽ മത്സരിച്ചു വിജയിച്ച സുധീഷ് കുമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

വോട്ടെടുപ്പിന് തൊട്ടു മുൻപായി, ബിജെപി കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം സിപിഎം കൗൺസിലർ എസ് പി ദീപക് ചൂണ്ടിക്കാട്ടിയെങ്കിലും കളക്ടർ നിരസിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇക്കാര്യം ഉന്നയിക്കണമായിരുന്നു എന്ന് കളക്ടർ അനുകുമാരി പറഞ്ഞു. കയ്യടിയോടെയാണ് ബിജെപി അംഗങ്ങൾ കലക്ടറുടെ വാക്കുകളെ സ്വീകരിച്ചത്.
സത്യപ്രതിജ്ഞ കഴിഞ്ഞ് ഫോമുകളിൽ ഒപ്പിടുകയും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കളക്ടർ പറഞ്ഞു. തുടർന്ന് വോട്ടെണ്ണുന്നതിലേക്ക് കടന്നു.

ഭരിക്കുന്ന പാര്‍ട്ടിക്ക് പണം സമ്പാദിക്കാനുള്ള കറവ പശുവല്ല കോര്‍പറേഷനെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് പറഞ്ഞു. അഴിമതി കാട്ടാന്‍ ഒരാളെയും അനുവദിക്കില്ല. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരോടാണ് മേയര്‍ ഇക്കാര്യം പറഞ്ഞത്.

രാഷ്‌ട്രീയപാര്‍ട്ടികളുടെ ഫ്‌ലക്‌സ,് പരിപാടി കഴിഞ്ഞാല്‍ നിര്‍ബന്ധമായും നീക്കണം.10 മുതല്‍ 5 മണി വരെ ജോലി ചെയ്യുന്നെന്ന് ഉറപ്പാക്കണം. കൊടി കെട്ടുകയോ, പാര്‍ട്ടി പ്രവര്‍ത്തനമോ ജോലി സമയത്ത് പാടില്ല.ജനങ്ങളോട് സൗഹര്‍ദപരമായി ഇടപെടണം. ഫയലുകള്‍ അനാവശ്യമായി പിടിച്ചുവയ്‌ക്കരുത് എന്നീ നിര്‍ദേശങ്ങളാണ് മേയര്‍ വി വി രാജേഷ് നല്‍കിയിരിക്കുന്നത്.

അതേസമയം, ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാറുമായി കോര്‍പ്പറേഷന്‍ മേയര്‍ വിവി രാജേഷ് ഇന്നലെ കൂടിക്കാഴ്ച നടത്തി.തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ ഇലക്ട്രിക് ബസുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ചര്‍ച്ച നടന്നത്. ബസുകളുടെ റൂട്ടുകളിലടക്കം മേയര്‍ മന്ത്രിയെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക് ബസുകളുടെ സര്‍വീസില്‍ നിലവിലെ സാഹചര്യം തുടരാന്‍ ചര്‍ച്ചയില്‍ ധാരണയായി.

അതേസമയം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി തിരുവനന്തപുരം മേയർ വിവി രാജേഷ്. മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സൗഹൃദ സന്ദർശനം.

വെള്ളാപ്പള്ളി നടേശനുമായി യുവമോർച്ച പ്രവർത്തന കാലംമുതൽ വ്യക്തിപരമായും സംഘടനാപരമായും അടുപ്പമുണ്ടായിരുന്നു. തിരുവനന്തപുരം മേയർ എന്ന സ്ഥാനം ഏറ്റെടുത്ത ശേഷം വിവിധ മേഖലകളിൽ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവരെ സന്ദർശിക്കുന്നതിന്റെ ഭാഗമാണ് വെള്ളാപ്പള്ളി കൂടികാഴ്‌ച്ചയെന്ന് തിരുവനന്തപുരം മേയർ വി.വി.രാജേഷ്.. വി കെ പ്രശാന്തുമായി തർക്കങ്ങൾ ഇല്ല. വെള്ളാപ്പള്ളിയുടെ തീവ്രവാദ പരാമർശം ശ്രദ്ധയിൽ പെട്ടിട്ടില്ല. അദ്ദേഹം അങ്ങനെ പറയുന്ന ആളല്ല വെള്ളാപ്പള്ളി അദ്ദേഹം പറഞ്ഞത് ജീവിതാനുഭവത്തിൽ നിന്നാകുമെന്നും വി.വി രാജേഷ് അഭിപ്രായപ്പെട്ടു.

വികെ പ്രശാന്ത്‌ – ആർ ശ്രീലേഖ വിഷയത്തിൽ ഇരുവരും തമ്മിൽ തർക്കമില്ല. ഇരുവരും തമ്മിൽ നല്ല സൗഹൃദമാണ് ഉള്ളത് . ഇത് തർക്കമാക്കിയത് മാധ്യമങ്ങളാണ് . കൗൺസിലർ അവരുടെ മുറിയിൽ ഇരുന്ന് പ്രവർത്തിക്കുന്നു. എംഎൽഎ എംഎൽഎയുടെ മുറിയിൽ ഇരുന്നു പ്രവർത്തിക്കുന്നു. രണ്ടു മുറികളിൽ ഇരുന്ന് സൗഹൃദപരമായാണ് പ്രവർത്തിക്കുന്നതെന്നും വി വി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർ‌ത്ഥിയായി പ്രഖ്യാപിച്ച തീരുമാനത്തിൽ പ്രതികരണവുമായി വിവി രാജേഷ് രംഗത്തെത്തി. ഇത് സാധാരണക്കാരുടെ വിജയമാണെന്ന് വിവി രാജേഷ് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നു. ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ. 50 പേരും മേയറാകാൻ യോഗ്യരാണെന്നും വിവി രാജേഷ് പറഞ്ഞു.

വളരെ അപ്രതീക്ഷിതമായിട്ടാണ് തീരുമാനം വന്നതെന്ന് ബിജെപിയുടെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായ ആശാനാഥ് പ്രതികരിച്ചു. പാർട്ടി ഏൽപ്പിച്ചത് ഭാരിച്ച ഉത്തരവാദിത്വമാണ്. ജനങ്ങളിൽ ഒരാളായി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ആശാനാഥ് പറഞ്ഞു.

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോ​ഗത്തിന് ശേഷമാണ് വിവി രാജേഷിനെ ബിജെപി മേയർ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. ആശാനാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികൾക്ക് ആർ ശ്രീലേഖ മധുരം നൽകി സന്തോഷം പങ്കുവെച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിൽ പിവി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും. അൻവറിനെതിരെ സ്ഥാനാർഥിയെ നിർത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സി ജി ഉണ്ണി അറിയിച്ചു. ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാതെയും അനുമതിയില്ലാതെയുമാണ് അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതെന്നും സി ജി ഉണ്ണി പറഞ്ഞു. ഇടതുമുന്നണിയിൽ നിന്നും കലഹിച്ച് എംഎൽഎ സ്ഥാനം രാജിവച്ച അൻവർ ബേപ്പൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ബേപ്പൂരിൽ നിലവിലെ എംഎൽഎയായ മുഹമ്മദ് റിയാസിനോട് അൻവർ ഏറ്റുമുട്ടുന്നത് രാഷ്ട്രീയ കേരളത്തിൽ ഏവരും ഉറ്റുനോക്കുന്ന മത്സരമായിരിക്കും.

അതേസമയം ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് പിവി അൻവറിൻ്റെ നീക്കം. ഇതിനായി പ്രചാരണവും തുടങ്ങിയിരുന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസിൻ്റെ സിറ്റിങ് സീറ്റായ ഇവിടം എൽഡിഎഫ് പതിവായി ജയിച്ചുകയറുന്ന മണ്ഡലമാണ്. ഈ സാഹചര്യത്തിലാണ് പിവി അൻവർ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങിയത്.

താൻ മത്സരിക്കുന്നത് കുടുംബാധിപത്യത്തിന് എതിരെയാണെന്നും മരുമോനിസമാണ് മുഖ്യമന്ത്രിയെ തകർത്തതെന്നും മണ്ഡലത്തിൽ വോട്ടർമാരെ കാണാനെത്തിയ പിവി അൻവർ പറഞ്ഞിരുന്നു. മരുമോൻ വന്ന ശേഷമാണ് സഖാവ് പിണറായി സഖാവ് പിണറായി അല്ലാതായി മാറിയത്. മരുമോനെ കൊണ്ടുവന്നപ്പോൾ കോഴിക്കോട് ജില്ലയിലെ പല നേതാക്കളും അവഗണിക്കപ്പെട്ടു. അവരുടെയെല്ലാം പിന്തുണ തനിക്ക് കിട്ടുമെന്നും അൻവർ പറഞ്ഞു.

അതേസമയം ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി. പത്മകുമാറിന് പുറമേ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷകളിലാകും ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കുക. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ഈ ഹർജികളിൽ വിധി പറയുന്നത്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും ശക്തമായി എതിർത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ഗൗരവകരമായ തെളിവുകളുണ്ടെന്നും അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നുമാണ് സർക്കാരിന്റെ വാദം. നേരത്തെ ജനുവരി എട്ടിന് കേസ് പരിഗണിച്ച ഹൈക്കോടതി വിശദമായ വാദം കേട്ടിരുന്നു.

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും സി പി എം നേതാവുമായ എ പത്മകുമാറിനെ നവംബർ 20 നാണ് എസ് ഐ ടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വർണ്ണം ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ പത്മകുമാർ അടങ്ങുന്ന ബോർഡിനും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്. എ പത്മകുമാറിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്നാണ് എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചത്. പത്മകുമാർ നൽകിയ മൊഴിയും എസ് ഐ ടി കണ്ടെത്തിയ തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ട് എന്ന് അന്വേഷണ സംഘം സത്യവാങ്മൂലവും നൽകിയിട്ടുണ്ട്. നേരത്തെ കൊല്ലം വിജിലൻസ് കോടതി പത്മകുമാർ അടക്കമുള്ള പ്രതികളുടെ ജാമ്യഹർജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ ഹൈക്കോടതിയിലെത്തിയത്.

അതിനിടെ ശബരിമല സ്വർണ്ണക്കടത്ത് കേസില ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം കടത്തിയ കേസിലാണ് ജാമ്യം. അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കോടതി സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. ശാസ്ത്രീയ പരിശോധനാഫലം വൈകിയതും അന്വേഷണം തീരാത്തതും കൊണ്ടാണ് കുറ്റപത്രം വൈകിയതന്നാണ് എസ് ഐ ടി വിശദീകരണം. കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉടൻ ജയിലിന് പുറത്തിറങ്ങാൻ കഴിയില്ല. ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് കൂടി നിലവിലുള്ളതിനാലാണ് ഇത്. ആ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ പ്രതിക്ക് ജയിൽ മോചനം സാധ്യമാകൂ. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ സംബന്ധിച്ച് കട്ടിളപ്പടി കേസ് നിർണ്ണായകമാണ്.

ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുരാരി ബാബുവിന്റെ വീട്ടിലെ ഇഡി പരിശോധന അവസാനിച്ചു. 13 മണിക്കൂർ നീണ്ട പരിശോധനയാണ് ഇഡി അവസാനിപ്പിച്ചത്. രാവിലെ മുതൽ തുടങ്ങിയ പരിശോധന അവസാനിപ്പിച്ച് ഇഡി സംഘം വീട്ടിൽ നിന്ന് മടങ്ങി. മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകൾ, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകൾ, വാഹനങ്ങളുടെ രേഖകൾ, വീട് നിർമ്മാണത്തിന്റെ രേഖകൾ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം. അതേസമയം, ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെ ഇഡി പരിശോധനയും അവസാനിപ്പിച്ച് ഇഡി സംഘം മടങ്ങി.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റി, പത്മകുമാർ, എൻ വാസു അടക്കമുള്ള പ്രതികളുടെ വീടുകളിലാണ് മിന്നൽ പരിശോധന തുടരുന്നത്. സ്വർ‍‍ണക്കൊള്ളയക്ക് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലിന്‍റെ വ്യാപ്തി കണ്ടെത്തുന്നതിനാണ് ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ മൂന്ന് സംസ്ഥാനങ്ങളിലെ പരിശോധന.

വിവിധ സംസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അതീവ രഹസ്യമായാണ് ഓപ്പറേഷൻ ഗോൾഡൻ ഷാഡോ. നിലവിൽ പ്രതിപ്പട്ടികയിലുള്ളവരുടെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, സാക്ഷികളുടെ വീടുകൾ അടക്കം ഇഡി സംഘം പരിശോധന നടത്തി. തിരുവനന്തപുരത്ത് ദേവസ്വം ബോ‍ഡ് ആസ്ഥാനത്തടക്കം 4 ഇടത്തിലായിരുന്നു ഇഡി എത്തിയത്. റെയ്ഡിന് മുൻപ് വിവരം പ്രസിഡൻ്റ് കെ ജയകുമാറിനെ ഇഡി അറിയിച്ചു. ഉദ്യോഗസ്ഥർ ഫയലുകൾ എടുത്ത് നൽകി. മുൻ ദേവസ്വം കമ്മീഷ്ണർ എൻ വാസുവിന്‍റെ പേട്ടയിലെ വീട്ടിലെത്തി നോട്ടീസ് നൽകിയാണ് റെയഡ് തുടങ്ങിയത്. പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടിൽ റെയ്ഡ് ഉദ്യോഗസ്ഥരെത്തിയപ്പോൾ ആരുമുണ്ടായില്ല. പിന്നീട് സഹോദരിയുടെ വീട്ടിൽ നിന്ന് അമ്മയെ എത്തിച്ചായിരുന്നു പരിശോധന.

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിയെ അറസ്റ്റ് ചെയ്യാമെങ്കിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വർണക്കൊള്ളയിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണം. കേസിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് പുറത്തിറങ്ങാൻ എസ്ഐടി അവസരം ഒരുക്കുകയാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കടകംപള്ളിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തി. കടകംപള്ളി സുരേന്ദ്രന്റെ കരിക്കകത്തെ വീട്ടിലേക്ക് ആയിരുന്നു പ്രതിഷേധം.

ശബരിമല സ്വർണ്ണക്കള്ളയിൽ പ്രതിഷേധിച്ച് മന്ത്രി വി എൻ വാസവന്റെ ഓഫീസിലേക്കും ബിജെപി മാർച്ച് നടത്തി. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടുകൾ തകർത്തു മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

വിഡി സതീശനെതിരെ വീണ്ടും വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സതീശൻ എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നുവെന്നാണ് വെള്ളാപ്പള്ളിയുടെ പുതിയ ആരോപണം. വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് വെള്ളാപ്പള്ളി തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. കൂടാതെ സതീശൻ എല്ലാ മത സാമുദായിക വിഭാഗങ്ങളെയും ആക്ഷേപിക്കുന്നയാളാണെന്നും പ്രീണന നയവും ഇരട്ടത്താപ്പും ഒരുമിച്ച് സ്വീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം ഇങ്ങനെ

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്‍റേത്. എല്ലാ മതസാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശൻ സ്വീകരിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്‍റെ ദർശനങ്ങളിലൂന്നി രാജ്യംമുഴുവൻ പ്രചരണം നടത്തുന്ന ലോക് സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടേയും, പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പ്രതിനിധിയായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെയും അറിവോടെയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കണം. ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങൾക്ക് അധികാരത്തിൽ ഉൾപ്പെടെ അർഹമായ നീതി ഉറപ്പാക്കുമെന്നു പറഞ്ഞു പ്രചാരണം നടത്തിയ രാഹുൽ ഗാന്ധിയെ സതീശൻ വെല്ലുവിളിക്കുകയല്ലേ ഇതിലൂടെ ചെയ്യുന്നത്. ശ്രീനാരായണഗുരുദേവ തൃക്കരങ്ങളാൽ സ്ഥാപിതമായ എസ്.എൻ.ഡി.പി യോഗത്തെ മാത്രമല്ല ഗുരുദേവ ദർശനങ്ങളെകൂടിയാണ് സതീശൻ ആക്ഷേപിക്കുന്നത്. ഇതാദ്യമായല്ല സതീശൻ എസ്.എൻ.ഡി.പി യോഗത്തെ ആക്ഷേപിക്കുന്നത്. പറവൂരിൽ ഉൾപ്പെടെ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നുകൊണ്ടാണ് സതീശന്റെ നീക്കങ്ങൾ. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണു സതീശന്റെ ശ്രമം.

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്നു വീമ്പിളക്കുന്ന സതീശൻ എൻ .എസ്.എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂർ തിണ്ണ നിരങ്ങിയ കഥ പുറത്തു വന്നുകഴിഞ്ഞു. കൊച്ചിയിൽ സിറോ മലബാർ സഭയുടെ സിനഡ് നടന്നപ്പോൾ അവിടെ മറ്റൊരു കാറിൽ ആരും അറിയാതെ സതീശൻ പോയത് എന്തിനാണെന്നും വെളിപ്പെടുത്തണം. ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖമാണിത്. എസ്.എൻ.ഡി.പി യോഗത്തെ ആക്ഷേപിക്കുന്ന സതീശൻ, ശിവഗിരിയിൽ പ്രസംഗിക്കാൻ പോയപ്പോൾ എന്തുകൊണ്ട് ഇതേ നിലപാട് സ്വീകരിച്ചില്ല.അതു സതീശന്റെ പ്രീണന നയവും ഇരട്ടത്താപ്പുമാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എസ് പ്രസിഡന്റ് ഡോണാൾഡ് ​ട്രംപിന്റെ വിമാനം തിരികെ പറന്നു  (13 minutes ago)

കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ....  (33 minutes ago)

കോട്ടപ്പാറയിലേക്കുള്ള പ്രവേശനം നിരോധിച്ച് വനംവകുപ്പ്...  (43 minutes ago)

ആദ്യ ടി-20 മത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് നാഗ്പുരിൽ...  (54 minutes ago)

സ്വര്‍ണ വിപണിയില്‍ അപ്രതീക്ഷിത മാറ്റം  (1 hour ago)

അവസാന മണിക്കൂറിൽ ഹൈക്കോടതിയിൽ കൊടൂര നീക്കം..! രാഹുലിനെതിനെ POCSO..? അഡ്വ ജോൺ V/S അഡ്വ രാജീവ്  (1 hour ago)

സ്‌കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടി വിജയിച്ച മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി  (1 hour ago)

സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത കോൾ സെന്‍റർ സംവിധാനമായ 'സ്മാർട്ടി' പ്രവർത്തനസജ്ജമായി...  (1 hour ago)

23 ന് മോദി തലസ്ഥാനത്ത് നഗരം വിറപ്പിച്ച് റോഡ് ഷോ..! SPG വളഞ്ഞു, കാൽലക്ഷം പേർ ഇറങ്ങും,VVR-ന്റെ പട്ടാഭിഷേകം..!  (1 hour ago)

ഭൂമി ഇടപാടുകളിൽ ലാഭം, പുതിയ സൗഹൃദങ്ങൾ! ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന്  (1 hour ago)

ചെങ്ങന്നൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു  (2 hours ago)

  ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ യാ​നി​ക് സി​ന്ന​റും മ​ഡി​സ​ൻ കീ​സും ര​ണ്ടാം റൗ​ണ്ടി​ലേക്ക്  (2 hours ago)

ആകാംക്ഷയോടെ മലയാളികള്‍... തലസ്ഥാന ഭരണം പിടിച്ച് 45-ാം ദിനത്തിൽ വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും  (2 hours ago)

ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിൽ ഇന്നലെ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത്  (3 hours ago)

Malayali Vartha Recommends