23 ന് മോദി തലസ്ഥാനത്ത് നഗരം വിറപ്പിച്ച് റോഡ് ഷോ..! SPG വളഞ്ഞു, കാൽലക്ഷം പേർ ഇറങ്ങും,VVR-ന്റെ പട്ടാഭിഷേകം..!

പ്രധാനമന്ത്രി നരേന്ദ്ര മോദി 23ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനം. തിരുവനന്തപുരം നഗരത്തിൻ്റെ വികസന ബ്ലൂപ്രിൻ്റ് പ്രധാനമന്ത്രി മേയർ വിവി രാജേഷിന് കൈമാറും. നഗരത്തിന്റെ വളർച്ചയ്ക്ക് സഹായകമാകുന്ന പദ്ധതികളും 2030 വരെയുള്ള വികസന പദ്ധതികളുമാണ് ബ്ലൂപ്രിന്റിൽ ഉൾപ്പെടുക. വമ്പൻ റോഡ് ഷോ അടക്കം വിവിധ പരിപാടികളോടെ മോദിയെ സ്വീകരിക്കാനാണ് ബിജെപി നേതാക്കളുടെ തീരുമാനം. 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന മോദി റോഡ് ഷോയ്ക്ക് ശേഷം പുത്തരിക്കണ്ടം മൈതാനത്ത് റെയിൽവേയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കും. കേരളത്തിന് അനുവദിച്ച നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് മോദി നിർവഹിക്കും.
https://www.facebook.com/Malayalivartha























