ആസ്ട്രേലിയൻ ഓപണിൽ നിലവിലെ ജേതാക്കളായ യാനിക് സിന്നറും മഡിസൻ കീസും രണ്ടാം റൗണ്ടിലേക്ക്

ആസ്ട്രേലിയൻ ഓപണിൽ നിലവിലെ ജേതാക്കളായ യാനിക് സിന്നറും മഡിസൻ കീസും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് ഒന്നാം റൗണ്ടിൽ ഇറ്റലിക്കാരൻ സിന്നർ 6-2, 6-1ന് ആദ്യ രണ്ട് സെറ്റുകൾ അനായാസം നേടി നിൽക്കെ എതിരാളി ഫ്രാൻസിന്റെ ഹ്യൂഗോ ഗാസ്റ്റൻ പരിക്കേറ്റ് പിന്മാറുകയായിരുന്നു.
യു.എസ് താരമായ കീസ് വനിത സിംഗ്ൾസിൽ യുക്രെയ്നിന്റെ ഒലക്സാൻഡ്ര ഒലിനികോവയെ 7-6(6), 6-1ന് തോൽപിച്ചാണ് തുടങ്ങിയത്. പുരുഷന്മാരിൽ ഇറ്റലിയുടെ ലോറെൻസോ മുസേറ്റി 4-6, 7-6(3), 7-5, 3-2ന് ലീഡ് ചെയ്യവെ ബെൽജിയത്തിന്റെ റാഫേൽ കൊല്ലിഗ്നോൺ പരിക്കിനെത്തുടർന്ന് പിന്മാറുകയും ചെയ്തു.
യു.എസിന്റെ ടെയ്ലർ ഫ്രിറ്റ്സും ബെൻ ഷെൽട്ടനും യഥാക്രമം 7-6(5), 5-7, 6-1, 6-3നും 6-3, 7-6(2), 7-6(5)നും ഫ്രഞ്ച് താരങ്ങളായ വാലന്റിൻ റോയെറിനെയും യൂഗോ ഹുംബർട്ടിനെയും വീഴ്ത്തി.
വനിതകളിൽ കസാഖിസ്താന്റെ എലേന റിബാകിന 6-4, 6-3 സ്ലോവാക്യയുടെ കജ ജുവാനെയും ജപ്പാന്റെ നാവോമി ഒസാക 6-3, 3-6, 6-4ന് ക്രൊയേഷ്യയുടെ അന്റോണിയ റൂസിചിനെയും പരാജയപ്പെടുത്തി മുന്നേറി.
"
https://www.facebook.com/Malayalivartha























